മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘പര്‍ദ്ദയിടണമെന്ന് നിര്‍ബന്ധം, ഭീഷണി മുഴക്കി; പിന്മാറുന്നതായി വേങ്ങര ട്രാൻഡ്ജെൻഡർ സ്ഥാനാർത്ഥി

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി സ്ഥാനാർത്ഥി. വേങ്ങര മണ്ഡലത്തിൽ നിന്ന് മത്സരിക്കാനിരുന്ന ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥി അനന്യ അലക്‌സാണ് പിന്മാറുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാനിരിക്കെയാണ് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് സ്ഥാനാർത്ഥിത്വത്തിൽ നിന്നും അനന്യ പിന്മാറുന്നത്.

ഈ 35 മണ്ഡലങ്ങളിൽ കളിമാറും...നടക്കുക ട്വിസ്റ്റ്?.. ഷാജിയുടെ അഴിക്കോടും വിടിയുടെ തൃത്താലയും..മണ്ഡലങ്ങൾ ഇങ്ങനെഈ 35 മണ്ഡലങ്ങളിൽ കളിമാറും...നടക്കുക ട്വിസ്റ്റ്?.. ഷാജിയുടെ അഴിക്കോടും വിടിയുടെ തൃത്താലയും..മണ്ഡലങ്ങൾ ഇങ്ങനെ

ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ട് രാഷ്ട്രീയ പാർട്ടിയാണെന്നും വേങ്ങര മണ്ഡലം മത്സരിക്കുന്നതിനായി പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുള്ളത് പബ്ലിസിറ്റിക് വേണ്ടി മാത്രമാണെന്നും അനന്യ കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകർ തന്നെ മലപ്പുറത്ത് പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അനന്യ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പാർട്ടിയുടെ നിർബന്ധത്തിന് താൻ വഴങ്ങിയില്ലെന്നും സ്ഥാനാര്‍ത്ഥികൂട്ടിച്ചേർത്തു. കേരളത്തിഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെണൻഡറാണ് അനന്യ. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്നുള്ള സമീപനം ചൂണ്ടിക്കാണിച്ച് മത്സരരംഗത്ത് നിന്ന് പിന്മാറുന്നത്.

photo-2021-04-0

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

കൊല്ലം ജില്ലയിലെ പെരുമണ്‍ സ്വദേശിയായ അനന്യ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് മത്സരിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎസ്ജെപി ഒറ്റ സ്ഥാനാർത്ഥികളെയും നിര്‍ത്തിയിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെഎസ്ആര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡിഎസ്ജെപി സ്ഥാനാര്‍ത്ഥികളെന്ന പേരില്‍ മത്സരരംഗത്തുള്ളവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടികാണിച്ച് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കെഎസ്ആര്‍ മേനോന്‍ കൂട്ടിച്ചേർത്തിരുന്നു.

സ്റ്റൈലിഷ് ലുക്കിൽ നടി അഞ്ജലി, പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
ഇടതുപക്ഷ സർക്കാരിന് ആൻറണിയുടെ വിമർശനം | Oneindia Malayalam

Malappuram
English summary
Transgender candidate Ananya Alex withdraws her candidature from Vengara constituency in assembly poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X