• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആയിരംവിദ്യാര്‍ഥി വോട്ടര്‍മാരുമായി കുഞ്ഞാലിക്കുട്ടിയുടെ സംവാദം, ശനിയാഴ്ച്ച മക്കരപ്പറമ്പില്‍, ആവേശത്തില്‍ കന്നിവോട്ടര്‍മാരും

  • By Desk

മലപ്പുറം: മലപ്പുറം ലോക്‌സഭാമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടിയുമായി ആയിരംവിദ്യാര്‍ഥികളുടെ സംവാദ പരിപാടി ശനിയാഴ്ച്ച നടക്കും. മങ്കട മണ്ഡലത്തിലെ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സംവദിക്കുന്ന പരിപാടിയായ ഓപ്പണ്‍ ഡിഫന്‍സ് എന്ന ശനിയാഴ്ച്ച രാവിലെ ഒമ്പതിന് മക്കരപ്പറമ്പ് ഹെവന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്നത്.

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദി സിംഗപ്പൂരില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് കടത്തിയത് 89 കോടി

വിവിധ സെഷനുകളിലായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, വി.ടി ബല്‍റാം എം.എല്‍.എ പി.കെ ഫിറോസ്, കെ.എം അബ്ജിത്ത്, അഡ്വ. ഫാത്തിമ തഹ് ലിയ, മിസ്ഹബ് കിഴിരൂര്‍ സംബന്ധിക്കും. മങ്കട മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെയും ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലുള്ളവ വിദ്യാര്‍ഥികളുമായി തത്സമയ വീഡിയോ കോണ്‍ഫറന്‍സും തയ്യാറാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ എം.എസിഎഫ് നേതാക്കന്‍മാരായ എം. ഷാക്കിര്‍, ഷിബി മക്കരപ്പറമ്പ്, അറഫ ഉനൈസ്, ആഷിഖ് പാതാരി, ആസിഫ് കൂരി, അജ്മല്‍ മങ്കട സംബന്ധിച്ചു. പ്രചരണത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വന്‍ വരവേല്‍പ്പുകളാണ് ലഭിക്കുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലികുട്ടിയും ഇടതുസ്ഥാനാര്‍ഥി വി.പി.സാനുവും പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങള്‍ പിന്നിട്ടു.

 കുഞ്ഞാലിക്കുട്ടിക്ക് ആശങ്കയില്ല

കുഞ്ഞാലിക്കുട്ടിക്ക് ആശങ്കയില്ല

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തില്‍ കുഞ്ഞാലികുട്ടിക്ക് ആശങ്കകളില്ല. വോട്ടര്‍മാരെയെല്ലാം നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും പാര്‍ട്ടി സംവിധാനം ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണ കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷത്തില്‍ കവിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. എന്നാല്‍ കടുത്ത മല്‍സരം നടക്കുമെന്നും ഭൂരിപക്ഷം കുറക്കുമെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പുലര്‍ത്തുന്നു. പ്രചാരണ രംഗത്ത് വൈകിയെത്തിയ ബി.ജെ.പി. സ്ഥാനാര്‍ഥി വി.ഉണ്ണികൃഷ്ണനും വോട്ടര്‍മാരെ കാണാനുള്ള വിശ്രമില്ലാത്ത യാത്രകളിലാണ്.

 ലീഗിന് ശക്തമായ അടിത്തറ

ലീഗിന് ശക്തമായ അടിത്തറ

മലപ്പുറത്ത് ഇടതുമുന്നണിയുടെ വെല്ലുവിളി യു.ഡി.എഫിന് കഴിഞ്ഞ കാലങ്ങളില്‍ കിട്ടികൊണ്ടിരിക്കുന്ന വന്‍ ഭൂരിപക്ഷമാണ്. മുസ്ലിം ലീഗിന് ശക്തമായ അടിത്തറയുള്ള മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടി തന്നെ സ്ഥാനാര്‍ഥിയായതും വെല്ലുവിളി ഇരട്ടിപ്പിച്ചു. എന്നാല്‍ പുതിയ വോട്ടുകള്‍ അനുകൂലമാക്കി നിലമെച്ചപ്പെടുത്താനാണ് ഇടതുപക്ഷം മല്‍സരിക്കുന്നത്. കോളേജ് കാമ്പസുകളിലാണ് വി.പി.സാനു ശോഭിക്കുന്നത്. എസ്.എഫ്.ഐ നേതാവ് എന്ന നിലയില്‍ നേരത്തെ തന്നെ സാനുവിനെ വിദ്യാര്‍ഥികള്‍ക്കെല്ലാം പരിചയമുണ്ട്. ഡിഗ്രി വിദ്യാര്‍ഥികളുടെ വലിയ വോട്ട് ബാങ്കിനെ അനുകൂലമാക്കാന്‍ ആദ്യഘട്ടം മുതല്‍ സാനു കോളേജുകളിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇത് കണ്ട് പി.കെ.കുഞ്ഞാലികുട്ടിക്കും കാമ്പസുകളില്‍ ഇറങ്ങേണ്ടി വന്നു. ഇത് പ്രചാരണ രംഗത്ത് സാനുവിന്റെ വിജയമാണ്.

 രാജിവെച്ച് പാര്‍ലമെന്റിലേക്ക്

രാജിവെച്ച് പാര്‍ലമെന്റിലേക്ക്

രണ്ടു വര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിയമസഭാംഗത്വം രാജിവെച്ച് പി.കെ.കുഞ്ഞാലികുട്ടി മലപ്പുറത്തെ പാര്‍ലമെന്റ് അംഗമായത്. മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച കുഞ്ഞാലികുട്ടി മലപ്പുറത്തു നിന്ന് ലോക്‌സഭയിലേക്ക് അദ്യമായി മല്‍സരിക്കുകയായിരുന്നു. 171038 വോട്ടുകള്‍ക്കായിരുന്നു വിജയം. 2014 ല്‍ ഇ.അഹമ്മദിന് ലഭിച്ച 194739 വോട്ടുകളെ അപേക്ഷിച്ച് കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷം കുറവായിരുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് സമഗ്രാധിപത്യമായിരുന്നു.

യുഡിഎഫിന് 437723 വോട്ടുകള്‍

യുഡിഎഫിന് 437723 വോട്ടുകള്‍

2014ല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇ.അഹമ്മദിന് മൊത്തം ലഭിച്ചത് 437723 വോട്ടുകളായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ പി.കെ.സൈനബക്ക് ലഭിച്ചത് 242984 വോട്ടുകളും ബി.ജെ.പി.സ്ഥാനാര്‍ഥിയായിരുന്ന എന്‍.ശ്രീപ്രകാശിന് ലഭിച്ചത് 64705 വോട്ടുകളും. നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഇ.അഹമ്മദിന്റെ ഭൂരിപക്ഷം ഏറെ വലുതായിരുന്നു. കൊണ്ടോട്ടി-31717,മഞ്ചേരി-26026,പെരിന്തല്‍മണ്ണ-10614, മങ്കട-23461,മലപ്പുറം-36324,വേങ്ങര-42632,വള്ളികുന്ന്-23935 എന്നിങ്ങിനെയായിരുന്നു ഭൂരിപക്ഷം. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചെങ്കിലും ചിലയിടങ്ങളില്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടായി. കൊണ്ടോട്ടിയില്‍ ടി.വി.ഇബ്രാഹിം 19654 വോട്ടുകള്‍ക്കും മഞ്ചേരിയില്‍ അഡ്വ.എം.ഉമ്മര്‍ 19616 വോട്ടുകള്‍ക്കും മലപ്പുറത്ത് പി.ഉബൈദുള്ള 35672 വോട്ടുകള്‍ക്കും വേങ്ങരയില്‍ പി.കെ.കുഞ്ഞാലികുട്ടി 38057 വോട്ടുകള്‍ക്കും വള്ളികുന്നില്‍ പി.അബ്്ദുള്‍ഹമീദ് 12610 വോട്ടുകള്‍ക്കും വിജയിച്ചു.

മലപ്പുറത്ത് ജനവിധി പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? മലപ്പുറം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Malappuram

English summary
pk kunjalikkutty's debate in malappuram with 1000 students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X