• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുഖ്യമന്ത്രിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി; ആരും ചെറുതായി കാണേണ്ടതില്ല, ഗുണം ചെയ്യില്ല

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സഹിഷ്ണുതയുടെ സംസ്‌കാരത്തെ ശക്തമാക്കി നിലനിര്‍ത്തുന്നതില്‍ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആരും ചെറുതാക്കി കാണേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര സംസ്‌കാരം കേരളത്തില്‍ നിലനിര്‍ത്തുന്നതില്‍ ഉത്തരവാദിത്തം കാണിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നും ലീഗിനെ ഒറ്റപ്പെടുത്തി ആക്രമിച്ചതുകൊണ്ട് ഗുണം കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മലപ്പുറത്ത് സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ലീഗിനെതിരെ കടന്നാക്രമിച്ചത്. മുസ്ലിം ലീഗ് വര്‍ഗീയ സംഘടനകളുടെ ആശയം ഏറ്റെടുക്കുന്നുവെന്നായിരുന്നു പിണറായിയുടെ കുറ്റപ്പെടുത്തല്‍. ലീഗ് മുമ്പും വര്‍ഗീയ സംഘടകളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്ന ലീഗുകാര്‍ ഇതിനെതിരെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമിയുമായി പോപ്പുലര്‍ ഫ്രണ്ടുമായും ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഈ രണ്ട് സംഘടനകളുടെയും മുദ്രാവാക്യം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. യുഡിഎഫ് ധ്രുവീകരണമുണ്ടാക്കുന്നു. ചെറിയ വിഷയങ്ങളെ പോലും അവര്‍ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ...

കേരളത്തില്‍ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപിടിച്ച് സഹിഷ്ണുതയുടെ സംസ്‌കാരത്തെ ശക്തമാക്കി നിലനിര്‍ത്തുന്നതില്‍ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആരും ചെറുതായി കാണണ്ടതില്ല. ചില പുതിയ സംഘടനകളൊക്കെ വന്നപ്പോ ആളുകളെ വര്‍ഗീയതയിലൂന്നി ചേരി തിരിച്ച് നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണോ, അതല്ല മതേതര കാഴ്ചപ്പാടിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യം ഉയര്‍ന്ന് വന്നപ്പോഴൊക്കെ അതിന് കൃത്യമായ ഉത്തരം കൊടുത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെനടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെ

മതവിശ്വാസവും, വര്‍ഗീയതയും രണ്ടും രണ്ട് തന്നെയാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് ചിലപ്പോ മനസ്സിലായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് വേറെ കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. അത് അവര്‍ക്കാവാം. പക്ഷേ മുസ്ലിം ലീഗ് പ്രതികരിക്കുന്നത് മത വിശ്വാസം വേറെ വര്‍ഗീയത വേറെ എന്ന രീതിയില്‍ തന്നെയാണ്. ആ നിലപാട് കൃത്യമാണ്. നല്ലൊരു മതേതര സംസ്‌കാരം കേരളത്തില്‍ നിലനിര്‍ത്തുന്നതില്‍ ഉത്തരവാദിത്തം കാണിച്ച മുസ്ലിം ലീഗിനെ ഇങ്ങനെ ഒറ്റപ്പെടുത്തി ആക്രമിച്ചത് കൊണ്ട് കാര്യമില്ല. അത് ഗുണം ചെയ്യില്ല.

എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനംഎന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം

അതിനു ശ്രമിക്കുന്നവര്‍ ആ ഇടം കയ്യടക്കുക ആരാ എന്ന് കൂടി മനസ്സിലാക്കണം. ആലപ്പുഴ മോഡല്‍ വര്‍ഗീയതയിലൂന്നിയ വെല്ലുവിളികളും, കൊല്ലും കൊലയും അടക്കം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ പോലെയുള്ള നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കേരളത്തില്‍ ഇല്ലാത്തതിന്റെ ക്രെഡിറ്റ് മുസ്ലിം ലീഗിന് കൂടിയുള്ളതാണ്. ഇത് ഞങ്ങള്‍ പറയാതെ തന്നെ കേരളത്തിന്റെ നിലവിലെ അന്തരീക്ഷം ബോധ്യപ്പെടുത്തുന്നുണ്ട്. മുസ്ലിം ലീഗിന്റെ സാന്നിധ്യം കേരളത്തിലുണ്ടാക്കുന്ന ഗുണം ഇവിടത്തെ ബഹുമത സമൂഹത്തിനും, മതേതര വിശ്വാസികള്‍ക്കും നന്നായറിയാം. അത് കൊണ്ട് തന്നെ ഞങ്ങളത് ഇടക്കിടക്ക് പറയണമെന്നില്ല.

cmsvideo
  Kerala Tops Health Performance, UP Ranks Worst In NITI Aayog Health Index | Oneindia Malayalam
  Malappuram
  English summary
  PK Kunhalikutty MLA Reply To Pinarayi Vijayan Speech Against Muslim league
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion