Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ പോറ്റാന്‍ അമ്മയെ ബോധം കെടുത്തി മാലപൊട്ടിച്ചു

മുംബൈ: ഭാര്യയ്ക്കും മകള്‍ക്കും ഭക്ഷണം കൊടുക്കാന്‍ പണമില്ലാതെ 33 കാരന്‍ അമ്മയുടെ സ്വര്‍ണം കൊള്ളയടിച്ചു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ഇയാള്‍ 54 കാരിയായ മാതാവിന്റെ സ്വര്‍ണം മോഷ്ടിച്ചത്. 31,500 രൂപ വില മതിക്കുന്ന സ്വര്‍ണമാണ് മോഷണം പോയത്. അമ്മ കല്‍പനയുടെ പരാതിയില്‍ 33 കാരനായ ജഗന്‍ ഉപാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് തൊഴിലില്ല എന്നും ഭാര്യയ്ക്കും മക്കള്‍ക്കും ഭക്ഷണം കൊടുക്കാന്‍ പണമില്ലാത്തത് കൊണ്ടാണ് അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചത് എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വാടകവീട്ടിലാണ് ജഗന്‍ താമസിച്ചിരുന്നത്. കുര്‍ളയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു 54 കാരിയായ കല്‍പന താമസിച്ചിരുന്നത്.

maharashtra

ആഗസ്ത് 22 നാണ് ജഗന്‍ അമ്മയുടെ സ്വര്‍ണം കൊള്ളയടിച്ചത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മാല, നാല് വള, കമ്മല്‍ തുടങ്ങിയ ആഭരണങ്ങള്‍ അഴിച്ചുമാറ്റി സ്ഥലം വിടുകയായിരുന്നു. പിറ്റേ ദിവസം ബോധം തിരിച്ചുകിട്ടിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ഇവര്‍ അറിഞ്ഞത്.

കല്‍പനയുടെ പരാതിയെത്തുടര്‍ന്ന് ജഗനെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ജഗന്റെ അച്ഛന്‍ മരിച്ചത്. ഇതിന് ശേഷം സ്വത്തുക്കള്‍ സ്വന്തം പേരില്‍ കിട്ടാന്‍ വേണ്ടി ഇയാള്‍ അമ്മയെ പീഡിപ്പിച്ചുവരികയായിരുന്നത്രെ. ഇയാളുടെ വീട്ടില്‍ നിന്നും സ്വര്‍ണം കണ്ടെടുത്ത് പോലീസ് കല്‍പനയ്ക്ക് തിരിച്ചുകൊടുത്തു. ജഗനെ ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+