മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ണാടകയില്‍ നിന്നും പച്ചക്കറി ലോറികളില്‍ ഒളിപ്പിച്ചു വ്യാപകമായി ഹാന്‍സ് എത്തുന്നു, ശേഷം മൊത്തക്കച്ചവടക്കാര്‍ക്ക് നേരിട്ടെത്തിക്കാന്‍ ഏജന്റുമാരും, മൂന്നംഗ സംഘം പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കര്‍ണാടകയില്‍ നിന്നും വരുന്ന പച്ചക്കറി ലോറികളില്‍ ഒളിപ്പിച്ചു കേരളത്തിലേക്ക് വ്യാപകമായി ഹാന്‍സ് ഉല്‍പന്നങ്ങള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലെത്തുന്ന ലക്ഷങ്ങള്‍ വിലയുള്ള ഹാന്‍സ് ഉല്‍പന്നങ്ങള്‍ നാലിരട്ടിയോളം ലാഭത്തിനാണ് കച്ചവടം നടത്തുന്നത്. ഇത്തരത്തിലുള്ള രണ്ടു ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി മൂന്നംഗ സംഘത്തെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം വാഹനപരിശോധനയ്ക്കിടെ പിടികൂടി.

പഴമയിലേക്ക് ഒരു തിരിഞ്ഞു നടത്തം! ശിശുദിനാഘോഷങ്ങള്‍ വ്യത്യസ്ഥമാക്കി ഇടുക്കി പഴയരികണ്ടം സര്‍ക്കാര്‍ സ്‌കൂള്‍

മണ്ണാര്‍ക്കാട് പയ്യനടം സ്വദേശി പുതുവച്ചോല വീട്ടില്‍ അബ്ദുള്‍ അസീസ് (38), നൗഷാദ് (44), മണ്ണാര്‍ക്കാട് കൊടുവള്ളിക്കുന്ന് സ്വദേശി പടിഞ്ഞാറ്റില്‍ വീട്ടില്‍ സുബൈര്‍ (40) എന്നിവരാണ് ഹാന്‍സുമായി അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച സൈലോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്.ബിനു, എസ്.ഐ മഞ്ജിത്ത് ലാല്‍, പെരിന്തല്‍മണ്ണ ഷാഡോ പോലീസ് ടീം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Smuggling case

കര്‍ണാടകയില്‍ നിന്നും വരുന്ന പച്ചക്കറി ലോറികളില്‍ ഒളിപ്പിച്ചു ജില്ലയിലെത്തിച്ച ശേഷം പാലക്കാട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഗോഡൗണുകളിലെത്തിക്കുകയാണ് സംഘത്തിന്റെ പതിവ്. അവിടെ നിന്നും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് വാഹനങ്ങളില്‍ എത്തിച്ചുകൊടുക്കും. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.

മൊത്തവില്‍പന നടത്തുന്ന വ്യാപാരികള്‍ക്ക് പുറമെ ചില ഏജന്റുമാര്‍ വഴി ഇടത്തരം കച്ചവടക്കാര്‍ക്കും ഇവ നേരിട്ട് എത്തിക്കുന്നുണ്ട്. ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ക്ക് വന്‍ലാഭമുള്ളതിനാലാണ് പിടക്കപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് തിരിയാന്‍ കാരണമെന്നും പോലീസ് പറയുന്നു. ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ വന്‍തോതില്‍ എത്തിക്കുന്ന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ചില സംഘങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകാനുള്ള സാധ്യതയുണ്ടെന്നും പെരിന്തല്‍മണ്ണ പോലീസ് പറഞ്ഞു.

Malappuram
English summary
Three person were arrested for smuggling case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X