Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കുട്ടികളോട് ക്രൂരത; വീട്ടില്‍ പൂട്ടിയിട്ട് പീഡനം, ഭക്ഷണം നല്‍കാതെ... നാട്ടുകാര്‍ ഇടപെട്ടു

മലപ്പുറം: മമ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് ക്രൂര പീഡനം. ഭക്ഷണം നല്‍കാതെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി എന്നാണ് വിവരം. നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കി. കുട്ടികളുടെ പിതാവും രണ്ടാമനമ്മയുമാണ് ക്രൂരത കാണിച്ചത് എന്നാണ് അറിയുന്നത്. ദിവസങ്ങളായി കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. അച്ഛനും അമ്മയും പുറത്തേക്ക് പോകുന്നതും ഭക്ഷണം കഴിച്ചുവരുന്നതും കാണാറുണ്ടെന്നും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

28

ചില അയല്‍വാസികള്‍ ജനല്‍ വഴി ഭക്ഷണം നല്‍കിയുന്നു. എന്നാല്‍ ഇന്നലെ മുതല്‍ ജനല്‍ അടച്ചിട്ട നിലയിലാണ്. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിതരായി ഇടപെട്ടതും കുട്ടികളെ പുറത്തെത്തിച്ചതും. ഭക്ഷണം കഴിക്കാത്തത് കാരണം വളരെ ക്ഷീണിച്ച നിലയിലായിരുന്നു കുട്ടികള്‍. അവരുടെ കണ്ണുകള്‍ നീര്‍ക്കെട്ടുണ്ടെന്നും പുറംഭാഗത്ത് മര്‍ദ്ദനമേറ്റതിന്റെ അടയാളമുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രാഥമികമായ വിവരങ്ങളാണിത്. പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.

ആറ് വയസുകരിയും ഇളയ ആണ്‍കുട്ടിയുമാണ് ക്രൂരതയ്ക്ക് ഇരകളായത്. ഇവരുടെ അമ്മ മരിച്ചുപോയിട്ടുണ്ടത്രെ. ശേഷം അച്ഛന്‍ വിവാഹം ചെയ്ത സ്ത്രീയാണ് കൂടെയുള്ളത്. ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മമ്പാടും സമീപ പ്രദേശങ്ങളിലും നാടന്‍ ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്. കുട്ടികള്‍ക്ക് മലയാളം അറിയാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടല്ല. മാസങ്ങളായി കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട് എന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം നിലമ്പൂര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

കായിക ദിനാഘോഷത്തില്‍ പുതിയ ലുക്കില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി; ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+