Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിറക്കല്‍ ചിറയെ ഇറിഗേഷന്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തും': മന്ത്രി റോഷി അഗസ്റ്റിന്‍

കണ്ണൂര്‍:വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇറിഗേഷന്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തി ചിറക്കല്‍ ചിറ സൗന്ദര്യവല്‍ക്കരിക്കുമെന്ന്മന്ത്രി റോഷി അഗസ്റ്റിന്‍. നവീകരിച്ച ചിറക്കല്‍ ചിറയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ അനുവദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചിറക്കല്‍ ചിറയുടെ നവീകരണം വലിയ സാഹസിക ദൗത്യമായിരുന്നു. ചിറയെ മികച്ച രീതിയില്‍ സംരക്ഷിക്കും. ചിറക്ക് ചുറ്റും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഇരിപ്പിടങ്ങളടക്കം ഒരുക്കും. വിശ്വാസപരമായ എല്ലാ കാര്യങ്ങളും മനസിലാക്കിയായിരിക്കും സൗന്ദര്യവല്‍ക്കരണം ക്രമപ്പെടുത്തുകയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

news knr

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറകളിലൊന്നായ ചിറക്കല്‍ ചിറ
മണ്ണും ചെളിയും നീക്കിയും പടവുകള്‍ പുനര്‍നിര്‍മ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് നവീകരിച്ചത്. ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റര്‍ മണ്ണ് ചിറയില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററില്‍ നിന്ന് 1339.42 ലക്ഷം ലിറ്ററായി. ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള ചിറ വ്യവസ്ഥകളോടെ ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്.

മഴക്കാലത്ത് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴുകി വരുന്ന അഴുക്ക് വെള്ളം ചിറയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാരപറ്റ് വാളും നിര്‍മിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചിറകളിലൊന്നായ ചിറക്കല്‍ കഴിഞ്ഞ കുറെക്കാലമായി നാശോന്‍മുഖമായിരിക്കുകയായിരുന്നു. കെ.വി സുമേഷ് എം. എല്‍. എയുടെ നേതൃത്വത്തിലാണ് ജനകീയ കമ്മിറ്റിരൂപീകരിച്ച് പുനര്‍ നിര്‍മാണം നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കാനാണ് ചിറക്കല്‍ ചിറ നവീകരിച്ചതെന്ന് കെ.വി സുമേഷ് എം. എല്‍. എ പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചിറയുടെ തീരം സൗന്ദര്യവല്‍ക്കരിച്ചിട്ടുണ്ട്.

ചടങ്ങില്‍ കെവി സുമേഷ് എംഎല്‍എ അധ്യക്ഷനായി. രവീന്ദ്ര വര്‍മ രാജ മുഖ്യാതിഥിയായി. മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെസി ജിഷ, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, അംഗം കെ ലത, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ എംകെ മനോജ്, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ പി സുരേഷ് ബാബു സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+