മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരവധി മാലമോഷണ കേസുകളിലെ പ്രതി അരലക്ഷം രൂപയുടെ വീര്യം ഹാഷിഷുമായി അറസ്റ്റില്‍, വെക്കേഷന്‍ സമയത്ത് കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വ്യാപിക്കുന്നതായി പോലീസ്, വില്‍പന ഓണ്‍ലൈന്‍ വഴിയും പ്രത്യേക ഏജന്റുമാര്‍ വഴിയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിരവധി മാലമോഷണ കേസുകളിലെ പ്രതി അരലക്ഷം രൂപയുടെ ഹാഷിഷുമായി പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍ . നിരവധി മാലപൊട്ടിക്കല്‍ കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയായ കല്‍പ്പകഞ്ചേരി ആതവനാട് സ്വദേശി വെട്ടിക്കാട്ടി ഷനൂഫിനെ (32) ആണ് അറസ്റ്റുചെയ്തത്. ഹൈടെക് നഗരങ്ങളിലും ഡി.ജെ പാര്‍ട്ടികളിലും ഉപയോഗിക്കുന്ന വീര്യംകൂടിയ ഹാഷിഷുമായാണ് പ്രതിയെ പിടികൂടിയത്.

<strong><br>ഫറോക്ക് റെയില്‍വേ സേ്റ്റഷനില്‍വെച്ച് യുവതിയെ പരിചയപ്പെട്ടു, പഠിപ്പിക്കാമെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി, സുഹൃത്തിന്റെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചു, അവസാനം വിവാഹം കഴിക്കില്ലെന്ന്പറഞ്ഞ് പിന്‍മാറിയ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും!!</strong>
ഫറോക്ക് റെയില്‍വേ സേ്റ്റഷനില്‍വെച്ച് യുവതിയെ പരിചയപ്പെട്ടു, പഠിപ്പിക്കാമെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി, സുഹൃത്തിന്റെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചു, അവസാനം വിവാഹം കഴിക്കില്ലെന്ന്പറഞ്ഞ് പിന്‍മാറിയ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും!!

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും ഡി.ജെ ക്‌ളബ്ബുകളെും ലക്ഷ്യംവച്ചാണ് ഹാഷിഷ് കൊണ്ടുവന്നത്. വെക്കേഷന്‍ സമയത്ത് കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അത്യാധുനിക രീതിയിലുള്ള സിന്തറ്റിക് ഡ്രഗ്‌സ് വ്യാപകമാവുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ വഴിയും പ്രത്യേക ഏജന്റുമാര്‍ വഴിയും അത്യാധുനിക രീതിയിലുള്ള പായ്ക്കിംഗിലാക്കി ഇത്തരം ലഹരി വസ്തുക്കള്‍ വിപണിയില്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ടത്.

Drugs

സംശയത്തിനിട നല്‍കാത്ത വിധം മള്‍ട്ടി പായ്ക്കിംഗ് രീതിയിലാണ് ചെറിയ ഡെപ്പികളിലാക്കി പ്രത്യേകം പൊതിഞ്ഞ് ബാംഗ്‌ളൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും ബസ്സുകളിലും ഓണ്‍ലൈന്‍ കൊറിയര്‍ വഴിയും ആവശ്യക്കാര്‍ക്കെത്തിക്കുന്നത്. ഇതേ രൂപത്തിലുള്ള 12 ഡെപ്പികളിലാക്കിയ 20 ഗ്രാം ഹാഷിഷാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. അന്താരാഷ്ര്ട മാര്‍ക്കറ്റില്‍ അരലക്ഷത്തോളം രൂപ വിലവരുന്ന ഹാഷിഷ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അറസ്റ്റുചെയ്യുമെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി പി.എ.ശിവദാസ് അറിയിച്ചു.

സംഘത്തിനെ ചില കോളജുകള്‍ വിദ്യാര്‍ഥികള്‍ സഹായിക്കുന്നതായും പോലീസിന് സൂചനകള്‍ ലഭിച്ചട്ടുണ്ട്. ഈ വിദ്യാര്‍ഥികള്‍ വഴിയാണ് വ്യാപകമായി കോളജുകളിലും, യുവാക്കള്‍ക്കിടയിലേക്കു മരുന്ന് എത്തിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഘത്തില്‍പ്പെട്ടതായി സംശയിക്കുന്ന പത്തോളംപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.

Malappuram
English summary
Youth arrested drug case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X