കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്‍ ഖാന് കൊവിഡ്? രോഗലക്ഷണങ്ങളുണ്ടെന്ന് എന്‍സിബിയെ അറിയിച്ചു, ചോദ്യം ചെയ്യലിന് എത്തിയില്ല

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസില്‍ വഴിത്തിരിവുകള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ബിജെപി നേതാക്കള്‍ അടക്കം കേസിലേക്ക് വന്നിരിക്കുകയാണ്. സമീര്‍ വാങ്കഡെ കേസന്വേഷണത്തില്‍ നിന്ന് മാറി കഴിഞ്ഞു. ഇതിനിടെ ആര്യനോട് വീണ്ടും ഹാജരാവാന്‍ എന്‍സിബിയുടെ ദില്ലി ഘടകം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരാണ് പുതിയ അന്വേഷണ സംഘം.

ആര്യനെ പൂട്ടിയത് സമീര്‍ വാങ്കഡെ, എന്‍സിബി തന്നെ കണ്ടെത്തി, ഷാരൂഖ് ഖാനെ ലക്ഷ്യമിട്ട് അറസ്റ്റ്?ആര്യനെ പൂട്ടിയത് സമീര്‍ വാങ്കഡെ, എന്‍സിബി തന്നെ കണ്ടെത്തി, ഷാരൂഖ് ഖാനെ ലക്ഷ്യമിട്ട് അറസ്റ്റ്?

നവാബ് മാലിക്കിനെതിരെ മാനനഷ്ടക്കേസും സമീര്‍ വാങ്കഡെയുടെ കുടുംബം നല്‍കിയിട്ടുണ്ട്. മൊത്തത്തില്‍ ഒരു ബോളിവുഡ് മസാല ചിത്രം പോലെയായിരിക്കുകയാണ് ആര്യന്‍ ഖാന്റെ കേസ്. ഷാരൂഖ് ഖാന്റെ പ്രതികരണം ഇതിനിടെ മാധ്യമങ്ങള്‍ പ്രതീക്ഷിച്ച് നില്‍ക്കുകയാണ്.

1

ആര്യന്‍ ഖാന് കൊവിഡാണെന്നാണ് റിപ്പോര്‍ട്ട്. എന്‍സിബിയുടെ ചോദ്യം ചെയ്യലിന് ഞായറാഴ്ച്ച ആര്യന്‍ ഹാജരായില്ല. പ്രത്യേക അന്വേഷണ സംഘമാണ് ആര്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് കൊവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് ആര്യന്‍ എന്‍സിബിയെഅറിയിച്ചു. അതുകൊണ്ട് ഹാജരാവാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സമീര്‍ വാങ്കഡെ നിരവധി പിഴവുകള്‍ കേസില്‍ വരുത്തിയതിനാല്‍ പുതിയ അന്വേഷണ സംഘത്തിന് നിരവധി വെല്ലുവിളികള്‍ കേസില്‍ നേരിടേണ്ടി വരും. ആര്യന്റെ അറസ്റ്റിനായി സമീര്‍ നിര്‍ബന്ധം കാണിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2

ആര്യനെ കൂടാതെ മഹാരാഷ്ട്ര മന്ത്രിയുടെ മരുമകന്‍ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെയെല്ലാം എന്‍സിബി ഹാജരാവാനായി വിളിപ്പിച്ചിരുന്നു. സമീര്‍ വാങ്കഡെയില്‍നിന്ന് ഏറ്റെടുത്ത ആറ് കേസുകളില്‍ പ്രതികളായവരാണ് ഇവര്‍. സമീര്‍ വാങ്കഡെ പണം തട്ടിയെടുത്തെന്ന കേസില്‍ എന്‍സിബിയുടെ അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികള്‍ തന്നെയാണ് സമീറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ എന്‍സിബിയുടെ കേന്ദ്ര സംഘത്തിന് അന്വേഷണ ചുമതല കൈമാറിയത്. പുതിയ ടീം വന്നതോടെ കേസിന്റെ വിശദാംശങ്ങള്‍ ആര്യനില്‍ നിന്നടക്കം ചോദിച്ചറിയാനാണ് പുതിയ അന്വേഷണ സംഘം ശ്രമിക്കുന്നത്.

3

ശനിയാഴ്ച്ചയാണ് പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. ഞായറാഴ്ച്ച ഹാജരാവണമെന്നായിരുന്നു ആര്യനോട് എന്‍സിബി നിര്‍ദേശിച്ചത്. എന്നാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും, കാരണം രോഗലക്ഷണമാണെന്നും ആര്യന്‍ ഇവരെ അറിയിക്കുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ എന്‍സിബി തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം അര്‍ബാസ് മെര്‍ച്ചന്റും ആചിത് കുമാറും എന്‍സിബി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. ഇവരെ ഒമ്പത് മണിക്കൂറോളമാണ് എന്‍സിബി ദില്ലി സംഘം ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേസുകള്‍ സൂക്ഷിച്ചാണ് എന്‍സിബി കൈകാര്യം ചെയ്യുന്നത്.

4

അതേസമയം ആര്യന്‍ തിങ്കളാഴ്ച്ച എന്‍സിബിക്ക് മുന്നില്‍ ഹാജരായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച്ച രാവിലെയാണ് ഹാജരാവണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്. അതുകൊണ്ട് എല്ലാവര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. അര്‍ബാസും ആചിതും പതിനൊന്ന് മണിക്ക് എന്‍സിബി ഓഫീസിലെത്തിയിട്ടും ഇവരും മൊഴി രേഖപ്പെടുത്തിയത് രണ്ട് മണിക്ക് മാത്രമാണ്. സമീര്‍ വാങ്കഡെയുടെ പിതാവ് ധ്യാന്‍ദേവ് വാങ്കഡെ നവാബ് മാലിക്കിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. ബോംബെ ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. 1.25 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

5

തന്നെയും കുടുംബത്തെയും കുറിച്ച് വാര്‍ത്തകള്‍ വരുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മാലിക്കിന്റെ ആരോപണങ്ങള്‍ കാരണം തന്റെ കുടുംബത്തിന്റെ പ്രതിച്ഛായ തന്നെ തകര്‍ന്നുവെന്ന് ധ്യാന്‍ദേവ് പറയുന്നു. തന്റെ മകള്‍ യസ്മീനെയും നവാബ് മാലിക്ക് കേസിലേക്ക് വലിച്ചിഴച്ചെന്ന് അദ്ദേഹം പറയുന്നു. സമീര്‍ വാങ്കഡെയും ബോളിവുഡും തമ്മില്‍ ബന്ധമുണ്ടെന്നും സഹോദരി യസ്മീന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവെന്നുമായിരുന്നു നവാബ് മാലിക് ആരോപിച്ചത്. സമീര്‍ വാങ്കഡെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയാണ് ജോലി നേടിയതെന്നും, അദ്ദേഹം ശരിക്കും ദളിതല്ല, മുസ്ലീമാണെന്നും മാലിക് പറഞ്ഞിരുന്നു.

കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്‍ശന്‍, വിടാതെ ഫിയോക്

Recommended Video

cmsvideo
Sameer wankhade removed as probe officer from Aryan khan's case

English summary
aryan khan have covid like symptoms didnt comes to ncb office on questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X