• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയുടെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയെ അട്ടിമറിച്ച് അധികാരത്തില്‍ എത്തിയ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് തുടക്കത്തില്‍ തന്നെ പ്രതിസന്ധി. അദ്ദേഹത്തിന് ഭരണം എളുപ്പമാവില്ലെന്നാണ് വ്യക്തമാകുന്നത്. മുംബൈയെ മൊത്തത്തില്‍ ബാധിക്കുന്ന ആരെ പദ്ധതിയാണ് വലിയ വിവാദമായി മാറ്റിയിരിക്കുന്നത്. മുംബൈ മെട്രോ ലൈന്‍ ത്രീ ആരെ മില്‍ക്ക് കോളനിയിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ബസ്സിലും ട്രെയിനിലും മോശം അനുഭവമുണ്ടായിട്ടുണ്ട്; പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് കെജിഎഫ് താരം

ദേവേന്ദ്ര ഫട്‌നാവിസിന് ഇക്കാര്യത്തില്‍ നേരത്തെ വലിയ താല്‍പര്യമുണ്ട്. ഇത് വലിയ വനഭാഗമാണ്. നിരവധി മരങ്ങള്‍ അടക്കം വെട്ടിമാറ്റേണ്ടതായി വരും ഈ പദ്ധതി നടപ്പാക്കുമ്പോള്‍. എന്നാല്‍ ഷിന്‍ഡെയ്ക്ക് ഇത് നടപ്പാക്കാന്‍ കൂടെ നില്‍ക്കേണ്ടി വന്നുവെന്നാണ് സൂചന. വിശദമായ വിവരങ്ങളിലേക്ക്....

1

താക്കറെ കുടുംബത്തിലെ ഇളംമുറക്കാരാണ് ഒരേ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയും ഉദ്ധവിന്റെ മകന്‍ ആദിത്യയുമാണ് ആരെ മെട്രോ വിഷയത്തില്‍ ഒന്നിച്ചിരിക്കുന്നത്. ഇരുവരും ഒരേ അഭിപ്രായമാണ് പങ്കുവെച്ചത്. ഷിന്‍ഡെയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം അമിത് പറഞ്ഞിരുന്നു. കടുത്ത അതൃപ്തിയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഷിന്‍ഡെ സര്‍ക്കാര്‍ ഈ നിലപാട് തിരുത്തണമെന്നും അമിത് ആവശ്യപ്പെട്ടു. തനിക്ക് മാത്രമല്ല, പരിസ്ഥിതിവാദികള്‍ക്കും ഇതൊരു ഷോക്കാണെന്ന് അമിത് പറഞ്ഞു.

2

മഹാരാഷ്ട്രയിലെ യുവജനത മുഴുവന്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നതാണ്. അതില്‍ കുറച്ച് പേരെ ജയിലില്‍ വരെ ഇട്ടതാണ്. അതൊന്നും നിങ്ങള്‍ മറക്കരുതെന്നും അമിത് മുന്നറിയിപ്പ് നല്‍കി. രാജ് താക്കറെയെ കണ്ട് ഏക്‌നാഥ് ഷിന്‍ഡെ സൗഹൃദം പുതുക്കിയിരുന്നു. ഈ ഘട്ടത്തിലാണ് മകനില്‍ നിന്ന് ഇത്തരമൊരു കടന്നാക്രമണം വരുന്നത്. ഇതിനോടകം വന്‍ പ്രക്ഷോഭവും സംസ്ഥാനത്ത് തുടങ്ങി കഴിഞ്ഞു. ജനങ്ങള്‍ മാത്രമല്ല ബോളിവുഡ് സെലിബ്രിറ്റികള്‍ വരെ ഈ പദ്ധതിക്ക് എതിരാണ്.

3

നമ്മള്‍ക്ക് തീര്‍ച്ചയായും വികസനം വേണം. എന്നാല്‍ അത് പരിസ്ഥിതിയെ ഇല്ലാതാക്കി കൊണ്ടാവരുത്. നമ്മുടെ പരിസ്ഥിതി പൂര്‍ണമായും നശിച്ചാല്‍, രാഷ്ട്രീയം കളിക്കാന്‍ പോലും ആരും ബാക്കിയുണ്ടാവില്ല. ഭരിക്കാനും ആളുണ്ടാവില്ല. ഇക്കാര്യം രാഷ്ട്രീയക്കാര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്നും അമിത് താക്കറെ പറഞ്ഞു. മുന്‍ മന്ത്രി കൂടിയായ ആദിത്യ താക്കറെയും പദ്ധതിക്കെതിരെ രംഗത്ത് വന്നു. ഞങ്ങളോടുള്ള വെറുപ്പ്, പ്രിയപ്പെട്ട മുംബൈയോട് തീര്‍ക്കരുത്. നിയമസഭാ സമ്മേളനം ഉള്ളത് കൊണ്ട് മാത്രമാണ് ആരെ വനത്തിനായുള്ള പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.

4

2700ല്‍ അധികം മരങ്ങള്‍ ആരെയിലുണ്ട് എന്നത് മാത്രമല്ല പ്രശ്‌നം. ഒരുപാട് ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ആരെ. മുംബൈയില്‍ ഞങ്ങള്‍ സംരക്ഷിക്കാന്‍ നോക്കുന്നതും അത് തന്നെയാണ്. കാര്‍ ഷെഡ് മേഖലയ്ക്ക് സമീപം നിത്യേന പുള്ളിപുലികളെയും ചെറു ജീവികളെയും കാണാറുണ്ട്. ഇതിന് ചുറ്റുമുള്ള 800 ഏക്കറോളം വനമേഖലയായി പ്രഖ്യാപിച്ചതില്‍ അഭിമാനമാണ് ഉള്ളതെന്നും ആദിത്യ ട്വീറ്റ് ചെയ്തു. മെട്രോ 3 കാര്‍ഷെഡ് കഞ്ജു മാര്‍ഗില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണെന്നും ആദിത്യ പറഞ്ഞു.

5

അതേസമയം ഉദ്ധവിനോടുള്ള പ്രതികാര നടപടിയായിട്ടും ഈ നീക്കത്തെ കാണുന്നവരുണ്ട്. 102 ഏക്കറുള്ള കഞ്ജുര്‍മാര്‍ഗിലേക്ക് ഈ പദ്ധതിയെ മാറ്റാനായിരുന്നു ഉദ്ധവ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ തീരുമാനം തന്നെ ഇത് മാറ്റലായിരുന്നു. എന്നാല്‍ ഉദ്ധവ് ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തിയിലാണ്. എഎപിയും ശിവസേനയും ചേര്‍ന്നുള്ള ഒരു പ്രക്ഷോഭം ഇന്ന് മുംബൈയില്‍ നടന്നു. ആരെ കോളനി മുംബൈയുടെ ശ്വാസകോശമായി അറിയപ്പെടുന്ന മേഖലയാണ്. ഇവിടെ ഷെഡ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതിവാദികള്‍ അടക്കം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

6

2700ഓളം മരങ്ങള്‍ മുറിക്കാന്‍ ബിഎംസി അനുമതിയും നല്‍കിയിരുന്നു. മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നേരത്തെ മരം മുറിക്കലിനെ ന്യായീകരിച്ചിരുന്നു. മുംബൈ ജനതയ്ക്ക് ആധുനിക രീതിയിലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്നും, ആരെയിലെ ചെറിയൊരു മേഖല മാത്രമാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ പദ്ധതി അനിവാര്യമാണെന്ന നിലപാടിലായിരുന്നു. മരം മുറിയെയും അദ്ദേഹം പിന്തുണച്ചു. 1971ല്‍ ഫിലിം സിറ്റിക്കായി 200 ഏക്കറോളം ഭൂമി നികത്തിയിരുന്നു.

ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍

English summary
maharasthra politics: eknath shinde facing first challenge, amit and aaditya put an opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X