രാത്രി മുഴുവൻ തടങ്കലിൽ;മലപ്പുറത്ത് മണൽ കടത്ത് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അവസാനം പോലീസ് അറസ്റ്റ്
മലപ്പുറം: മണൽ കടത്ത് സംഘങ്ങൾ തമ്മിൽ മലപ്പുറത്ത് ഏറ്റുമുട്ടൽ. ഈ ഏറ്റുമുട്ടൽ വാഹന മോഷണത്തിലേക്കും സംഘത്തിലെ ഒരാളെ തട്ടി കൊണ്ട് പോകുന്നതിലും എത്തി. സംഭവത്തിൽ 4 പേർ അറസ്റ്റിലായി.
കുറ്റിപ്പുറം അതളൂർ സ്വദേശി പാലക്കൽ നജീബ് (28), നരിപ്പറമ്പ് കോലോത്തും പറമ്പിൽ സുബൈർ (34), അതളൂർ പാലക്കൽ സമീർ (31), പൊന്നാനി കുറ്റിക്കാട് പുളിക്കത്തറയിൽ ജംഷാദ് (27) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
പൊന്നാനി സി ഐ വിനോദ് വലിയാട്ടൂറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ 3 കാറുകളും ഒരു ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം രാത്രി മണൽ കടത്ത് സംഘത്തിലെ ഒരാളെ തട്ടിക്കൊണ്ടുപോയി ഒരു രാത്രി മുഴുവൻ തടങ്കലിൽ വച്ചിരുന്നു എന്നാണ് കേസ്. പാലക്കൽ നജീബിനെ ആണ് ജംഷാദും സമീറും ചേർന്ന് തട്ടി കൊണ്ടുപോയത്. ജംഷാദിന്റെ ഉടമസ്ഥതയിലുള്ള ലോറി ദിവസങ്ങൾക്ക് മുൻപ് കാണാതാവുകയും പിന്നീട് തൃശൂർ വടക്കാഞ്ചേരിയിലെ ഒരു കോളനിയിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
"ഇരുന്നിടം കുഴിക്കാൻ ആരേയും അനുവദിക്കില്ല, തരൂരിനെ നേരിട്ട് കാണും - വിമർശം ഉന്നയിച്ച് കെ. സുധാകരൻ
വാഹനം കടത്തിയതും തന്റെ ലോറികളിൽ മണൽ കടത്തുന്നതു സംബന്ധിച്ച് പോലീസിന് വിവരം നൽകുകയും ചെയ്യുന്നത് നജീബാണെന്ന് മനസ്സിലാക്കിയാണ് ജംഷാദും കൂട്ടരും നജീബിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി ഇട്ടത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് നജീബിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം, ഭാരതപ്പുഴയോരത്തെ മണൽക്കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു.