Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും: ഹരിത സംസ്ഥാന നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലാ പ്രസിഡന്റ്

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച ലീഗ് തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം പരാമര്‍ശം നടത്തിയ പ്രസിഡന്‍റ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് എംഎസ്എഫ് ദേശീയ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെയാണ് ലീഗ് നേതൃത്വം പ്രതിരോധത്തിലായത്.

ഹരിത സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ് അഡ്വ. തൊഹാനി രംഗത്ത് എത്തിയിരിക്കുന്നത്. അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ആരൊക്കെ പോയാലും പാർട്ടിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് ആലോചിച്ചാല്‍ മതിയെന്നാണ് തൊഹാനി വ്യക്തമാക്കുന്നത്.

ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

തൊഹാനി

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകുക വഴി ആ സംഘടനയുടെ വ്യവസ്ഥകൾ കൂടി നമ്മൾ സ്വമേധയാ അംഗീകരിക്കുകയാണ്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ പ്രസ്ഥാനങ്ങൾക്കും അതിൻ്റേതായ സംവിധാനവും രീതികളും ഉണ്ട്. ആ സംവിധാനങ്ങളും രീതികളും കൂടി അംഗീകരിക്കുന്ന കാലത്തോളമേ നമ്മൾ ആ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരിക്കൂവെന്നുമാണ് തൊഹാനി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

സംഘടനാ നേതൃത്വം

പ്രസ്ഥാനം പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ വനിതാ കമ്മീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാൽ അത് ബ്ലാക് മെയിലിംഗാണ്. സംഘടനാ നേതൃത്വത്തെ ഗൺ പോയിൻ്റിൽ നിർത്തലാണ്. ജൻഡർ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചിൽ കൈവെച്ച് പറയാനാകണം.

പ്രൊപഗാൻഡ സംഘങ്ങൾ

മുസ്ലിം ലീഗിനെ ഹൃദയത്തിലേറ്റിയ ഓരോരുത്തരുടെയും അഭിമാനമായ പാണക്കാട് സയ്യിദുമാരിലുള്ള വിശ്വാസത്തിന് തരിമ്പും പോറലേൽപിക്കാൻ പ്രൊപഗാൻഡ സംഘങ്ങൾക്ക് കഴിയില്ല. കണ്ണിലെ കൃഷ്ണമണി പോലെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ഓരോ ലീഗ് പ്രവർത്തകന്റെയും ആവേശമായ, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട നേതാക്കളിലുള്ള ആത്മവിശ്വാസം ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.

പെൺകുട്ടികൾ

പെൺകുട്ടികൾക്ക് മതിയായ അവസരം ഈ പ്രസ്ഥാനം നൽകുന്നുണ്ട്. എത്ര യുവതികളാണ് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിലേക്ക് ഹരിത പതാകയുടെ കീഴിൽ മത്സരിച്ചത്. ഹരിതയുടെ പ്രധാന ചുമതലകളിലൊന്ന് ഏറ്റെടുത്തപ്പോഴുള്ള അനുഭവങ്ങൾ ഹൃദ്യമാണ്. സ്വതന്ത്ര ചിന്തകൾക്ക് തടയിടാതെ, ഗുണകാംക്ഷയോടെ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്ന നേതാക്കളുടെ പിന്തുണ വിലമതിക്കാനാകില്ല.

പാർട്ടി വേദികളിൽ

പാർട്ടി വേദികളിൽ പ്രവർത്തകർ നൽകുന്ന ബഹുമാനവും അതുപോലെ തന്നെ. അവരുടെ നിഷ്കളങ്ക സ്നേഹാദരവ് അനുഭവിക്കുമ്പോൾ നമുക്കെങ്ങനെയാണ് ഈ പാർട്ടിയെ തെരുവിൽ ചർച്ചക്ക് വെക്കാനാവുക. പറഞ്ഞു പൊലിപ്പിക്കുന്ന പാട്രിയാർക്കിയും അസമത്വവും എവിടെയും കണ്ടില്ല. ഞാനോ നിങ്ങളോ ഈ പാർട്ടിക്ക് അനിവാര്യമാണ് എന്ന ചിന്ത മൗഢ്യമാണ്.

അഹങ്കാരവും ഈഗോയും

അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം ആലോചിച്ചാൽ മതി. ആരൊക്കെ പോയാലും പാർട്ടിക്കൊരു ചുക്കും സംഭവിക്കില്ല, മറിച്ച് ഈ പാർട്ടി ഇല്ലാതായാൽ പലർക്കും പലതും നഷ്ടപ്പെടും. മുസ്ലിം ലീഗ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല. അത് അടിച്ചമർത്തപ്പെട്ട ഒരു സമുദായത്തിന്റെ നാവാണ്, പടവാളാണ്. തലമുറകളുടെ പ്രതീക്ഷയാണ്. നവോത്ഥാനത്തിന്റെയും നവനിർമിതിയുടെയും ചരിത്രമാണ്.

നേതൃത്വത്തെ വിശ്വാസമില്ല

നേതൃത്വത്തെ വിശ്വാസമില്ലെന്ന് പറഞ്ഞ് അപമാനിച്ച്, അവരെ ധിക്കരിച്ച് ശത്രുക്കളെ കൂട്ടുപിടിച്ച് സംഘടനയെ പൊതുമധ്യത്തിൽ അപമാനിക്കാൻ യഥാര്‍ത്ഥ മുസ്ലിം ലീഗുകാർക്ക് ഒരിക്കലും കഴിയില്ല.
പാർട്ടി പ്രവർത്തകർ ഒരു കുടുംബത്തെ പോലെയാണ്. ഒരാൾക്ക് തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടത്. തെരുവിലേക്ക് വലിച്ചെറിയുകയല്ല.

സിയാവുദീൻ സർദാർ

സിയാവുദീൻ സർദാർ പറഞ്ഞുവെച്ചത് ഓർത്ത് പോവുകയാണ്; ഒന്നിനുമുള്ള റെഡിമെയ്ഡ് പരിഹാരം അല്ല സംഘടന, മനുഷ്യ സമൂഹമെന്ന നിലയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരം നമുക്കുള്ളിൽ നിന്ന് തന്നെയാണ് രൂപം കൊള്ളേണ്ടത്. അതത്രെ ആരോഗ്യകരമായ ജനാധിപത്യം. മുസ്ലിം ലീഗിനൊപ്പം.. നേതൃത്വത്തിനൊപ്പം- അഡ്വ. തൊഹാനി കുറിപ്പ് അവസാനിപ്പിക്കുന്നു.

പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്

Recommended Video

cmsvideo
    Viral Video: Taliban Fighters Enjoy Amusement Park Rides After Capturing Kabul

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+