Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട, കാസര്‍കോട് സ്വദേശിയായ ഡ്രൈവര്‍ എക്‌സൈസ് പിടിയില്‍

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സ്പിരിറ്റ് വേട്ട. പഴയങ്ങാടി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ രാമതെരുവിനുത്താണ് കന്നാസുകളിലാക്കി സ്പിരിറ്റ് കടത്തുന്നതാണ് എക്‌സ്‌സൈസ് പിടികൂടിയത്.സംഭവത്തില്‍ ഡ്രൈവറും കാസര്‍കോട് സ്വദേശിയുമായ മൂസക്കുഞ്ഞി അറസ്റ്റിലായി. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6600 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. മരപ്പൊടി ചാക്കുകളില്‍ കന്നാസില്‍ നിറച്ചാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.

ശനിയാഴ്ച്ച പകല്‍ രണ്ടേമുക്കാലിന് പഴയങ്ങാടിക്കടുത്ത് കൊത്തി കുഴിച്ച പാറ റോഡിലായിരുന്നു സംഭവം. കാസര്‍ഗോഡ് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

spiit

. കേരളത്തിലേക്ക് സ്പരിറ്റ് ഒഴുക്കുന്നതിനായി വന്‍മാഫിയ തന്നെ കാസര്‍കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.കര്‍ണാടക അതിര്‍ത്തിയിലൂടെ കാസര്‍കോടെക്ക് എത്തിക്കുന്ന സ്പിരിറ്റ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചതിനു ശേഷമാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിന് സമാനമായി മാഹി മദ്യവും അതിര്‍ത്തിയിലൂടെ കടത്തുന്നുണ്ട്.

നേരത്തെ മാഹിയിലെ ഇന്ധനവില കുറവായതിനാല്‍ ഇവിടെ നിന്നും ഡീസലും പെട്രോളും കേരളത്തിലേക്ക് കടത്തുന്ന ടാങ്കര്‍ലോറികളെ പൊലിസും ജി. എസ്. ടി. സ്‌ക്വാഡും ചേര്‍ന്ന പരിശോധനയില്‍ പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് വന്‍തോതില്‍ സ്പിരിറ്റ് കടത്ത് പിടികൂടുന്നത്. കണ്ണൂര്‍ സിറ്റിപൊലിസ് കമ്മിഷറുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ മയക്കുമരുന്ന് വേട്ടയും വ്യാജമദ്യം പിടികൂടലും പൊലിസ് ശക്തമാക്കിയിരിക്കുകയാണ്. സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും ലോക്കല്‍ പൊലിസുമാണ് റെയ്ഡ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി രാത്രികാല പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+