• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറം ജില്ലയില്‍ ഇന്ന് ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ഇങ്ങനെ, പുറത്തിറങ്ങിയാല്‍ പെടും

  • By Desk

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ലോക്ക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു. ശനിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. കളക്ടര്‍, എസ്പി, ഒട്ടേറെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഞായാറാഴചയിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ബാധകമല്ല.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികള്‍ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതല്‍ രോഗികള്‍ ക്ലിനിക്കില്‍ എത്തുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തണം. നിയമലംഘനം നടത്തുന്ന ക്ലിനിക്കുകള്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഗര്‍ഭിണികളും 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അയല്‍ വീടുകളിലും രോഗികളെയും പ്രായമായവരെയും സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ വിവാഹ ചടങ്ങുകള്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരന്‍/വധുവിനും സംഘത്തിനും എത്തിച്ചേരുന്നതിനും പുറത്തേക്ക് പോകുന്നതിനുമുള്ള പാസ് അനുവദിക്കുന്നതിനായി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഒഴികെയുള്ള പ്രദേശങ്ങളിലെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളും തട്ടുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. രാത്രി ഒന്‍പത് വരെ പാഴ്സല്‍ നല്‍കാം എന്നിവയാണ് നിര്‍ദേശങ്ങള്‍. കൊണ്ടോട്ടി നഗരസഭ, പള്ളിക്കന്‍ പഞ്ചായത്ത്, പുളിക്കല്‍ പഞ്ചായത്ത്, കോട്ടക്കല്‍ നഗരസഭ എന്നിവ പൂര്‍ണമായും നിറമരുതൂര്‍, അരീക്കോട്, ചാലിയാര്‍, ഒതുക്കുങ്ങല്‍, വണ്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ... ജഡ്ജി അന്വേഷിക്കണം

അയോധ്യ രാമക്ഷേത്രത്തിന് പിന്തുണ; ടിഎന്‍ പ്രതാപന്റെ പരാതിക്ക് കമല്‍നാഥിന്റെ മറുപടി ഇങ്ങനെ...

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

Malappuram

English summary
Sunday Lockdown in Malappuram; here Restrictions details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X