മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്ക് തകര്‍ന്ന് മെസി ആരാധകര്‍; ഒരു ലക്ഷം രൂപയുടെ കൂറ്റന്‍ കട്ടൗട്ട് തവിടുപൊടി, വൈറല്‍ വീഡിയോ

Google Oneindia Malayalam News

മലപ്പുറം: ലോകം മുഴുവന്‍ ഇപ്പോള്‍ ലോകകപ്പ് ഫുടോബോള്‍ ആവേശത്തിന്റെ തിരക്കിലാണ്. ഇങ്ങനെ കേരളത്തിലും ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല. ആരാധകര്‍ വിവിധ സ്ഥലങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചു തുടങ്ങി. കോഴിക്കോട് പുല്ലാവൂര്‍ പുഴയില്‍ അര്‍ജന്റീന- ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അര്‍ജിന്റീന ആരാധകരെ ദുഖത്തിലാഴ്ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

മലപ്പുറത്ത് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയില്‍ ഒടിഞ്ഞുവീണു. എടക്കര മുണ്ടയിലാണ് ആരാധകരുടെ ചങ്കുതകര്‍ക്കുന്ന സംഭവം ഉണ്ടായത്. 65 അടി ഉയരമുള്ള കട്ടൗട്ടാണ് ആരാധകര്‍ ഇവിടെ സ്ഥാപിച്ചത്. ഇത് സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. ഈ സമയത്ത് അര്‍ജന്റീന ആരാധകര്‍ എല്ലാവരും തന്നെ സ്ഥലത്തുണ്ടായിരുന്നു.

2

വടിയെടുത്ത് പഞ്ചായത്ത്; മെസ്സിയെയും നെയ്മറിനെയും കരയില്‍ കയറ്റണം; ആരാധകര്‍ക്ക് തിരിച്ചടിവടിയെടുത്ത് പഞ്ചായത്ത്; മെസ്സിയെയും നെയ്മറിനെയും കരയില്‍ കയറ്റണം; ആരാധകര്‍ക്ക് തിരിച്ചടി

ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഈ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് തകര്‍ന്ന് നിലത്തുവീഴാനാതോടെ ആരാധകര്‍ ഓടിമാറുകയായിരുന്നു. തകര്‍ന്ന കട്ടൗട്ട് എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്ന് ആരാധകര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ മെസിയുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു.

3

ഇതിനിടെ കോഴിക്കോട് പുള്ളാവൂര്‍ പുഴയ്ക്ക് കുറുകെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ മാറ്റാന്‍ ചാത്തമംഗലം പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് കട്ടൗട്ടുകല്‍ തടയുമെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

4

മൂന്നിടത്ത് ബിജെപി, ഒരിടത്ത് ലീഡ്; കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടം, പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നേറ്റംമൂന്നിടത്ത് ബിജെപി, ഒരിടത്ത് ലീഡ്; കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടം, പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നേറ്റം

കഴിഞ്ഞ ആഴ്ചയാണ് പുള്ളൂവൂര്‍ പുഴയില്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് ആരാധകര്‍ സ്ഥാപിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇതിനടുത്ത് നെയ്മറിന്റെയും കട്ടൗട്ട് പൊങ്ങയിരുന്നു. ഫോക്സ് ഉള്‍പ്പടെയുള്ള ആന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇത് ലോകമെമ്പാടും വൈറലായത്.

5

ടണ്‍ കണക്കിന് സ്വര്‍ണം, പതിനായിരക്കണക്കിന് കോടികള്‍ നിക്ഷേപം; തിരുപ്പതി ക്ഷേത്രത്തിലെ ആസ്തിടണ്‍ കണക്കിന് സ്വര്‍ണം, പതിനായിരക്കണക്കിന് കോടികള്‍ നിക്ഷേപം; തിരുപ്പതി ക്ഷേത്രത്തിലെ ആസ്തി

നവംബര്‍ ഇരുപതിനാണ് ഖത്തറില്‍ ലോകകപ്പിന് കിക്കോഫ്. ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. താന്‍ ഇനിയൊരു ലോകകപ്പിന് ഉണ്ടാവില്ലെന്ന് മെസ്സി പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. നേരത്തെ കോപ്പ അമേരിക്ക നേടിയ അര്‍ജന്റീന ഇത്തവണ ലോകകപ്പും നേടുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.

Malappuram
English summary
Viral Video: Lionel Messi's massive cutout, built at a cost of around Rs 1 lakh, collapsed in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X