മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളം കായിക കേന്ദ്രമാകുന്നു; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരി സ്റ്റേഡിയത്തില്‍

Google Oneindia Malayalam News

മലപ്പുറം: കൊവിഡ് ആശങ്ക ഒഴിയുന്നതോടെ കേരളം കായിക കേന്ദ്രമായി മാറുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ശ്രമഫലമായി ഒട്ടേറെ മല്‍സരങ്ങള്‍ക്കാണ് കേരളം സാക്ഷിയാകാന്‍ പോകുന്നത്. അതില്‍ പ്രധാനം സന്തോഷ് ട്രോഫി ഫൈനല്‍ റൗഡ് കേരളത്തില്‍ നടക്കാന്‍ പോകുന്നു എന്നതാണ്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാകും ഫൈനല്‍. 75 -മത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാവുമെന്നും വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫുട്‌ബോള്‍ പ്രേമികള്‍ ഏറെയുള്ള നാടാണ് മലപ്പുറം. അതുകൊണ്ടുതന്നെ വലിയ ശ്രദ്ധ മല്‍സരങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ജില്ലാ തലത്തില്‍ സന്ദര്‍ശനം നടത്തി കായിക രംഗത്തുള്ളവരില്‍ നിന്ന് നേരത്തെ മന്ത്രി വി അബ്ദുറഹ്മാന്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. കേരളത്തിന് പ്രത്യേക കായിക നയം കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കായികമായി അവസരങ്ങള്‍ ഒരുങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്ക് വന്‍ കുതിച്ചുചാട്ടം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

v

ലോക വനിതാ ഫുട്ബോളിലെ 4 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. വനിതാ അന്താരാഷ്ട്ര സീനിയര്‍ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും. 7 മത്സരങ്ങളാണ് ഉണ്ടാവുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്താനും തീരുമാനിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും.

'ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം''ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം'

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ ക്യാമ്പ് കേരളത്തില്‍ നടത്താന്‍ എഐഎഫ്എഫ് തയ്യാറാണ്. ആഴ്ചയില്‍ ഒരു ദിവസം പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാമ്പും കേരളത്തില്‍ നടക്കും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ്, കായിക യുവജന കാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, എ ഐ എഫ് എഫ് സ്‌കൗട്ടിങ്ങ് വിഭാഗം ഡയറക്ടര്‍ വിക്രം, കെ എഫ് എ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റെജിനോള്‍ഡ് വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എഐഎഫ്എഫ് പിന്തുണ നല്‍കും. ബംഗാളില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലാ തലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. എഐഎഫ്എഫ് ആയിരിക്കും ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ഫുട്ബോള്‍ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിശീലന ക്ലാസുകള്‍ക്ക് എഐഎഫ്എഫ് മുന്‍കൈയെടുക്കും. കോച്ചിങ്ങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകള്‍.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

Malappuram
English summary
Santosh Trophy Final Round Will Be Held in Kerala Next Year; Says Minister V Abdurahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X