കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, വന്‍ പ്രഖ്യാപനം, ദേവേന്ദ്ര ഫട്‌നാസിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫട്‌നാവിസില്ലെന്ന് പ്രഖ്യാപിച്ചു. ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും. ഫട്‌നാവിസ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. താന്‍ മന്ത്രിസഭയുടെയോ സര്‍ക്കാരിന്റെയോ ഭാഗമാകാനില്ലെന്നും അദ്ദേഹം അറിയിച്ചു. എംവിഎ സര്‍ക്കാരിനെ അട്ടിമറിച്ചതിന് കൃത്യമായ പ്രത്യുപകാരമാണ് ഷിന്‍ഡെയ്ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഷിന്‍ഡെയും ഫട്‌നാവിസും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. എന്നാല്‍ അവസാന നിമിഷം വീണ്ടും കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

ഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യംഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യം

1

മുഖ്യമന്ത്രിയാവാനുള്ള തീരുമാനം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനൊപ്പം വികസനവും കൂടി ചേര്‍ന്നതാണ് തങ്ങളുടെ നയമെന്നും ഷിന്‍ഡെ പറഞ്ഞു. ദേവേന്ദ്ര ഫട്‌നാവിസിന് ഈ അവസരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് ഷിന്‍ഡെ. തന്റെ മനസ്സ് നിറഞ്ഞു. അദ്ദേഹത്തിന് വലിയ മനസ്സാണ് ഉള്ളത്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും ഷിന്‍ഡെ വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ എന്താണ് സംഭവിച്ചതെന്ന് ദേവേന്ദ്ര ഫട്‌നാവിസ് തന്നെ വിവരിച്ച് കഴിഞ്ഞു. ഞങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളൊക്കെ തടസ്സപ്പെട്ടുവെന്നും ഷിന്‍ഡെ പറഞ്ഞു.

ശിവസേനയും ബിജെപിയും സ്വാഭാവിക സഖ്യമാണ്. എന്നാല്‍ മഹാവികാസ് അഗാഡിയില്‍ എംഎല്‍എമാരൊന്നും സന്തുഷ്ടരായിരുന്നില്ല. സ്വാര്‍ത്ഥ താല്‍പര്യത്തിനായി ആരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിട്ടില്ലെന്നും ഷിന്‍ഡെ പറഞ്ഞു. ഇന്ന് വൈകീട്ട് ഏഴരയ്ക്കാണ് ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ എല്ലാ പിന്തുണയും ഷിന്‍ഡെയ്ക്കുണ്ടാവും. വൈകാതെ തന്നെ മന്ത്രിസഭാ പുനസംഘടനയുമുണ്ടാവുമെന്നും ഫട്‌നാവിസ് പ്രഖ്യാപിച്ചു. മഹാവികാസ് അഗാഡി നിരവധി വികസന പദ്ധതികള്‍ വൈകിപ്പിച്ചെന്ന് ഫട്‌നാവിസ് ആരോപിച്ചു. സാമ്പത്തിക തിരിമറിയാല്‍ രണ്ട് മന്ത്രിമാര്‍ തന്നെ പിടിയിലായി. അവര്‍ സര്‍വക്കറെ നിത്യേന അപമാനിച്ചു. ഒരു വികസനവും അവര്‍ നടത്തിയിട്ടില്ല. ഓരോ ദിനവും നമ്മള്‍ അപമാനിക്കപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നുവെന്നും ഫട്‌നാവിസ് പറഞ്ഞു.

മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രിമീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി

Recommended Video

cmsvideo
ഉദ്ധവിനെ പൂട്ടാനുറച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്, ഇനി ശിവസേനയുടെ കഷ്ടകാലം | *Politics

English summary
maharashtra politics: eknath shinde will be new maharasthra cm, announces devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X