കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാംബ്ലിയുടെ ഭാര്യ യുവാവിന്റെ കരണത്തടിച്ചു

Google Oneindia Malayalam News

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും വിവാദ നായകനുമായ വിനോദ് കാംബ്ലിയുടെ ഭാര്യയും വിവാദത്തില്‍. മുംബൈയില്‍ യുവാവിന്റെ കരണത്തടിച്ചാണ് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് വിവാദങ്ങളില്‍ നിറഞ്ഞത്. കാര്‍ പാര്‍ക്കിംഗിനെ ചോല്ലി കാംബ്ലിയുമായി തര്‍ക്കിച്ച യുവാവാണ് ഹെവിറ്റിന്റെ കൈയ്യുടെ ചൂടറിഞ്ഞത്.

ഞായറാഴ്ച രാത്രി ഭാര്യയും മകനുമൊത്ത് ഡിന്നറിന് പുറത്തുപോയതായിരുന്നു വിനോദ് കാംബ്ലി. ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ഇവര്‍ പുറത്തിറങ്ങി. മറ്റൊരു കാര്‍ കൂടി പാര്‍ക്ക് ചെയ്യാന്‍ വേണ്ടി കാംബ്ലിയുടെ കാര്‍ അല്‍പം മാറ്റിയിടാന്‍ ഒരു യുവാവ് കാംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കാംബ്ലി ഇത് ചെവിക്കൊണ്ടില്ല.

kambli-wife

ഇതേത്തുടര്‍ന്ന് ഇരുവരും വാക്കേറ്റമായി. തുടര്‍ന്ന് ഹോട്ടലിന് അകത്ത് വരെ ചെന്ന് യുവാവ് കാംബ്ലിയെ അസഭ്യം പറഞ്ഞു. യുവാവിനെ ശാന്തനാക്കാന്‍ ശ്രമിച്ച ആന്‍ഡ്രിയ ഹെിവിറ്റിനെ തള്ളിമാറ്റിയ ഇയാള്‍ ഇവരുടെ കൈയിലും പിടിച്ചു. കൈയില്‍ കയറി പിടിച്ച യുവാവിനെ ഹെവിറ്റ് കരണത്തടിക്കുകയായിരുന്നു.

കാംബ്ലിയെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ച യുവാവിന്റെ പേരില്‍ മുംബൈ പോലീസ് കേസെടുത്തു. യുവാവിന്റെ കരണത്തടിച്ചതിന് ആന്‍ഡ്രിയയുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇതുനുമുമ്പും കാര്‍ പാര്‍ക്കിംഗ് സംബന്ധിച്ച വിവാദങ്ങളില്‍ പെട്ടിട്ടുണ്ട് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനായിരുന്ന വിനോദ് കാംബ്ലി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X