മഞ്ഞയല്ല, മലപ്പുറത്തെ കോഴിമുട്ടയിലെ ഉണ്ണിക്ക് കടും പച്ചനിറം; കാരണം ഇതാകാമെന്ന് ഗവേഷകന്‍
മലപ്പുറം: പച്ച ഉണ്ണിയുള്ള ഒരു കോഴിമുട്ടയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിിക്കുന്നത്. സാധരണയായി മഞ്ഞ നിറത്തിലും ചിലപ്പോള്‍ ഒറഞ്ചോ നിറത്തിലുമാണ് കോഴി മുട്ടയുടെ ഉണ്ണി കാണപ്പെടാറുള്ളത്. അതിനാല്‍ തന്നെ മഞ്ഞക്കരു എന്നാണ് ഇതിനെ വിളിക്കുന്നത്.
എന്നാല്‍ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ എകെ ശിഹാബുദ്ധീന്‍റെ വീട്ടിലെ കോഴികള്‍ ഇടുന്ന മുട്ടയുടെ ഉണ്ണികള്‍ക്ക് മഞ്ഞക്ക് പകരം നല്ല കടും പച്ച നിറമാണ് ഉള്ളത്. അടുത്തിടെയാണ് ഉണ്ണികള്‍ക്ക് ഇത്തരത്തില്‍ പച്ച നിറം കാണാന്‍ തുടങ്ങിയത്. എന്തായാലും സംഭവം നാട്ടിലും സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ആവശ്യക്കാരും വര്‍ധിച്ചു
മുട്ടയുടെ നിറം മാറിയപ്പോള്‍ ആവശ്യക്കാരും വര്‍ധിച്ചിട്ടുണെന്നാണ് ഉടമസ്ഥാന്‍ പറയുന്നത്. പലരും മൂന്‍കൂറായി പണം നല്‍കി കാത്തിരിപ്പാണ്. ഇതോടെ ഈ മുട്ടയില്‍ നിന്ന് പ്രത്യേക തരം കോഴികളെ കൂടുതലായി വിരിയിച്ച് മുട്ട വിതരണത്തിന് തയ്യാറെടുക്കുകയാണ് ശിഹാബുദ്ധീന്‍. ഇതേ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാനും ഇദ്ദേഹത്തെ ബന്ധപ്പെടുന്നവര്‍ ഏറെയാണ്.

രുചിയിലും വ്യത്യാസമില്ല
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോയെന്നാണ് പലര്‍ക്ക് ഇതേകുറിച്ച് അറിയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. എന്നാല്‍ കഴിച്ചവര്‍ക്ക് ആര്‍ക്കും യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലെന്ന് മാത്രമല്ല, രുചിയിലും വ്യത്യാസമില്ല. പച്ച മുട്ടയായാലും പുഴുങ്ങിയാലും പൊരിച്ചാലും നിറത്തിന് പച്ചയാണെന്ന് മാത്രം.

കാരണം
എന്തായിരിക്കും ഉണ്ണിയുടെ ഈ നിറം മാറ്റത്തിന് കാരണമെന്ന സംശയവും പലര്‍ക്കും ഉണ്ട്. മുട്ട പൊട്ടിക്കുമ്പോൾത്തന്നെ ഉണ്ണിക്ക് പച്ചനിറം കാണപ്പെടുന്നുണ്ടെങ്കിൽ അത് തീറ്റയിൽനിന്നുള്ളതാകാമെന്നാണ് വെറ്ററിനറി യൂണിവേഴ്സിറ്റി പൗൾട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്. ഹരികൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്.

മഞ്ഞ നിറം കാണുന്നത്
സാധാര രീതിയില്‍ ചോളം അധികമായി നല്‍കുമ്പോഴാണ് ഉണ്ണിക്ക് മഞ്ഞ നിറം കാണുന്നത്. അതേസമയും വീട്ടില്‍ അഴിച്ചിട്ടു വളര്‍ത്തുന്ന വളർത്തുന്ന കോഴികളുടെ മുട്ടയുടെ ഉണ്ണിക്ക് ഓറഞ്ച് നിറമായിരിക്കും. കൊത്തിപ്പെറുക്കി ആവശ്യമായ തീറ്റയും പുല്ലുമൊക്കെ കഴിക്കുമ്പോൾ ലഭിക്കുന്ന കരോട്ടിനോയിഡ് പിഗ്‌മെന്‍റാണ് ഈ ഓറഞ്ച് നിറത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

കൂടുതല്‍ പോഷക ഗുണം
കൂട്ടിൽ അടച്ചു വളർത്തുന്ന മുട്ടക്കോഴികൾക്ക് കൂടുതല്‍ പോഷക ഗുണം നല്‍കാന്‍ ജമന്തിയുടെ പൂവിതളുകൾ, ചീര തുടങ്ങി കരോട്ടിനോയിഡുകളുള്ള വസ്തുക്കള്‍ തീറ്റയായി നല്‍കാറുണ്ട്. ഈ രീതിയിലുള്ള ഭക്ഷണം നല്‍കിയതിനാലാവാം ശിഹാബുദ്ധിന്‍റെ കോഴികളുടെ മുട്ടയക്ക് പച്ച നിറം വന്നതെന്നാണ് കാരണം.

ഗ്രീൻ പീസ് നല്‍കുമ്പോള്‍
ഗ്രീൻ പീസ് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയപ്പോൾ മുട്ടയുടെ ഉണ്ണിക്ക് പച്ചനിറം കാണപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. സാധാരണ 25 ശതമാനത്തിൽ താഴെയാണ് പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എന്നാൽ, 90 ശതമാനത്തിനു മുകളിൽ ഗ്രീൻ പീസ് പ്രോട്ടീൻ വരുമ്പോഴാണ് ഈ രീതിയിലുള്ള നിറമാറ്റം വരാവുന്നത്. കൂടാതെ പരുത്തിക്കുരു തീറ്റയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയാലും ഈ രീതിയിലുള്ള മാറ്റം വരാമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
സോണിയയുടെ മാസ്റ്റര്‍ സ്ട്രോക്കായ പ്രഖ്യാപനം; പ്രതിരോധത്തിലായ ബിജെപിയും രാഹുലിന്റെ തിരിച്ചു വരവും
പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; വീതം വെപ്പില്ല, ഇനി സര്‍വ്വെ, മുന്നിലെ സുവര്‍ണ്ണാവസരം പാഴാക്കില്ല