മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷ്ടിക്കാന്‍ കയറിയ ബേക്കറിയില്‍ കാശില്ല, പകരം പലഹാരം ചാക്കിലാക്കി കൊണ്ടുപോയി കള്ളന്‍, ഒടുവില്‍ പിടിയില്‍

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം താനാളൂരില്‍ ബേക്കറിയില്‍ നിന്ന് 35,000 രൂപയുടെ പലഹാരം മോഷ്ടിച്ച പ്രതി പിടിയില്‍. 24 കാരനായ ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനാളൂരലെ പകരയില്‍ അധികാരത്ത് അഹമ്മദിന്റെ അസ്ലം ബേക്കറിയിലാണ് മോഷണം നടന്നത്.

കാശ് മോഷ്ടിക്കാനായി ബേക്കറി കുത്തി തുറന്ന് അകത്ത് കയറിയ അഹമ്മദ് അസ്ലം കാശൊന്നും കാണാതായതോടെയാണ് ബേക്കറി സാധനങ്ങളുമായി കടന്ന് കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 12 നും പുലര്‍ച്ചെ 1.30നും ഇടയ്ക്കായിരുന്നു സംഭവം.

fded

ബേക്കറി കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയാണ് അഹമ്മദ് അസ്ലം മോഷണം നടത്തിയത്. മോഷ്ടിക്കാനായി കയറിയപ്പോഴാണ് കടയില്‍ പണം ഇല്ല എന്ന് മനസ്സിലാക്കിയ്. ഇതോടെയാണ് പലഹാരങ്ങള്‍ ആറ് ചാക്കുകളിലാക്കി അഹമ്മദ് അസ്ലം കടന്ന് കളഞ്ഞത്.

 സതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി സതീശന്റെ മണ്ഡലത്തിലെ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി

ബേക്കറിയിലുണ്ടായിരുന്ന ഹല്‍വ, ബിസ്‌കറ്റ്, ഈത്തപ്പഴം, എന്നിവയും ചോക്ലേറ്റുമാണ് തെരഞ്ഞെടുത്ത് ചാക്കിലാക്കി അഹമ്മദ് അസ്ലം കടന്ന് കളഞ്ഞത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കള്ളനെ വലയിലാക്കിയത്.

ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഓട്ടോയിലാണ് പ്രതി വന്നത് എന്ന് വ്യക്തമായി. എന്നാല്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ വ്യക്തമായിരുന്നില്ല. ഇതോടെ പ്രദേശത്തെ ഇരുന്നൂറോളം ഓട്ടോകള്‍ പൊലീസ് പരിശോധിച്ചു.

ഓട്ടോ ഡ്രൈവര്‍ കൂടിയായ അഹമ്മദ് അസ്ലം മുഖം മറച്ചായിരുന്നു മോഷണം നടത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച പലഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എസ് ഐ ആര്‍ ബി കൃഷ്ണ ലാല്‍, സീനിയര്‍ സി പി ഒമാരായ കെ സലേഷ്, മുഹമ്മദ് കുട്ടി, സി പി ഒമാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. മോഷണം നടത്തി 24 മണിക്കൂറിന് ഉള്ളിലാണ് വേങ്ങരയില്‍ വെച്ച് പൊലീസ് സംഘം അഹമ്മദ് അസ്ലമിനെ പിടികൂടിയത്.

Malappuram
English summary
Police caught young man who stealing sweets worth Rs 35,000 from bakery in Thanalur, Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X