മലപ്പുറം: പോലീസുകാരന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ചു
മലപ്പുറം: തിരുര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അബദുള്‍ ഷൂക്കൂറുന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീയിട്ടു. പൂര്‍ണ്ണമായും ബൈക്ക് കത്തി നശിച്ചു. മുറി വഴിക്കലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് അക്രമികള്‍ കത്തിച്ചത് . സംഭവത്തില്‍ താനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പറവണ്ണയില്‍ ഓട്ടോ ട്രിപ്പ് പോകാന്‍മടിച്ച ഓട്ടോ ഡ്രൈവറുടെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം നിലനില്‍ക്കെയാണ് ബൈക്ക് കത്തിച്ചിരിക്കുന്നത്. കേസിലെ പ്രതിക്ക് പോലീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതി പോലീസുകാരന്റെ ഒറ്റുകാരനായി പ്രവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു. പ്രതിയെ സഹായിച്ചതില്‍ പ്രതിഷേധമാകാം ഇതിന് പിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വ്യക്തി വിരോധം തന്നോട് ആര്‍ക്കും ഇല്ലെന്നും എന്താണ് ഇതിന്റെ കാരണമെന്നും അറിയില്ലെന്നും അബ്ദുള്‍ ഷൂക്കൂര്‍ അറിയിച്ചു .

വീട്ടിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കെ.എല്‍ 10-എസ്., 6309 നമ്പര്‍ ഹീറോ ഹോണ്ടാ മോട്ടോര്‍ സൈക്കിള്‍ ആണ് തീയിട്ടത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. പറവണ്ണ മുറവഴിക്കിലാണ് ഷുകൂറിന്റെ വീട്.
കഴിഞ്ഞ 16ന് രാത്രി പറവണ്ണയില്‍ ട്രിപ്പ് പോകാത്ത വൈരാഗ്യത്തിന് മുഹമ്മദ് യാസീന്‍ എന്ന ഓട്ടോ ഡ്രൈവറെ പള്ളാത്ത് ആദം കുത്തിക്കൊലപ്പെടുത്തിയിരുന്നത്. കേസില്‍ ആദമിന്റെ സഹോദരന് നൗഷാദും പ്രതിയാണ്. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് വിദേശത്ത് നിന്നെത്തിയ ഇയാള്‍ കേസില്‍ പെട്ടതോടെ വിദേശത്തേക്ക് രക്ഷപ്പെടുകയുണ്ടായി. തുടര്‍ന്നു കഴിഞ്ഞ ദിവസം കേസില്‍ പ്രതിയെ സഹായിച്ച യുവാവിന്റെ ഓട്ടോക്ക് തീയിട്ടു നശിപ്പിച്ചിരുന്നു.. ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ സഹായിച്ചെന്ന് പറയുന്ന പറവണ്ണ ബീച്ച് റോഡിലെ കമ്മാക്കാന്റെ പുരക്കല്‍ ഷാഹുല്‍ഹമീദിന്റെ ഓട്ടോയാണഅഗ്നിക്കിരയായത്. പറവണ്ണ മുസ്ലിം ജമാഅത്തിന് കീഴിലുള്ള സ്കൂള്‍ വളപ്പിലാണ് വണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
നൗഷാദിന്റെ സുഹൃത്തും വാഹനത്തിലെ ഡ്രൈറുമാണ് ഷാഹുല്‍ഹമീദ്. നൗഷാദിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഷാഹുല്‍ഹമീദാണെന്ന് ആക്ഷേപമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഓട്ടോ അഗ്നിക്കിരയായത്. തിരൂര്‍ പറവണ്ണയിലാണ് കൊലപാതകം നടന്നത്. ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് യാസീന്‍(40) ആണ് മരിച്ചത്. പറവണ്ണ അങ്ങാടിയില്‍ 16ന് രാത്രി ഏഴരയോടെയാണ് സംഭവം. യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാല്‍ യാസീന്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു.
ഇയാള്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പ്രതിയാണ്.യാസീനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകര്‍ത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. ഓട്ടോ തകര്‍ക്കുന്നതിനിടെ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു. യാസീനെ നാട്ടുകാര്‍ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും നാല് മക്കളുമുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications