സെല്‍ഫിയെടുക്കാന്‍ അനുവദിച്ചില്ല., ഇന്ത്യന്‍ താരം പൃഥ്വി ഷായെ ആക്രമിച്ച് ആരാധകര്‍, കാര്‍ തകര്‍ത്തു
മുംബൈയിലെ ഒഷിവാരിയിലെ ആഡംബര ഹോട്ടലില്‍ വെച്ചാണ് തര്‍ക്കം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ശോഭിത്തും, സപ്‌നയും തങ്ങള്‍ക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരിക്കുകയാണ്.

മുംബൈ: സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വ്വി ഷായെ പിന്തുടര്‍ന്ന് ആക്രമിച്ച് ആരാധക സംഘം. മുംബൈയില്‍ വെച്ചാണ് സംഭവം. ബേസ്‌ബോള്‍ ബാറ്റുമേന്തിയായിരുന്നു ആക്രമണം. പൃഥ്വി ഷായുടെ കാര്‍പിന്തുടര്‍ന്ന് ഇവര്‍ ആക്രമിക്കുകയും ചെയ്തു. കാറിന്റെ വിന്‍ഡ്ഷീല്‍ഡ് അക്രമികള്‍ അടിച്ച് തകര്‍ത്തു.
എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പൃഥ്വിക്കും സുഹൃത്തിനുമെതിരെയാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. 50000 രൂപ അക്രമികള്‍ ആവശ്യപ്പെട്ടതായും ഷായുടെ സുഹൃത്ത് അറിയിച്ചു. ശോഭിത് താക്കൂര്‍, സപ്‌ന ഗില്‍ എന്നിവരാണ് താരത്തെ ആദ്യം ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. മുംബൈയിലെ ഒഷിവാരിയിലെ ആഡംബര ഹോട്ടലില്‍ വെച്ചാണ് തര്‍ക്കം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ശോഭിത്തും, സപ്‌നയും തങ്ങള്‍ക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരിക്കുകയാണ്.

പൃഥ്വി ഷായാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ഇവര്‍ പറയുന്നത്. സെല്‍ഫിയെടുക്കാന്‍ ആദ്യം അനുവദിച്ച ഷാ, ഇവരുടെ ശല്യം ഏറിയതോടെ സെല്‍ഫിയെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
ഇതോടെ ഷാ തന്റെ സുഹൃത്തുക്കളെയും ഹോട്ടലിന്റെ മാനേജറെയും വിളിക്കുകയും ചെയ്തു. ആരാധകരെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനായിട്ടായിരുന്നു മാനേജറെ വിളിച്ചത്.
അതേസമയം ഹോട്ടലില്‍ നിന്ന് പുറത്താക്കപ്പെട്ട ആരാധകര്‍ പൃത്വി ഷായ്ക്ക് വേണ്ടി പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ആയുധമേന്തി കുറച്ച് പേരുമുണ്ടായിരുന്നു. ഇവര്‍ ബേസ്‌ബോള്‍ ബാറ്റുമായി പൃഥ്വി ഷായെ വളയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
ഇതിന് പിന്നാലെ ഷായും സുഹൃത്തും കാറെടുത്ത് പോയതിന് പിന്നാലെ ഇവര്‍ പിന്തുടരുകയായിരുന്നു. ട്രാഫിക് സിഗ്നലിലെത്തിയപ്പോള്‍ ഇവര്‍ കാറിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.
ഇവര്‍ ഷായ്‌ക്കെതിരെ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇല്ലെങ്കില്‍ 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സപ്‌നാ ഗില്ലിന്റെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ ഈ വാദങ്ങളെ തള്ളി. സപ്നയെ ഷായാണ് മര്‍ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. സപ്‌ന ഒഷിവാര പോലീസ് സ്‌റ്റേഷനിലാണെന്നും, വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഷാ ഇവര്‍ക്കെതിരെ തട്ടിക്കയറുന്നതാണ് ഉള്ളത്. അതേസമയം സപ്‌ന ഗില്ലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒഷിവാര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.












Click it and Unblock the Notifications