കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ് ബക്കറ്റ് ചാലഞ്ചിനിടെ മരിച്ച യുവതി തിരിച്ചെത്തി

  • By Gokul
Google Oneindia Malayalam News

അമിട്രോഫിക്ക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന ഐസ് ബക്കറ്റ് ചാലഞ്ചിനിടെ യുവതി മരിച്ചതായി വാര്‍ത്ത പരന്നു. ഫേസ്ബുക്കിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്ത പിന്നീട് പടരുകയായിരുന്നു. വാര്‍ത്ത പടര്‍ന്നതോടെ വിവരമറിഞ്ഞ പെണ്‍കുട്ടി താന്‍ മരിച്ചില്ലെന്നു കാട്ടി ട്വിറ്ററിലൂടെ പ്രതികരിച്ചു.

തെരേസ ടോഡ് എന്ന മിസിസിപ്പിക്കാരിയായ പതിനേഴുകാരിയാണ് വാര്‍ത്തയിലെ നായിക. അല്‍പം ഉയരത്തില്‍ നി്ന്നും ഒരാള്‍ ഐസ് ബക്കറ്റ് ഒഴിക്കാന്‍ ശ്രമിക്കുന്നതും പൊടുന്നനെ ബക്കറ്റ് താഴെ പെണ്‍കുട്ടിയുടെ തലയില്‍ പതിക്കുന്നതും പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു വാര്‍ത്ത.

<iframe width="600" height="450" src="//www.youtube.com/embed/C6-H8sWuxOU" frameborder="0" allowfullscreen></iframe

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തനിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നു കാട്ടി തെരേസ ട്വീറ്റ് ചെയ്തു. തനിക്കൊപ്പമുണ്ടാപ്പമുണ്ടായിരുന്ന കുട്ടി ഭയന്നെങ്കിലും അവളും സുരക്ഷിമാണെന്നും തെരേസെ പറഞ്ഞു. സിടി സ്‌കാനും എക്‌സറേയും ഒക്കെ എടുത്തെന്നും സുഖം പ്രാപിച്ചുവരികയാണെന്നും യുവതി വ്യക്തമാക്കി.

ഐസ് ബക്കറ്റ് ചാലഞ്ച് അപകടമുണ്ടാക്കുന്നതാണെന്നും അനുകരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നുമൊക്കെ പെണ്‍കുട്ടിയുടെ മരണം സ്ഥിതീകരിച്ച വാര്‍ത്തയ്‌ക്കൊപ്പമുണ്ടായിരുന്നു. അതേസമയം, പെണ്‍കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നറിഞ്ഞതോടെ വാര്‍ത്ത വായിച്ച് വിഷമത്തിലായവര്‍ സമാധാനിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ മീഡികയകളുടെ സത്യസന്ധതയെ ബാധിക്കുന്നുണ്ടെന്ന് പലരും പ്രതികരിച്ചു.

English summary
Ice Bucket Challenge Mississippi Girl Dies After Breaking Her Neck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X