മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകനെ പെരുവഴിയിലാക്കി പൊലീസ് മര്‍ദ്ദിച്ചെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; സംഭവം മഞ്ചേരിയില്‍

Google Oneindia Malayalam News

മലപ്പുറം: മകനെ പെരുവഴിയിലാക്കി തന്നേയും സഹോദരങ്ങളേയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അമൃത എന്‍ ജോസ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മഞ്ചേരി സബ് ഇന്‍സ്‌പെക്ടറും പൊലീസുകാരും അപമര്യാദയായി പെരുമാറിയതായാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് തങ്ങളെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

10 വയസുകാരനായ കുട്ടി ഒപ്പമുണ്ടായിട്ടും പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അസഭ്യം പറഞ്ഞു. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരങ്ങളില്‍ നിന്നും ബലം പ്രയോഗിച്ച് ഫോണ്‍ കൈക്കലാക്കി എന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അമൃത മാധ്യമങ്ങളോട് പറയുന്നതിങ്ങനെയാണ്...

1

നിലമ്പൂര്‍ റോഡില്‍ ചായ കുടിക്കാന്‍ വേണ്ടി പോകുകയായിരുന്നു. അവിടെ ചെന്ന് വണ്ടി നിര്‍ത്തിയതും ഒരു സംഘം പൊലീസുകാര്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുകാര്‍ വന്ന് ഞങ്ങളുടെ അടുത്ത് വളരെ മോശമായി പെരുമാറി. എന്താണ് കാരണമെന്ന് പോലും പറയാതെ വണ്ടിയുടെ ഡോര്‍ തുറക്കുകയും അതിക്രമിച്ച് തുറന്ന് ഫുള്‍ സെര്‍ച്ച് ചെയ്യുകയും ചെയ്തു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തിസന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തി

2

ഞങ്ങള്‍ എന്താണ് കാരണമെന്ന് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. അത് ചോദിച്ചതിന് വളരെ മോശമായിട്ട് പ്രതികരിക്കുകയായിരുന്നു. ഇത് എന്റെ സഹോദരന്‍ വീഡിയോ എടുക്കാന്‍ നിന്നപ്പോള്‍ അവന്റെ ഫോണ്‍ തട്ടിപ്പറിക്കുകയും അവന്റെ കൈ പിടിച്ച് തിരിച്ച് ആണ് എതിര്‍ത്ത്. പിന്നീട് ഒരു ജീപ്പ് പൊലീസ് വന്നു. എന്താണ് കാരണമെന്നോ എന്ത് കുറ്റമാണ് ചെയ്തത് എന്നോ അറിയുന്നില്ല.

'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു

3

ബ്രദറിന്റെ മുഖത്ത് അടിച്ചിട്ട് ചോരയൊക്കെ വരണുണ്ട്. ഞങ്ങള്‍ അപ്പോള്‍ തന്നെ പറയുന്നുണ്ട് എന്റെ കുട്ടിയുണ്ട് കൂടെ എന്താണ് കാര്യം എന്ന് നിങ്ങള്‍ പറയൂ എന്ന്. മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മാനസികമായി തളര്‍ന്നിരിക്കുകയാണ് എന്റെ കുട്ടി.

സണ്‍സ്‌ക്രീന്‍ അമ്മ അയച്ച് തന്നിരുന്നു... പക്ഷെ ഞാനത് ഉപയോഗിക്കാറില്ല; രാഹുല്‍ ഗാന്ധിസണ്‍സ്‌ക്രീന്‍ അമ്മ അയച്ച് തന്നിരുന്നു... പക്ഷെ ഞാനത് ഉപയോഗിക്കാറില്ല; രാഹുല്‍ ഗാന്ധി

4

മകന്‍ വല്ലാത്ത ട്രോമയിലാണ്. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. അതിന് എന്ത് നടപടിയാണെങ്കിലും സ്വീകരിക്കും. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണ് എന്നും വാഹനപരിശോധന തടസപ്പെടുത്തിയതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നുമാണ് പൊലീസ് വാദം

Malappuram
English summary
Social media influencer Amrutha N Jose says she was beaten by police infront of her son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X