• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ചൗക്കിദാര്‍ ചോര്‍ഹെ...' കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി, സിഡിയുടെ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി!

  • By Desk

മലപ്പുറം : ചൗക്കിദാര്‍ ചോര്‍ഹെ എന്ന പേരില്‍ പി. കെ. കുഞ്ഞാലിക്കുട്ടിക്കായി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറങ്ങി. സിഡിയുടെ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പി ഉബൈദുള്ള എം എല്‍ എ ക്ക് നല്‍കി പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി. മുസ്തഫ, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍, വി. മുഹമ്മദ് കുട്ടി , സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

തീരദേശത്ത് ആവേശം തീര്‍ത്ത റോഡ്‌ഷോയുമായി കുഞ്ഞാലിക്കുട്ടി ; വന്‍ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുസ്ലീം ലീഗ്

നേരം പാതിര നേരത്ത് തങ്ങളെ ചതിച്ചു നോട്ടുകള്‍ കൊള്ളയടിച്ചൊരു ഭരണം ഭാരത നാടിനു വണ്ട എന്ന അതി മനോഹരമായ വരികള്‍ക്ക് പ്രശസ്ത മാപ്പിള ഗാനരചയിതാവ് ഒ. എം കരുവാരക്കുണ്ട് രചന നിര്‍വഹിച്ചു. ഒറീസ മുഹമ്മദാണ് സംവിധാനം ചെയ്തത്. അരിയയില്‍ പെരയയില് നടന്ന കൊലപാതക രാഷ്ട്രീയം മുതല്‍ മോഡിയുടെ ഏകാധിപത്യ ഭരണം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച് ഇന്ത്യയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന പ്രവണതയും , പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവും വരെ വരികള്‍ക്കിടയില്‍ ഒ. എം എഴുതിയിട്ടുണ്ട്.

PK Kunjalikkutty

പ്രശസ്ത മാപ്പിള പാട്ടു ഗായിക കെ എസ് രഹ്്‌ന നിലമ്പൂര്‍, സുനില്‍ മലപ്പുറം എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ചൗക്കിദാര്‍ ചോര്‍ഹെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന ഈ ഗാനോപഹാരം ഇതിനകം തന്നെ തരംഗമായി മാറിയിരിക്കയാണ്.ശനിയാഴ്ച്ച കൊണ്ടോട്ടി മണ്ഡലത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പര്യടനം. വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂരില്‍ നിന്നും രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച പര്യടനം വോട്ടര്‍മ്മാരുടെ ആവേശാരവങ്ങള്‍ കൊണ്ട് ചാലിയാര്‍ തീരത്തെ വിണ്ടും വിസ്മയിപ്പിച്ചു.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ തുറന്ന വാഹനത്തിലും ഇരുചക്ര വാഹനങ്ങളിലുമായി പര്യടനത്തിനെ അനുഗ്ഗമിക്കാനെത്തി. 27 ഓളം കേന്ദ്രങ്ങളിലാണ് ഉച്ചക്ക് മുമ്പ് കുഞ്ഞാലിക്കുട്ടി സാനിധ്യമറിയിച്ചത്. ഓരോ പര്യടന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വരവേല്‍പ്പ് യു.ഡി.എഫിന് വര്‍ദ്ധിത ഭൂരിപക്ഷം കനിയാറുള്ള വാഴക്കാടിന്റെ മണ്ണ് ഇത്തവണയും കണക്ക് തെറ്റിക്കില്ലെന്നുറപ്പ് നല്‍കി. വഴാക്കാട് ചീനീബസാറില്‍ നല്‍കിയ സ്വീകരണത്തില്‍ പാണക്കാട് സയ്യിദ് ബഷീറലി ഷിഹബ് തങ്ങള്‍ അഭിവാദ്യമര്‍പ്പിച്ച് പ്രസംഗിച്ചു.

ഫോര്‍വ്വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. രാവിലെ മപ്രം, എളമരം, കോലോത്തുംകടവ്, പണിക്കരപ്പുറായ, വട്ടപ്പാറ, ചെറുവായൂര്‍, വാലില്ലാപ്പുഴ, വാഴക്കാട്, നൂഞ്ഞിക്കര, ചെറുവട്ടൂര്‍, അനന്തായൂര്‍, മുണ്ടുമുഴി, ഊര്‍ക്കടവ്, ചൂരപ്പട്ട, കോടിയമ്മല്‍, ആക്കോട്, അരൂര്, പുതിയേടത്ത്പറമ്പ്, പനച്ചികപള്ളിയാളി, പാറ പള്ളിയാളി, മങ്ങാട്ട്മുറി, ചെറുമുറ്റം, മായക്കര, ചെവിട്ടാണിക്കുന്ന്, പൗരബസാര്‍, ആന്തിയൂര്‍കുന്ന്, ഇര്‍ഷാദിയ്യ, പള്ളിപീടിക, ആലക്കാപ്പറമ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്.

ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കണ്ണംവെട്ടിക്കാവ്, കൊടപ്പുറം, പെരിങ്ങാവ്, ഈസ്റ്റ് കാരാട്, കോട്ടുപ്പാടം, കക്കോവ്, വാഴയൂര്‍, പുഞ്ചപ്പാടം, ചണ്ണയില്‍ പളളിയാളി, മൂളപ്പുറം, തിരുത്തിയാട്, പൊന്നേംപാടം, കാരാട്, അഴിഞ്ഞിലം, അണ്ടിക്കാടന്‍ കുഴി, അരീക്കുന്ന്, പുതുക്കോട്, പേങ്ങാട്, കൈതക്കുണ്ട, പൂച്ചാല്‍, പുത്തുപ്പാടം, ഓട്ടുപ്പാറ, പറവൂര് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

പിന്നിട് വൈകുന്നേരം 5.30ന് ഐക്കരപ്പടിയില്‍ റോഡ് ഷോ ആരംഭിച്ചു. തുടര്‍ന്ന് റോഡ്ഷോ കുറിയേടം, സിയാംകണ്ടം, പെരിയമ്പലം, പുളിക്കല്‍, ആലുങ്ങല്‍, കൊട്ടപ്പുറം, തലേക്കര, നീറ്റാണിമ്മല്‍, കൊളത്തൂര്‍, തുറക്കല്‍, കൊണ്ടോട്ടി പുതിയസ്റ്റാന്റ്, കുറുപ്പത്ത്, കൊണ്ടോട്ടി പഴയങ്ങാടി, മുണ്ടപ്പലം, വട്ടപ്പറമ്പ്, നീറാട്, മുതുവല്ലൂര്‍, മൂച്ചിക്കല്‍, മുണ്ടക്കുളം, വെട്ടുക്കാട്, പരതക്കാട്, പള്ളപ്പുറായ, ഓമാനൂര്‍, പൊന്നാട്, കൊളമ്പലം, എടവണ്ണപ്പാറ, ചീക്കോട്, ചെറിയാപറമ്പ്, പള്ളിമുക്ക്, പാലാപ്പറമ്പ്, വിളയില്‍, എളങ്കാവ്, കുനിത്തലക്കടവ്, മാങ്കടവ്, ചുങ്കം, വാവൂര്, ഇടശ്ശേരിക്കടവ്, വെട്ടുപ്പാറ, ഇരട്ടമുഴി, പള്ളിപ്പടി എന്നിവിടങ്ങളിലൂടെ കടന്ന് പോയി. അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹീം എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, പി.കെ.സി അബ്ദുറഹിമാന്‍, പി.എ ജബ്ബാര്‍ ഹാജി, കെ. അലിബാപ്പു, കെ.എം.എ റഹ്മാന്‍, അഷ്‌റഫ് മടാന്‍, എ. ഷൗക്കത്തലി ഹാജി, റിയാസ് മുക്കോളി, ടി. അബ്ദു അസീസ്, സി.എം.എ റഹ്മാന്‍ അനുഗമിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram

English summary
PK Kunjalikkutty's election song released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X