കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ഡൗണ്‍ വരാം, അക്കാര്യം സംഭവിച്ചാല്‍... ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ വീണ്ടും വന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. പക്ഷേ അത് സംഭവിക്കണമെങ്കില്‍ ഇക്കാര്യം സംഭവിക്കണം. ദിവസവും 800 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം മഹാരാഷ്ട്രയില്‍ ഉണ്ടാവണം. എങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ അഞ്ചില്‍ അധികം പേര്‍ ഒത്തുചേരുന്നതിന് രാത്രി കാല നിരോധനവും സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. സംസ്ഥാനത്ത് ഉടനീളം രാത്രികാല കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറ് മണിവരെ അഞ്ചില്‍ ചേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നയാളുകളുടെ എണ്ണവും സര്‍ക്കാര്‍ കുറച്ചിരുന്നു. ഒമൈക്രോണ്‍ വലിയ ഭീതിയായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

7 വെല്ലുവിളികള്‍, 2022ല്‍ ബിജെപിക്ക് പേടിക്കേണ്ടത് കോണ്‍ഗ്രസിനെ മാത്രമല്ല, പിഴച്ചാല്‍ തീര്‍ന്നു7 വെല്ലുവിളികള്‍, 2022ല്‍ ബിജെപിക്ക് പേടിക്കേണ്ടത് കോണ്‍ഗ്രസിനെ മാത്രമല്ല, പിഴച്ചാല്‍ തീര്‍ന്നു

1

ഒമൈക്രോണ്‍ കേസുകള്‍ വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ടോപ്പെ പറയുന്നു. എന്നാല്‍ ആശ്വാസം ഈ രോഗികളുടെ കാര്യത്തിലുണ്ട്. ഇവരാരും ഐസിയുവിലേക്ക് എത്തുന്നില്ല. അതുപോലെ തന്നെ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം കാര്യമായി ഉയരുന്നില്ല. അതുകൊണ്ട് തല്‍ക്കാലം ഒമൈക്രോണിന്റെ കാര്യത്തില്‍ ആശങ്കയില്ല. പക്ഷേ തീര്‍ച്ചയായും മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം 800 മെട്രിക് ടണ്ണായി ഉയര്‍ന്നാല്‍ സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ തീര്‍ച്ചയായും കൊണ്ടുവരുമെന്നും ടോപ്പെ പറഞ്ഞു. അതേസമയം ഇപ്പോള്‍ എത്ര മെഡിക്കല്‍ ഓക്‌സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ടോപ്പെ വെളിപ്പെടുത്തിയിട്ടില്ല.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. അതുകൊണ്ട് എല്ലാവരോടുള്ള അഭ്യര്‍ത്ഥനയായി പറയുകയാണ്, ദയവ് ചെയ്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ടോപ്പെ ഓര്‍മപ്പെടുത്തി. അതേസമയം മുംബൈ ബിഎംസി വാക്‌സിനേഷനുമായി ശക്തമായി മുന്നോട്ട് പോവുകയാണ്. രണ്ട് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് അടുത്ത പ്ലാന്‍. ഇതിനായി ബിഎംസി തയ്യാറായതായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. അടുത്തയാഴ്ച്ചയോടെ ഈ പ്ലാന്‍ വ്യക്തമാക്കുമെന്നും കിഷോരി പറഞ്ഞു.

ഒമൈക്രോണ്‍ കേസുകള്‍ മുംബൈയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈ നിവാസികള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ആശ്വാസ വാര്‍ത്തയാണിത്. വൈകാതെ തന്നെ സ്‌കൂളുകള്‍ അടച്ചിടുമെന്ന അഭ്യൂഹം മുംബൈയില്‍ ശക്തമാണ്. എന്നാല്‍ സ്‌കൂളുകള്‍ അടച്ചിടുന്ന കാര്യത്തിലോ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലോ മേയര്‍ മറുപടിയൊന്നും പറഞ്ഞിട്ടില്ല. പക്ഷേ വാക്‌സിനേഷന്‍ കുട്ടികളിലും ആരംഭിക്കുമെന്ന് മേയര്‍ പറഞ്ഞു. ഇത് കുട്ടികള്‍ക്ക് സ്‌കൂളുകളിലും സംരക്ഷണം ഒരുക്കും. എവിടെ പോകുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റുകളില്‍ അടക്കം മാസ്‌കുകള്‍ ധരിക്കണം. ഇല്ലെങ്കില്‍ ഉറപ്പായും പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി.

മുംബൈയില്‍ ആളുകള്‍ മാസ്‌കുകള്‍ ധരിക്കുന്നത് കുറഞ്ഞ് വരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. പിഴ അടക്കാനായി ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂവും മുംബൈയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പോകാന്‍ ജനങ്ങള്‍ ബിഎംസിയെയും അധികൃതരെയും പ്രേരിപ്പിക്കരുത്. എല്ലാ നിയമങ്ങളും പാലിക്കണം. ഒമൈക്രോണിനെ തുടര്‍ന്ന് ആരും പേടിക്കേണ്ടതില്ല. തീര്‍ച്ചയായും അതിനെ പ്രതിരോധിക്കാനാവും. പക്ഷേ കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഒമൈക്രോണിനെ പ്രത്യേക ജാഗ്രതയോടെ കാണുന്നുണ്ട്. മരഹാരാഷ്ട്രയിലും അത് തന്നെയാണ് സാഹചര്യമെന്നും കിഷോരി പെഡ്‌നേക്കര്‍ വ്യക്തമാക്കി.

ഇതിനിടെ രാജ്യത്തിന് കൊവാക്‌സിന് പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്. 18 വയസ്സ് വരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എന്നാല്‍ പന്ത്രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാനാവില്ല. ഇന്ത്യയില്‍ കുട്ടികളുടെ ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍. ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അടക്കം ഉടന്‍ അനുമതി ലഭിക്കുമെന്നാണ് സൂചന.

മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍

English summary
medical oxygen need increases then lockdown will be imposed in maharashtra says health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X