കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ പുതിയ കേസുകളില്‍ 37 ശതമാനവും ഒമൈക്രോണ്‍, വിദേശ യാത്രകളില്ല, സമൂഹ വ്യാപനമോ?

Google Oneindia Malayalam News

മുംബൈ: ഒമൈക്രോണ്‍ കേസുകളുടെ ഹബ്ബാവും മുംബൈ എന്ന സൂചന നല്‍കി കേസുകളുടെ വര്‍ധന. ഇതുവരെ പോസിറ്റീവായ കേസുകളില്‍ നല്ലൊരു ഭാഗവും ഒമൈക്രോണ്‍ കേസുകള്‍, അഥവാ പ്രാദേശികമായി വ്യാപിച്ചവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. സമൂഹ വ്യാപനം നടന്നോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.് ബിഎംസി എല്ലാവരെയും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഇവരാരും വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ളവരാണ്. 375 സാമ്പിളുകളില്‍ ശേഖരിച്ച് പരിശോധിച്ചതില്‍ 37 ശതമാനം പേര്‍ക്കും ഒമൈക്രോണ്‍ ആണ് ഉള്ളത്. 141 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ പോലും രോഗം കൊണ്ടുവന്നത് വിദേശത്ത് നിന്നല്ല. ഇവര്‍ വിദേശ യാത്രകള്‍ നടത്തിയിട്ടുമില്ല.

ബൊമ്മൈയുടെ കോട്ടയില്‍ വീണ്ടും കോണ്‍ഗ്രസ്, ഡികെ മാജിക്കില്‍ ബിജെപിക്ക് ഹാട്രിക്ക് തോല്‍വിബൊമ്മൈയുടെ കോട്ടയില്‍ വീണ്ടും കോണ്‍ഗ്രസ്, ഡികെ മാജിക്കില്‍ ബിജെപിക്ക് ഹാട്രിക്ക് തോല്‍വി

1

പ്രാദേശികമായി സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നുവെന്ന ആശങ്കയാണ് ഇത് നല്‍കുന്നത്. മുംബൈയില്‍ അതിവേഗമാണ് ഒമൈക്രോണ്‍ പടരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുംബൈയിലെ വലിയൊരു വിഭാഗത്തിനിടയില്‍ ഒമൈക്രോണ്‍ വ്യാപനം ശക്തമായി നടക്കുന്നുണ്ട്്. 141 ഒമൈക്രോണ്‍ രോഗികളില്‍ 89 പേര്‍ പുരുഷന്മാരും 52 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 93 പേരും വാക്‌സിന്‍ എടുത്തവരാണ്. മൂന്ന് പേര്‍ ഒരു ഡോസ് എടുത്തവരാണ്. അതുകൊണ്ട് വാക്‌സിന്‍ എടുത്തവരില്‍ വ്യാപനമുണ്ടാവില്ലെന്ന വാദത്തിനും ബലമില്ലാതായിരിക്കുകയാണ്. മൊത്തം രോഗികളില്‍ ഏഴ് പേര്‍ക്ക് തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് ഉള്ളത്.

39 പേര്‍ക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. 95 പേര്‍ക്കും യാതൊരു രോഗലക്ഷണങ്ങളും കാണിക്കുന്നില്ല. ചെറിയ രോഗലക്ഷണങ്ങളുള്ള ഏഴ് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എന്നാല്‍ ഇവര്‍ക്ക് ഓക്‌സിജന്റെ സഹായം ആവശ്യമില്ല. നേരത്തെ സ്ഥിരീകരിച്ച 153 പേരില്‍ പന്ത്രണ്ട് പേര്‍ക്ക് മാത്രമാണ് വിദേശ യാത്ര നടത്തിയിട്ടുള്ളത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ വ്യാപനം രോഗത്തിന്റെ വരവ് ഇരട്ടിയില്‍ അധികമായി മാറ്റിയിരിക്കുകയാണ്. കെ വെസ്റ്റ് വാര്‍ഡിലാണ് മുംബൈയില്‍ ഏറ്റവുമധികം ഒമൈക്രോണ്‍ രോഗികളുള്ളത്. അന്ധേരി വെസ്റ്റ്, ജുഹു, വെര്‍സോവ എന്നിവിടങ്ങള്‍ അടങ്ങിയതാണ് ഈ മേഖലയാണ്.

ഡി വാര്‍ഡിലാണ് കേസുകള്‍ കൂടിയ മറ്റൊരു ഇടം. ഇതില്‍ മലബാര്‍ ഹില്‍സ്, മഹാലക്ഷ്മി, ടാര്‍ഡിയോ എന്നീ സ്ഥലങ്ങളാണ് ഉള്ളത്. കൂട്ടമായി ഒത്തുച്ചേരുന്നത് അടക്കമുള്ള പരിപാടികള്‍ മുംബൈയില്‍ നിരോധിച്ചിട്ടുണ്ട്. പുതുവത്സര പരിപാടികള്‍ അടക്കം റദ്ദാക്കിയിരുന്നു. ഒപ്പം രാത്രി കാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി പതിനഞ്ച് വരെ നിയന്ത്രണങ്ങള്‍ തുടരും. ജനുവരി 31ന് വൈകീട്ട് അഞ്ച് മുതല്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ അഞ്ച് വരെയുള്ള നിരോധനങ്ങളും ബിഎംസി പരീക്ഷിച്ചിരുന്നു. പുതുവത്സര ആഘോഷങ്ങള്‍ പരിധി വിട്ടാല്‍ മൂന്നാമതൊരു തരംഗത്തിലേക്ക് മുംബൈ വീഴുമെന്ന് ഉറപ്പാണ്. എല്ലാ ആശുപത്രികളോടും മെഡിക്കല്‍ ഉപകരണങ്ങളും ഒപ്പം മെഡിക്കല്‍ ഓക്‌സിജനും അടക്കമുള്ളവ സജ്ജമാക്കി നിര്‍ത്തണമെന്നും ബിഎംസി ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam

മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിളമരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള

English summary
mumbai witnessing omicron wave, 37 percent of local cases are positive without foreign travel history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X