• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വികസന പദ്ധതികള്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും നോക്കിയല്ല ആവശ്യങ്ങള്‍ നോക്കി-സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

  • By Desk

മലപ്പുറം: ഭൂരിപക്ഷവും ന്യൂനപക്ഷവും നോക്കിയല്ല ആവശ്യങ്ങള്‍ നോക്കിയാണ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നവീകരണം പൂര്‍ത്തിയായ എടപ്പാള്‍-നീലിയാട് പാതയുടെ സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടപ്പാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി.

വികസനത്തിന്റെ രീതികള്‍ കണ്ടം വെച്ച കോട്ടുപോലെയാണ്. ചില പ്രദേശങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയും ചിലയിടത്ത് ആവശ്യത്തിലധികം വിഭവങ്ങള്‍ എത്തുകയും ചെയ്യുന്നത് ആസൂത്രണത്തിന്റെയും വികസനത്തിന്റെയും സമത്വമില്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. വന്‍കിട വികസന പദ്ധതികള്‍ അവിശ്വസനീയമായ വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അനുഭവമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. സമഗ്രമായ വികസനത്തിന് സൂക്ഷമതയോടെയുള്ള ചിലവഴിക്കലാണ് അനിവാര്യമെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെ നാടിന്റെ പൊതുവായ ആവശ്യമെന്ന നിലയില്‍ സമീപിച്ചാല്‍ സമൂഹത്തില്‍ വലിയ മുന്നേറ്റം സാധ്യമാകുമെന്നും സ്പീക്കര്‍ സൂചിപ്പിച്ചു.

assemblyspeaker-

സ്ഥലമെടുപ്പിനും മറ്റുമായി ആരേയും ദ്രോഹിക്കാതെ മേല്‍പ്പാലം സാധ്യമാക്കാനുള്ള വഴി കണ്ടെത്തിയിനെത്തുടര്‍ന്നാണ് മേല്‍പ്പാലത്തിന്റെ പണി തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും പറഞ്ഞ വാഗ്ദാനങ്ങള്‍ മുഴുവന്‍ കണ്‍ മുന്നില്‍ അനുഭവേദ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്-തൃശൂര്‍ റോഡിന് മുകളിലൂടെ പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്താണ് പാലം നടപ്പിലാക്കുന്നതെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.75 കോടി രൂപ ചിലവിലാണ് പാലത്തിന്റെ നിര്‍മ്മാണം.

കോഴിക്കോട്-തൃശൂര്‍ പാതയില്‍ ഏറെ തിരക്കനുഭവപ്പെടുന്ന ജങ്ഷനാണ് എടപ്പാളിലേത്. പൊന്നാനി, പട്ടാമ്പി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് എടപ്പാള്‍ ജങ്ഷനില്‍ നിന്നാണ് തിരിഞ്ഞ് പോകേണ്ടതെന്നതിനാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ഏതാണ്ട് 200 മീറ്റര്‍ ദൂരമുള്ള മേല്‍പ്പാലത്തില്‍ ഏഴര മീറ്ററോളം വീതിയില്‍ റോഡും ഒരു മീറ്റര്‍ വീതില്‍ ഇരു വശങ്ങളിലും നടപ്പാതയും ഉണ്ടാകും. കൂടാതെ പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.

ഇതോടൊപ്പം 5.5 കോടി ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച എടപ്പാള്‍-നീലിയാട് പാതയുടെ ഉദഘാടനവും ചടങ്ങില്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പാതയിലൂടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ തുറന്ന് ജീപ്പില്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍് പി.പി ബിജോയ്, തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുള്‍ നാസര്‍, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മോഹന്‍ദാസ്, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍് സി.വി സൂബൈദ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. ദേവിക്കുട്ടി, അഡ്വ. എം.ബി ഫൈസല്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ നവാബ്, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വി രാധിക, വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി.ബി ബിന്ദു, വി.പി അനിത, പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും പാലങ്ങളുടെയും വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരീഷ്, സ്വാഗത സംഘം കണ്‍വീനര്‍ എം മുസ്തഫ എന്നിവര്‍ സംസാരിച്ചു. ആര്‍.ഡി.ബി.സി.കെ അഡീഷണല്‍ ജനറല്‍ മാനേജര്‍ ടി.ജെ അലക്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Malappuram

English summary
speaker sri ramakrishnan about development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X