മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്‌ളോഗറുടെ പ്രണയത്തില്‍ 68കാരന്‍ വീണു; ഹണിട്രാപ്പില്‍ തട്ടിയത് 23 ലക്ഷം; ഒത്താശയ്ക്ക് ഭര്‍ത്താവും

Google Oneindia Malayalam News

മലപ്പുറം: 68കാരനെ ഹണി ട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ളോഗര്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്‌ളോഗറായ 28 വയസുകാരിക്കും ഭര്‍ത്താവിനെതിരെയാണ് മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തത്. കേസെടുത്ത പശ്ചാത്തലത്തില്‍ ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്‌ളോഗറായ. റാഷിദയാണ് 68കാരനെ ഹണി ട്രാപ്പില്‍ കുടുക്കിയത്.

1

കല്‍പ്പകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്‌ളോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ റാഷിദ ഇടയ്ക്കിടെ ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് നിഷാദ് ഇതൊന്നും കണ്ടതായി നടിച്ചില്ല. ഇതിന് വേണ്ട എല്ലാ സൗകര്യങ്ങളും നിഷാദ് രഹസ്യമായി ഒരുക്കിക്കൊടുത്തു. ഭര്‍ത്താവ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിസ്‌നസില്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്.

2

പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി ദമ്പതികള്‍ 23 ലക്ഷം തട്ടിയെടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദമ്പതികളുടെ ഭീഷണിക്ക് മുന്നില്‍ 68കാരന്‍ വഴങ്ങുകയായിരുന്നു. ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ഈ 68കാരന്‍. ഇദ്ദേഹത്തിന്റെ പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് കുടുംബം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.

3

ഉടന്‍ തന്നെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പകഞ്ചേരി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് മനസിലാകുന്നത്. അന്വേഷണത്തിന് ഒടുവില്‍ പ്രതി നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യ റാഷിദയ്‌ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

4

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ ഇന്‍സ്റ്റഗ്രാം വൈറല്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് സ്വദേശിനി ദേവു (24), ഭര്‍ത്താവും കണ്ണൂര്‍ സ്വദേശിയുമായ ഗോകുല്‍ ദീപ് (29) എന്നിവരാണ് അറസ്റ്റിലായത്. ഫീനിക്സ് കപ്പിള്‍സ് എന്ന അക്കൗണ്ടിലൂടെ സോഷ്യല്‍ മീഡിയിയല്‍ പ്രശസ്തരാണിവര്‍.

5

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി യാക്കരയില്‍ എത്തിച്ച് സംഘം പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു. ബലം പ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.

6

തട്ടിപ്പ് സംഘം ഇയാളില്‍ നിന്ന് നാല് പവന്റെ സ്വര്‍ണമാല, കാര്‍, മൊബൈല്‍ ഫോണ്‍, എ ടി എം കാര്‍ഡുകള്‍, ഓഫീസ് രേഖകള്‍, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം ഇതെല്ലാം ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇവര്‍ വ്യവസായിയുമായി പരിചയപ്പെടുന്നത്. പിന്നാലെ നിരന്തരം സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കുകയാണ് പ്രതികള്‍ ആദ്യം ചെയ്തത്.

7

കോട്ടയം സ്വദേശി ശരത്താണ് സ്ത്രീ എന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചിരുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ് എന്നും വീട്ടില്‍ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളൂ എന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു സംസാരം. കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞതോടെയാണ് ശരത് തട്ടിപ്പിനായി ദേവു, ഗോകുല്‍ദീപ് ദമ്പതികളെ സമീപിക്കുന്നത്. തുടര്‍ന്ന് ഇവരും തട്ടിപ്പില്‍ പങ്കാളികളാവുകയായിരുന്നു.

8

പിന്നീട് ദേവുവുമായിരുന്നു വ്യവസായിക്ക് ശബ്ദ സന്ദേശം അയച്ചത്. ശരത് ചാറ്റ് ചെയ്യുന്ന സമയത്ത് വ്യവസായിയോട് പാലക്കാടാണ് വീടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഓണ്‍ലൈനിലൂടെ ആള്‍ത്തിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുക്കുന്നത്. യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇതു കൂടാതെ കാറില്‍ എറണാകുളത്തെ ഫ്‌ളാറ്റില്‍ എത്തിച്ച് കൂടുതല്‍ പണം തട്ടാനും സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. ഇതിനിടെയാണ് വ്യവസായി രക്ഷപ്പെട്ടത്.

Malappuram
English summary
Viral vlogger has been charged in the case of cheating a 68-year-old man in a honey trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X