മുംബൈയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു, ആക്ടീവ് ഒരു ലക്ഷത്തിന് താഴെയെത്തി, തരംഗം അവസാനിച്ചോ?
മുംബൈ: കൊവിഡ് തരംഗം അവസാനിക്കുന്നുവെന്ന സൂചന നല്‍കി മുംബൈ. മുംബൈയില്‍ വ്യാഴാഴ്ച്ച 13702 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളില്‍ 16.55 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തിന് ഇതോടെ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് മുംബൈ നഗരം. കഴിഞ്ഞ ദിവസം 16420 രോഗികളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പത്ത് ലക്ഷത്തിനടുത്ത് രോഗികള്‍ ഇതുവരെ മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 16426 ആണ് ഇതുവരെയുള്ള മരണനിരക്ക്. അതേസമയം മുംബൈയില്‍ നിന്ന് മാറി പൂനെ ആയിരിക്കുകയാണ് പുതിയ കേസുകളുടെ പ്രധാന കേന്ദ്രം.

കൊവിഡ് കേസുകളില്‍ 2718 രോഗികളുടെ എണ്ണമാണ് 24 മണിക്കൂറിനിടെ മുംബൈയില്‍ കുറഞ്ഞത്. പോസിറ്റിവിറ്റി നിരക്ക് 21.73 ശതമാനമായി കുറയുകയും ചെയ്തു. 24.38 ശതമാനമായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തുടര്‍ച്ചയായ നാല് ദിവസം മുംബൈയിലെ കൊവിഡ് കേസുകളില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച്ച കേസുകള്‍ വ്യാപകമായി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 63031 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം ആക്ടീവ് കേസുകള്‍ ഒരു ലക്ഷത്തിന് താഴേക്ക് വന്നിരിക്കുകയാണ്. നിലവില്‍ 95123 ആക്ടീവ് കേസുകളാണ് നഗരത്തിലുള്ളത്. പ്രതിദിന കൊവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികളേക്കാള്‍ കുറവാണ്.
20849 രോഗികളാണ് കൊവിഡ് രോഗമുക്തി നേടി ഡിസ്ചാര്‍ജായിരിക്കുന്നത്. 8,55811 പേരാണ് ഇതുവരെ മുബൈയില്‍ രോഗമുക്തി നേടിയത്. 88 ശതമാനമാണ് മുംബൈയിലെ രോഗമുക്തി നിരക്ക്. മുംബൈയില്‍ വ്യാഴാഴ്ച്ച രേഖപ്പെടുത്തിയ കേസുകളില്‍ 11510 കേസുകളും യാതൊരു രോഗലക്ഷണവും ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ കേസ് തീവ്രതയില്ലാത്താണ്. മൊത്തം കേസുകളുടെ 84 ശതമാനം വരുമിത്. 871 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 127 പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ ആവശ്യമുള്ളത്. 24 മണിക്കൂറിനിടെ 63031 ടെസ്റ്റുകളാണ് നടത്തിയത്. ബുധനാഴ്ച്ചത്തെ അപേക്ഷിച്ച് ഇത് കുറവാണ്.
കൊവിഡ് ബെഡുകള്‍ ആവശ്യത്തിന് നഗരത്തില്‍ ലഭ്യമാണ്. ആകെ 6410 ബെഡുകള്‍ മാത്രമാണ് രോഗികളാല്‍ നിറഞ്ഞിരിക്കുന്നത്. 61 കെട്ടിടങ്ങള്‍ ബിഎംസി സീല്‍ ചെയ്തിട്ടുണ്ട്. ചേരി പ്രദേശങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒന്നുമില്ല. ഒരു റെസിഡെഷ്യല്‍ മേഖലയില്‍ താമസിക്കുന്നവരില്‍ 20 ശതമാനത്തിന് കൊവിഡ് വന്നിട്ടുണ്ടെങ്കില്‍ ആ കെട്ടിടം ബിഎംസി സീല്‍ ചെയ്യും. നേരത്തെ ജനുവരി ഏഴ ിന് 20971 കൊവിഡ് കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ നിന്ന് കേസുകള്‍ കുറഞ്ഞ് വരുന്നത്. മൂന്നാം തരംഗം തീവ്രതയേറിയ ഘട്ടത്തിലെത്തിയത് കൊണ്ട് അത് കുറഞ്ഞുവരുമെന്നാണ് ബിഎംസി അടക്കം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications