16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; ഒളിവില്‍ കഴിയുന്ന വളാഞ്ചേരി നഗരസഭ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യം തള്ളി!
മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.
ആദിവാസി സാക്ഷരതാപദ്ധതി 200 കോളനികളിലേക്ക് കൂടി; 5342 പേര് നിരക്ഷരരെന്നും കണ്ടെത്തല്‍
വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കു വേണ്ടി അഡ്വ. ബി.എ. ആളൂരാണ് മഞ്ചേരി പ്രത്യേക പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീനെതിരെയാണ് വളാഞ്ചേരി പോലീസ് പോക്സോ വകുപ്പു പ്രകാരം കേസെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആരോപണം നേരത്തെ ഇവര്‍ നിരോധിച്ചതയാണ്, ഇതിനാല്‍ ഇത് നിലനില്‍ക്കില്ലെന്ന പ്രതിക്കുവേണ്ടി ആ്‌ളൂര്‍ കോടതിയില്‍ വാദിച്ചത്.
പുറമെ നേരത്തെ കുട്ടിയെ മൊഴിയെടുത്തപ്പോഴും ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിരുന്നില്ല, നിലവില്‍ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ്, കുട്ടിയെ സഹോദരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായ ഒരു പുതിയ കേസും കൂടി ഇതിനിടെ രജിസ്റ്റര്‍ചെയ്തു. ഷംസുദ്ദീന്‍ കുട്ടിയെ പീഡിപ്പിച്ചതിന് വ്യക്തമായ ഒരു തെളിവുമില്ല, ഇതിന് പുറമെ ഷംസുദ്ദീനെ ഭീഷണിപ്പെടുത്തിയ കുട്ടിയുടെ സഹോദരിയും കുടുംബവും വിവിധ തവണകളിലായി പണവും, സമ്പത്തും കൈക്കലാക്കാന്‍ ശ്രമിച്ചു.
ഷംസുദ്ദീന്റെ കയ്യില്‍നിന്നും പെണ്‍കുട്ടിയുടെ സഹോദരി പലതവണകളിലായി പണം വാങ്ങിയതിന് തെളിവുകളുണ്ട്, പെണ്‍കുട്ടിക്കു പിന്നില്‍ രാഷട്രീയ പ്രേരിതമായി ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനാല്‍ പ്രതിക്കെതിരെയുള്ള പോകസോ വകുപ്പ് എടുത്തുകളയണമെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ കുട്ടിയുടെ വാദംകൂടികേട്ട ശേഷം വിധിപറയാമെന്ന നിലപാടാണ് ജഡ്ജ് എ.വി നാരായണന്‍ നേരത്തെ എടുത്തിരുന്നത്. തുടര്‍ന്നാണ് ശേഷം ജാമ്യം നിഷേധിച്ചത്.പ്രോഷിക്യൂഷന് വേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഐഷയാണ് കോടതിയില്‍ ഹാജരായത്.അതേ സമയം പ്രതിക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ഇയാള്‍ വിദേശത്തുനിന്നും എത്താത്തതിനെ കുറിച്ചു പ്രോസീക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ തന്റെ കക്ഷിക്ക് വിദേശരാജ്യങ്ങളില്‍ നിരവധി ബിസിനസ്സുകളുണ്ടെന്നും ഇതിനാല്‍ മിക്ക സമയങ്ങളിലും വിദേശത്തുതന്നെയാണു ഉണ്ടാവാറുള്ളതെന്നും ആളൂര്‍ വാദിച്ചു.
വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ ഇടതു കൗണ്‍സിലറാണ് പ്രതി. ഹര്‍ജി പരിഗണിച്ച കോടതി പ്രതി വിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദം കേട്ടു. പരാതിക്കാരിയായ കുട്ടിയുടെ മൊഴി കൂടി കേള്‍ക്കണമെന്നതിനാല്‍ കോടതി കേസ് ഈ മാസം 30ലേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.