മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ എംവിഎ സഖ്യത്തിന് വന്‍ മുന്നേറ്റം: 952 വാർഡുകളില്‍ ലീഡ്
മുംബൈ: മഹാരാഷ്ട്ര നഗരപാലിക തിരഞ്ഞെടുപ്പില്‍ മഹാ അഘാഡി സഖ്യത്തിന് വന്‍ മുന്നേറ്റം. ബി ജെ പിയെ ബഹുദൂരം പിന്നിലാക്കിയാണ് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേനം സഖ്യം മുന്നേറന്നത്. മഹാ അഘാഡി സഖ്യത്തിന് 952 സീറ്റുകളില്‍ ലീഡ് പിടിക്കാന്‍ സാധിച്ചപ്പോള്‍ 390 സീറ്റുകളില്‍ മാത്രമാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. ശിവസേന 278, കോൺഗ്രസ് 305, എൻസിപി 369 എന്നിങ്ങനെയാണ് സഖ്യത്തിലെ ലീഡ് നില.
ആകെ 1802 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് സാംഗ്ലി, സത്താറ, സോലാപൂർ ജില്ലകളിലെ ബഹുഭൂരിപക്ഷം നഗർ പഞ്ചായത്തുതളും മഹാവികാസ് അഘാഡി ഘടകകക്ഷികൾ സ്വന്തമാക്കി സാംഗ്ലിയിൽ കടേഗാവ് ടൗൺ ഒഴികെ എല്ലാ പഞ്ചായത്തുകളില്‍ സഖ്യത്തിന് മേല്‍ക്കൈ ലഭിച്ചു.

ആകെ 106 നഗർ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിൽ 93 എണ്ണത്തിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നു.ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഇതുവരെ 57 നഗർ പഞ്ചായത്തുകളിൽ വിജയിച്ചപ്പോൾ ബി ജെ പിക്ക് 25 നഗർ പഞ്ചായത്തുകളിൽ വിജയിക്കുവാന്‍ കഴിഞ്ഞുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 13 പഞ്ചായത്തുകളില്‍ മറ്റ് പാർട്ടികളും വിജയിച്ചു.
ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

നന്ദേഡ് ജില്ലയിലെ മൂന്ന് നഗർ പഞ്ചായത്തുകളിലും ലാത്തൂർ ജില്ലയിലെ നാല് നഗർ പഞ്ചായത്തുകളിലും കോൺഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടിയതായിട്ടാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഗോണ്ടിയ സില പരിഷത്തില്‍ 11 സീറ്റിൽ ബി ജെ പിയാമ് ലീഡ് ചെയ്യുന്നത്. ആറ് സീറ്റുമായി എൻ സി പി രണ്ടാമതും കോൺഗ്രസ് 5 സീറ്റും നേടിയിട്ടുണ്ട്. ബി ജെ പിയാണ് മുന്നിലെങ്കിലും സഖ്യത്തിന് ഇവിടെ അധികാരം പിടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

സോയ്ഗാവ് നഗർ പഞ്ചായത്തിൽ ബി ജെ പിയെ ശിവസേന പരാജയപ്പെടുത്തി. ശിവസേന നേതാവും മഹാരാഷ്ട്ര സർക്കാരിലെ റവന്യൂ സഹമന്ത്രിയുമായ അബ്ദുൾ സത്താറും കേന്ദ്ര റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെയും ഇതേ പ്രദേശത്തു നിന്നുള്ള പ്രമുഖ നേതാക്കളാണ്. ഇവർ തമ്മിലുള്ള പോരാട്ടമായും ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറിയിരുന്നു. പ്രചരണ രംഗത്തും ഈ ആവേശം പ്രകടമായിരുന്നു. സത്താറില്‍ ശിവസേന 11 സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് ആറ് സീറ്റാണ് ലഭിച്ചത്.

പെത്ത് നഗർ പഞ്ചായത്തില്‍ 8 സീറ്റുകൾ നേടിയ എന്‍ സി പിയാണ് മുന്നില്‍ ശിവസേന 4 സീറ്റുകളും സി പി എം 3 സീറ്റും നേടിയപ്പോള്‍ ബി ജെ പി കേവലം ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ജൽന ജില്ലാ നഗർ പഞ്ചായത്തുകളിലും എൻസിപിക്കാണ് ആധിപത്യം. എൻസിപി 3 സീറ്റും ബിജെപിയും ശിവസേനയും ഓരോ സീറ്റും നേടി. ബർഷി എംഎൽഎ രാജേന്ദ്ര റാവുത്തിനും മുൻ ശിവസേന മന്ത്രി ദിലീപ് സോപാലിനും തിരിച്ചടി നല്‍കികൊണ്ട് വൈരാഗ് നഗർ പഞ്ചായത്തിൽ എൻ സി പി ഇപ്പോഴും അനിഷേധ്യമായ ആധിപത്യം നിലനിർത്തുന്നുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച്, ചൊവ്വാഴ്ച നടന്ന പോളിംഗിൽ ശരാശരി 81 ശതമാനം പേരാണ് പോളിങ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയെ സംബന്ധിച്ച് ഏറ്റവും ഉയർന്ന് പോളിഹ് നിരക്കുകളില്‍ ഒന്നാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണം ഡിസംബറിൽ സുപ്രീം കോടതി റദ്ദാക്കുകയും ഈ സീറ്റുകൾ പൊതുവിഭാഗ സീറ്റുകളാക്കി മാറ്റുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ്












Click it and Unblock the Notifications