ഭൂരിപക്ഷം 579 വോട്ട് മാത്രം; ഇത്തവണ മുസ്ലിം ലീഗ് വീഴുമോ? ഇടതുസ്ഥാനാര്‍ഥിയുടെ സമ്പത്ത് ചര്‍ച്ച
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വാശിയേറിയ മല്‍സരം നടക്കുന്ന മണ്ഡലമാണ് പെരിന്തല്‍മണ്ണ. 600ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം മാത്രമുള്ള മുസ്ലിം ലീഗിനെ ഇത്തവണ മറിച്ചിടാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെയാണ് പഴയ ലീഗ് നേതാവും വ്യവസായിയുമായ കെപി മുഹമ്മദ് മുസ്തഫയെ രംഗത്തിറക്കിയിരിക്കുന്നത്. പ്രചാരണം അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന് പ്രതീക്ഷയ്ക്ക് കുറവില്ല. കാരണം മുസ്ലിം ലീഗിലെ ഭിന്നതകള്‍ പരിഹരിക്കാനായി എന്നതാണ് അദ്ദേഹത്തിന് ആശ്വാസം നല്‍കുന്നത്.

എന്നാല്‍ യുഡിഎഫ് വോട്ടുകള്‍ ഇത്തവണ മറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കാരണം മുസ്ലിം ലീഗിന്റെ മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാനാണ് മുസ്തഫ. അദ്ദേഹത്തിന് ലീഗ് പ്രവര്‍ത്തകരുമായും ബന്ധമുണ്ട്. ഈ ബന്ധം വോട്ടാക്കി മാറ്റിയാല്‍ നജീബ് കാന്തപുരം വീഴും. അടിയൊഴുക്കുകള്‍ ഇല്ലാതിരിക്കാന്‍ മുസ്ലിം ലീഗ് പരമാവധി ശ്രദ്ധിക്കുന്നുണ്ട്. സാധാരണക്കാരായ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പ്രതിനിധി എന്നാണ് നജീബ് കാന്തപുരം പ്രചാരണത്തിനിടെ പരിചയപ്പെടുത്തുന്നത്. കെപിഎം മുസ്തഫ പണമെറിഞ്ഞ് സീറ്റ് വാങ്ങിയതാണ് എന്നും യുഡിഎഫ് ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
അതേസമയം, എസ്ഡിപിഐ ഇത്തവണ മണ്ഡലത്തില്‍ മല്‍സരിക്കുന്നില്ല. 1000ഓളം ഉറച്ച വോട്ട് മണ്ഡലത്തിലുണ്ട് എന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു. ഇതാര്‍ക്ക് കിട്ടുമെന്നതും ഇത്തവണ പ്രസക്തമാണ്. കാരണം 579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് പ്രതിനിധി മഞ്ഞളാംകുഴി അലി 2016ല്‍ പെരിന്തല്‍മണ്ണയില്‍ ജയിച്ചത്. അലിയുടെ അത്ര ജനകീയനല്ല നജീബ് കാന്തപുരം. ഇതോടെ ഇരുമുന്നണികള്‍ക്കും ആശങ്കയും ആകാംഷയുമുണ്ട്.
എസ്ഡിപിഐയെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ നജീബ് കാന്തപുരം. അതുകൊണ്ടുതന്നെ എസ്ഡിപിഐയുടെ വോട്ട് നജീബിന് ലഭിക്കുമെന്ന് ഉറക്കാനാകില്ല. വോട്ട് ആര്‍ക്ക് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നാണ് എസ്ഡിപിഐ നേതാക്കളുടെ പ്രതികരണം.
കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications