• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഒടുവില്‍ മലപ്പുറത്തെ പച്ച മുട്ടയുടെ രഹസ്യം പുറത്തായി; മുട്ടകള്‍ വീണ്ടും മഞ്ഞനിറത്തിലേക്ക്

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിലെ ഷിഹാബുദ്ദീന്‍റെ കോഴികള്‍ പച്ച ഉണ്ണിയുള്ള മുട്ടകള്‍ ഇടുന്നതിന് വലിയ പ്രചാരണമായിരുന്നു സാമുഹ്യ മാധ്യമങ്ങളിലടക്കം ലഭിച്ചത്. പച്ച ഉണ്ണിയുള്ള മുട്ടയ്ക്കായി ആവശ്യക്കാരും വര്‍ധിച്ചിരുന്നു. പലരും മൂന്‍കൂറായി പണം നല്‍കിയായിരുന്നു മുട്ടക്കായി ഓര്‍ഡര്‍ നല്‍കിയത് ഇതോടെ ഈ മുട്ടയില്‍ നിന്ന് പ്രത്യേക തരം കോഴികളെ കൂടുതലായി വിരിയിച്ച് മുട്ട വിതരണത്തിനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

സംഭവം സോഷ്യല്‍ മീഡിയിയില്‍ വൈറലയാതിനോടൊപ്പം തന്നെ ഇതിന് പിന്നിലുള്ള കാരണം എന്താണെന്ന ചര്‍ച്ചകളും സജീവമായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം വെറ്ററിനറി ഡോക്ടര്‍മാര്‍.

മുട്ട പൊട്ടിക്കുമ്പോൾ

മുട്ട പൊട്ടിക്കുമ്പോൾ

മുട്ട പൊട്ടിക്കുമ്പോൾത്തന്നെ ഉണ്ണിക്ക് പച്ചനിറം കാണപ്പെടുന്നുണ്ടെങ്കിൽ അത് തീറ്റയിൽനിന്നുള്ളതാകാമെന്നാണ് വെറ്ററിനറി യൂണിവേഴ്സിറ്റി പൗൾട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്. ഹരികൃഷ്ണന്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. സാധാര രീതിയില്‍ ചോളം അധികമായി നല്‍കുമ്പോഴാണ് ഉണ്ണിക്ക് മഞ്ഞ നിറം കാണുന്നത്.

അഴിച്ചിട്ടു വളര്‍ത്തല്‍

അഴിച്ചിട്ടു വളര്‍ത്തല്‍

എന്നാല്‍ കൊത്തിപ്പെറുക്കി ആവശ്യമായ തീറ്റയും പുല്ലുമൊക്കെ കഴിക്കുമ്പോൾ ലഭിക്കുന്ന കരോട്ടിനോയിഡ് പിഗ്‌മെന്‍റ് മൂലം വീട്ടില്‍ അഴിച്ചിട്ടു വളര്‍ത്തുന്ന വളർത്തുന്ന കോഴികളുടെ മുട്ടയുടെ ഉണ്ണിക്ക് ഓറഞ്ച് നിറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണമാണ് ഡോ. എസ് ഹരികൃഷ്ണന്‍ ഇപ്പോള്‍ നടത്തുന്നത്.

ക്രോസ് ചെയ്തത് മൂലം

ക്രോസ് ചെയ്തത് മൂലം

തന്‍റെ കോഴികള്‍ക്ക് സാധാരണ തീറ്റയാണ് നല്കുന്നതെന്നും വിവിധ ഇനം ഫാന്‍സി കോഴികളുമായി നാടന്‍ കോഴികളെ ക്രോസ് ചെയ്തത് മൂലമാണ് ഈ നിറം മാറ്റമെന്നും ഷിഹാബുദ്ധീന്‍ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ നിർദേശപ്രകാരം സർവകലാശാല പൗൾട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കരലിംഗം. ഡോ. എസ് ഹരികൃഷ്ണന്‍ എന്നിവര്‍ ഒതുക്കങ്ങലിലെത്തിയത്.

രഹസ്യം കണ്ടെത്താന്‍

രഹസ്യം കണ്ടെത്താന്‍

മലപ്പുറത്തെ മൃഗസംരക്ഷണ വകുപ്പിലെ പ്രൊജക്ട് ഡയറക്ടറായ ഡോ. സുരേഷ്, ഒതുക്കുങ്ങൽ വെറ്ററിനറി സർജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്നാണ് എസ് ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നത്. പച്ച മുട്ടയിടുന്ന 6 കോഴികളും രണ്ട് പൂവന്‍ കോഴികളും മാത്രമായിരുന്നു ശിഹാബുദ്ധീന് ഉണ്ടായിരുന്നത്. തങ്ങളുടെ അന്വേഷണത്തോട് അദ്ദേഹം പൂര്‍ണ്ണമായും സഹകരിച്ചെന്നും ഡോക്ടര്‍ പറയുന്നു.

തീറ്റ മാറ്റി

തീറ്റ മാറ്റി

തീറ്റയിലൂടെ മാത്രമായിരുന്നു മഞ്ഞക്കുരുവിന്‍റെ നിറമാറ്റത്തിനുള്ള സാധ്യതകള്‍ എന്ന് അറിയാമായിരുന്നെങ്കിലും അത്തരത്തിലുള്ള സാധ്യതകള്‍ ഷിഹാബുദ്ധീന്‍ തള്ളിക്കളഞ്ഞതിനാല്‍ വിശദമായ പഠനം നടത്താന്‍ വെറ്ററിനറി സര്‍വകലാശാലതലത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പകുതി കോഴികള്‍ക്ക് സർവകലാശാലയിൽ നിർമിച്ച സാന്ദീകൃത തീറ്റ നൽകാനും, ബാക്കി പകുതിക്കു നിലവിലെ ഭക്ഷണ രീതി തുടരുവാനും നിർദേശിച്ചത്.

 വിശദമായ പഠനങ്ങള്‍

വിശദമായ പഠനങ്ങള്‍

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വിവരം അറിയിക്കാന്‍ ഷിഹാബുദ്ധീനോട് പറഞ്ഞാണ് ഞങ്ങള്‍ അവിടുന്ന് മടങ്ങിയത്. പിന്നീട് പൗൾട്രി സയൻസ് ഉന്നത പഠന വിഭാഗം മേധാവി ഡോ. പി. അനിതയുടെ നേതൃത്വത്തിൽ വിവിധ പഠന വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ പഠനങ്ങള്‍ ആരംഭിച്ചു. ഒരാഴ്ചക്ക് ശേഷം കോഴികളുടെ രക്തവും മറ്റും എടുത്ത് പഠിക്കാനായി പച്ച മുട്ടയിടുന്ന രണ്ട് പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും ശിഹാബുദ്ധീന്‍റെ വീട്ടില്‍ നിന്നും മാറ്റി പുതിയ തീറ്റകള്‍ നല്‍കി പാര്‍പ്പിച്ചു.

തീറ്റയിലൂടെ തന്നെ

തീറ്റയിലൂടെ തന്നെ

ഈ വിഷയത്തില്‍ പഠനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീറ്റയുടെ കാര്യത്തില്‍ മാറ്റം വരുത്തിയ കോഴികളുടെ മുട്ടയുടെ ഉണ്ണിയ്ക്ക് എതാണ്ട് മഞ്ഞ നിറമായെന്ന് ഷിഹാബുദ്ധീന്‍ വിളിച്ചറിയിക്കുന്നത്. ഇതോടെ തീറ്റയിലൂടെ തന്നെയാണ് ഈ നിറമാറ്റമെന്ന് ഉറപ്പായെന്നും ജനിതക വ്യതിയാനമൊക്കെ ആകുമെന്ന ആശകൾ അസ്ഥാനത്തായെന്നും ശിഹാബുദീൻ പറഞ്ഞു.

ഇനി അറിയാനുള്ളത്

ഇനി അറിയാനുള്ളത്

ഗ്രീൻ പീസ് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയപ്പോൾ മുട്ടയുടെ ഉണ്ണിക്ക് പച്ചനിറം കാണപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. സാധാരണ 25 ശതമാനത്തിൽ താഴെയാണ് പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എന്നാൽ, 90 ശതമാനത്തിനു മുകളിൽ ഗ്രീൻ പീസ് പ്രോട്ടീൻ വരുമ്പോഴാണ് ഈ രീതിയിലുള്ള നിറമാറ്റം വരാവുന്നത്. കൂടാതെ പരുത്തിക്കുരു തീറ്റയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയാലും ഈ രീതിയിലുള്ള മാറ്റം വരും. നിലവിൽ ഷിഹാബുദീന്റെ വീട്ടിൽ ഇതിലേതാണ് ഇത്തരത്തിൽ നിറം മാറ്റത്തിന് കാരണമായതെന്ന് മാത്രമാണ് കണ്ടെത്താനുള്ളതെന്നും എസ് ഹരികൃഷ്ണന്‍ പറയുന്നു.

കർണാടക പിടിക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രം; 100 നിയമസഭാംഗങ്ങൾ!! വമ്പൻ പൊളിച്ചെഴുത്ത്

കേരളത്തിന് ഇന്നും ആശങ്കയുടെ ദിനം; 49 പേര്‍ക്ക് കൊവിഡ്; ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം

Malappuram

English summary
researcher s hari krshnan about green coloured egg yolk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more