സുബീറയുടെ ആഭരണങ്ങള്‍ കടയിലും പ്രതിയുടെ വീട്ടിലും; കണ്ടെടുക്കാനാകാതെ മൊബൈല്‍ ഫോണ്‍
മലപ്പുറം: വളാഞ്ചേരിയിലെ സുബീറ ഫര്‍ഹത്തിന്റെ കൊലപാതക കേസില്‍ അന്വേഷണത്തില്‍ പുരോഗതി. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതുന്ന സുബീറയുടെ ആഭരണങ്ങള്‍ കണ്ടെത്തി. പ്രതിയുടെ വീട്ടില്‍ നിന്നും വളാഞ്ചേരിയിലെ ഒരു കടയില്‍ നിന്നുമാണ് ആഭരണങ്ങള്‍ കിട്ടിയത്. അതേസമയം, കേസിലെ മറ്റൊരു പ്രധാന തെളിവായ സുബീറയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊലപാതകത്തിനിടെ ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറിലേക്ക് മൊബൈല്‍ എറിഞ്ഞു എന്നാണ് പ്രതിയുടെ മൊഴി. അതിന് ശേഷം കിണറിലേക്ക് കല്ലുകള്‍ ഇട്ടുവെന്നും പോലീസിന് ബോധ്യമായി. മൊബൈല്‍ കണ്ടെടുക്കാന്‍ ചില ശ്രമം പോലീസ് നടത്തിയെങ്കിലും വിജയിച്ചില്ല.. അതേസമയം, പ്രതി അന്‍വറിലെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

സുബീറ ഫര്‍ഹത്തിന്റെ ബാഗ് പോലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു. അതില്‍ ചോറ്റുപാത്രവുമുണ്ടായിരുന്നു. ചെങ്കല്‍ ക്വാറിക്ക് സമീപത്ത് നിന്നാണ് ബാഗ് കണ്ടെടുത്തത്. കൂടാതെ സുബീറയുടെ ചെരുപ്പ്, ഹെയര്‍ ബണ്‍, മാസ്‌ക് എന്നിവ പുല്‍ക്കാട്ടില്‍ നിന്ന് കിട്ടി. കഴിഞ്ഞ മാര്‍ച്ച് 10നാണ് ജോലി സ്ഥലമായ വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കിലേക്ക് പുറപ്പെട്ട സുബീറയെ കാണാതായത്. ക്ലിനിക്കിലെത്തിയില്ല എന്നറിഞ്ഞപ്പോള്‍ കുടുംബം പരാതിപ്പെടുകയായിരുന്നു.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍
സുബീറ നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസ് ലഭിച്ചിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം സുബീറ പ്രദേശത്ത് തന്നെ ഉണ്ട് എന്നും അന്വേഷണ സംഘം മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്. തിരച്ചിലിന് ഒപ്പം ചേര്‍ന്ന അന്‍വറിന്റെ ചില ഇടപെടലുകളാണ് പോലീസിന് സംശയമുണ്ടാക്കിയതും പ്രതിയെ കുടുക്കാന്‍ സഹായിച്ചതും.ചെങ്കല്‍ ക്വാറിക്ക് സമീപം മണ്ണ് ഇളകിയ നിലയില്‍ കണ്ടവരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കുകയുമായിരുന്നു.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications