• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ പക പോക്കാനിറങ്ങി ഏക്‌നാഥ് ഷിന്‍ഡെ. ഉദ്ധവിന്റെ ഇപ്പോഴത്തെ ന്യൂനപക്ഷ ശിവസേന മൊത്തത്തില്‍ നിയമസഭയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം. അതിലുപരി പുതിയ സ്പീക്കര്‍ വന്നതോടെ ഷിന്‍ഡെയുടെ പ്ലാന്‍ എല്ലാം നടപ്പായി വരികയാണ്. ദേവേന്ദ്ര ഫട്‌നാവിസാണ് ഈ നീക്കത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ട്.

ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയുടെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യംഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയുടെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം

ഷിന്‍ഡെയുടെ എല്ലാ നീക്കങ്ങളിലും ഫട്‌നാവിസ് ടച്ചുണ്ട്. പ്രത്യേകിച്ച് മെട്രോ പദ്ധതി വീണ്ടും കൊണ്ടുവന്നതെല്ലാം ഇത്തരത്തിലുള്ളതായിരുന്നു. ഉദ്ധവിന്റെ പാര്‍ട്ടിയാണോ അതോ ഷിന്‍ഡെയുടെ ഗ്രൂപ്പാണോ വലുതെന്ന തര്‍ക്കമാണ് നടക്കുന്നത്. ഷിന്‍ഡെ ജയിക്കാനാണ് സാധ്യത. വിശദ വിവരങ്ങളിലേക്ക്....

1

ബിജെപിയുടെ രാഹുല്‍ നര്‍വേക്കറാണ് കഴിഞ്ഞ ദിവസം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 164 വോട്ടും കിട്ടി. ഇതോടെ ഷിന്‍ഡെ ഗ്രൂപ്പ് വിശ്വാസ വോട്ടിലും ജയിക്കുമെന്ന് ഉറപ്പായി. സ്പീക്കര്‍ ആദ്യമെടുത്ത നടപടി ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേനയുടെ സഭാകക്ഷി നേതാവായി പ്രഖ്യാപിക്കലായിരുന്നു. നേരത്തെയുള്ള പദവിയിലേക്ക് അദ്ദേഹം ഇതോടെ തിരിച്ചെത്തിയിരിക്കുകയാണ്. ഭരത് ഗോഖവലെയെ ചീഫ് വിപ്പായി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളാണ് ഷിന്‍ഡെയെ മാറ്റി അജയ് ചൗധരിയെ പുതിയ സഭാ നേതാവായി അംഗീകരിച്ചത്.

2

ഉദ്ധവ് പക്ഷത്തിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 16 എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നിര്‍ദേശം. അതേസമയം ഈ 16 പേര്‍ അയോഗ്യരായാലും ഷിന്‍ഡെ പക്ഷത്തിന് പ്രശ്‌നമില്ല. കാരണം ഭൂരിപക്ഷം അവര്‍ക്കൊപ്പമാണ്. ഇനി സ്പീക്കറുടെ വോട്ട് വേണമെങ്കില്‍ അതും ഷിന്‍ഡെ പക്ഷത്തിന് കിട്ടും. ഉദ്ധവ് ഇത്തവണയും ഷിന്‍ഡെയ്ക്ക് മുന്നില്‍ വീഴും. അത് മാത്രമല്ല വലിയ പ്രതിസന്ധിയാണ് ഉദ്ധവിനെ കാത്തിരിക്കുന്നത്. സ്പീക്കര്‍ നര്‍വേക്കര്‍ ഉദ്ധവ് പക്ഷത്തുള്ള 16 എംഎല്‍എമാര്‍ക്കും നോട്ടീസ് അയക്കും.

3

ഉദ്ധവ് പക്ഷത്തുള്ള പതിനാറ് എംെല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ ഇവരെ സ്പീക്കര്‍ അയോഗ്യരാക്കും. ഇത് ഉദ്ധവിനെയും ശിവസേനയെയും കൂടുതല്‍ ദുര്‍ബലനാക്കും. എന്‍സിപിയിലെ രണ്ട് എംഎല്‍എമാര്‍ വോട്ടെടുപ്പിന് എത്തില്ല. നവാബ് മാലിക്, അനില്‍ ദേശ്മുഖ് എന്നിവര്‍ ജയിലിലാണ്. ശിവസേനയിലെ നാല് എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ധവിനെ ഉപദേശിച്ചിരിക്കുകയാണ്. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനുണ്ട്. മുംബൈയിലെ ഭരണം ഉദ്ധവ് പക്ഷം കൈവിടാനാണ് സാധ്യത.

4

സ്പീക്കറെ തിരഞ്ഞെടുത്തത് അടക്കം ഉദ്ധവ് പക്ഷം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ 39 എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പമുണ്ട്. അതിനെ ഭൂരിപക്ഷമായി കാണുന്നതില്‍ എന്താണ് തടസ്സമെന്ന് ബിജെപി ചോദിക്കുന്നു. അതേസമയം ഷിന്‍ഡെയെ ഔദ്യോഗിക ശിവസേന പക്ഷമായി സഭയില്‍ പ്രഖ്യാപിച്ചാല്‍ പിന്നെ അതിന് കോടതിയില്‍ പ്രസക്തിയില്ലെന്നാണ് ബിജെപി കരുതുന്നത്. സ്പീക്കറുടെ പ്രഖ്യാപനം അതുകൊണ്ട് നിര്‍ണായകമായി മാറും. രണ്ട് പക്ഷത്തിന്റെയും അഭിപ്രായം കേട്ട ശേഷമായിരിക്കും ഈ തീരുമാനം. അതേസമയം നിയമപരമായ നടപടി ക്രമങ്ങള്‍ അവസാനിക്കാന്‍ മൂന്ന് മാസമെങ്കിലും എടുക്കും.

5

ഇനി ഷിന്‍ഡെ ക്യാമ്പിനെ ഔദ്യോഗികമായി അംഗീകരിക്കലാണ് സ്പീക്കറുടെ ചുമതല. സാധാരണ സ്പീക്കറുടെ തീരുമാനങ്ങള്‍ കോടതിയിലും അംഗീകരിക്കാറാണ് പതിവ്. അതേസമയം മഹാവികാസ് അഗാഡിയില്‍ തല്‍ക്കാലം വിമത ക്യാമ്പിനെതിരെ നീക്കങ്ങളൊന്നും നടക്കുന്നില്ല. എംഎല്‍സി സ്ഥാനം ഉദ്ധവ് രാജിവെച്ചു. ഒപ്പം വിമതരോട് പോരാടാനും അദ്ദേഹമില്ല. കോണ്‍ഗ്രസും എന്‍സിപിയും പുതിയ സര്‍ക്കാരിനെതിരെ നിലപാടുകള്‍ കടുപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ്. അത്ര അഗ്രസീവായി അംഗങ്ങളുടെ അയോഗ്യതയ്ക്കായി വാദങ്ങള്‍ ഉയര്‍ത്തേണ്ടെന്നും നിര്‍ദേശമുണ്ട്.

6

ഷിന്‍ഡെ ക്യാമ്പിന്റെ നീക്കത്തില്‍ ഉദ്ധവ് പക്ഷം വട്ടപൂജ്യമാകുമെന്ന് ഉറപ്പാണ്. അടുത്ത നീക്കം പാര്‍ട്ടി ഓഫീസുകളാണ്. അത് ഷിന്‍ഡെ ഗ്രൂപ്പിന് അത്ര എളുപ്പമല്ല. പല സമിതികളും ഉദ്ധവിനൊപ്പമുണ്ട്. മുംബൈയില്‍ ഇപ്പോഴും ശിവസേനയെന്നാണ് ഉദ്ധവ് പക്ഷമാണ്. ബിഎംസി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിച്ചാല്‍ അത് നേട്ടമാകാനും സാധ്യതയുണ്ട്. ഷിന്‍ഡെ പക്ഷത്തിന് മുംബൈയില്‍ വലിയ സ്വാധീനമില്ല. അതുകൊണ്ട് അവിടെ സേഫാകും. പക്ഷേ ബിജെപിക്കൊപ്പം അവര്‍ ചേര്‍ന്നത് കൊണ്ട് കരുത്തുണ്ട്. ഇനി ഉദ്ധവിന് പാര്‍ട്ടി ചിഹ്നം കൈവിട്ട് പോകാതിരിക്കാനും ശ്രമിക്കണം. ഒറ്റനോട്ടത്തില്‍ ഷിന്‍ഡെ ഉദ്ധവ് പക്ഷത്തിന്റെ അന്തകനായിരിക്കുകയാണ്.

ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്

Recommended Video

cmsvideo
  ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket
  English summary
  maharashtra politics: uddhav thackeray facing acid test from eknath shinde, may loose 16 mla's
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X