പട്ടി കുരച്ചാല്‍ പത്ത് വര്‍ഷം തടവ്?

2004 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോലാപ്പൂരില്‍ നടന്ന ഇരട്ട കൊലപാതക കേസിനെത്തുടര്‍ന്നാണ് രാജാറാം ബാബര്‍ എന്നയാള്‍ തടവിലാകുന്നത്. സുഭദ്രാഭായി എന്ന യുവതിയും അവരുടെ കാമുകനായ നിവൃൂട്ടിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സുഭദ്രാഭായിയും ബാബറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.അതിനാല്‍ തന്നെ കൊലപാതവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ പട്ടികയില്‍ ബാബറും ഉള്‍പ്പെട്ടു.
കൊലപതാകത്തില്‍ സംശയിക്കപ്പെട്ടവരില്‍ ബാബറിനടുത്തെത്തിയപ്പോള്‍ പൊലീസ് നായ കുരച്ചു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് 2005 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിയ്ക്കുന്നത്. എന്നാല്‍ നായ കുരച്ചു എന്നല്ലാതെ വ്യക്തമായ മറ്റൊരു തെളിവും ഇയാള്‍ക്കെതിരെ നിരത്താന്‍ പൊലീസിന് കഴിഞ്ഞില്ല.
ബാബര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ് ഇപ്പോള്‍ അുകൂല വിധി ഉണ്ടായത്. പ്രതി പത്ത് വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചെന്നും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇയാളെ കുറ്റവിമുക്തനാക്കുന്നതായും പിവി ഹരിദാസ്, അജയ് ഗഢ്ക്കരി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.












Click it and Unblock the Notifications