Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കല്‍ ക്വാറിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു; അപകടം പുറംലോകം അറിഞ്ഞത് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം, ദൂരൂഹതയെന്ന് ബന്ധുക്കള്‍

മലപ്പുറം: കുറ്റിപ്പുറത്ത് ചെങ്കല്‍ ക്വാറിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അപകടം പുറം ലോകം അറിയുന്നത് അഞ്ചു മണിക്കൂറുകള്‍ക്ക് ശേഷം. ആതവനാട് പാറ കൂരോത്ത് പള്ളിയാലില്‍ സ്വദേശി പുത്തന്‍ കോട്ട് ബീരാന്‍ കുട്ടിയുടെ മകന്‍ അലവി (40) യാണ് മരണപ്പെട്ടത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന് പറയുന്നു.

മറിഞ്ഞ ഹുണ്ടായി ഇയോണ്‍ കാറില്‍ രണ്ടു പേരുണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഊരോത്ത് പള്ളിയാല്‍ പരപ്പാറ സലീം(38) ആയിരുന്നു. ഇയാളെ പരുക്കുകളോടെ വളാഞ്ചേരി നിസാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതവനാട് സ്പിന്നിംഗ് മില്‍റോഡിലെ കെല്‍ടെക്‌സിന് സമീപമാണ് അപകടം. മരിച്ച അലവിക്കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Alavi

പുലര്‍ച്ചെ ഒരു മണിയോടെ ബോധമുണര്‍ന്ന ഒരാള്‍ സുഹൃത്തുക്കളെ വിവരമറിയിച്ചെത്തിയപ്പോഴേക്കും അലവി മരണപ്പെട്ടിരുന്നുവെന്നാണ് പറയുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. വിജനമായ ചെങ്കല്‍ ക്വാറി പ്രദേശത്ത് രാത്രി മദ്യപസംഘങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. വിജനമായ ചെങ്കല്‍ ക്വാറി പ്രദേശത്ത് രാത്രി മദ്യപസംഘങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സി.ഐ. പ്രമോദിനാണ് കേസന്വേഷണച്ചുമതല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+