കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം, ഒമൈക്രോണിനെ തുടര്‍ന്ന് വിലക്കുകളുമായി മഹാരാഷ്ട്ര

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. മുംബൈയിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. ബ്രിഹാണ്‍ മുംബൈ കോര്‍പ്പറേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. പുതുവത്സര ആഘോഷങ്ങള്‍ക്ക് ആകെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങളോ പാര്‍ട്ടികളോ തുറസ്സായ സ്ഥലത്തോ അടച്ചിട്ട സ്ഥലങ്ങളിലോ അനുവദിക്കില്ലെന്ന് ബിഎംസി കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ പറഞ്ഞു. ഇന്ന് മുതല്‍ നിയമം നിലവില്‍ വന്നതായും ഇഖ്ബാല്‍ സിംഗ് വ്യക്തമാക്കി. മുംബൈയില്‍ ബിഎംസിയുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും നിയമങ്ങള്‍ ഒരുപോലെയുണ്ടാവും. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിഎംസി വ്യക്തമാക്കി.

മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍

1

ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത് വലിയ ആശങ്കയാണെന്ന് ബിഎംസി പറയുന്നു. കഴിഞ്ഞ തിയേറ്ററുകളില്‍ അടക്കം കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ചിരുന്നു സര്‍ക്കാര്‍. ഗ്രേറ്റര്‍ മുംബൈയില്‍ ഈ ആഴ്ച്ച വന്‍ തോതിലാണ് ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമതൊരു തരംഗത്തിലേക്ക് പോകാതെ നിയന്ത്രിച്ച് നിര്‍ത്താനാണ് ശ്രമമെന്ന് ബിഎംസി അധികൃതര്‍ പറയുന്നു. ക്രിസ്മസും പുതുവത്സര ആഘോഷങ്ങളും വലിയ ഭീഷണിയാണെന്ന് ബിഎംസി പറയുന്നു. വെള്ളിയാഴ്ച്ച മുംബൈയില്‍ 683 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ഒമൈക്രോണ്‍ കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൊവിഡ് ടാസ്‌ക് ടാസ്‌ക് ഫോഴ്‌സുമായി ഇക്കാര്യം വിശദമായി സംസാരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകളിലും കാര്യമായ കുതിപ്പുണ്ടായിരിക്കുകയാണ്. 415 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നാണ് നാനൂറ് കേസുകള്‍ പിന്നിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലുള്ള കണക്ക് നോക്കുമ്പോള്‍ രോഗമുക്തി നിരക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതലാണ്. 98.40 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം രാജസ്ഥാനില്‍ 21 പുതിയ ഒമൈക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നേരത്തെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. അതിന്റെ സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ജയ്പൂരില്‍ നിന്ന് പതിനൊന്ന് കേസുകളാണ് ഉള്ളത്. അജ്‌മേറില്‍ ആറും ഉദയ്പൂരില്‍ മൂന്നും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന വ്യക്തിയുടെ സാമ്പിളുമാണ് ഒപ്പം പോസിറ്റീവായത്.

21 പുതിയ കേസുകളില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ് മൂന്ന് പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്നാണ് വേറെ കണ്ടെത്തിയത്. ഇവര്‍ നേരത്തെ തന്നെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. ഇതുവരെ 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 28 കേസുകളും ജയ്പൂരില്‍ നിന്നാണ്. അജ്‌മേറില്‍ ഏഴ് കേസുകളും സികറില്‍ നാല് കേസുകളും ഉദയ്പൂരില്‍ മൂന്ന് കേസുകളുമാണ് ഉള്ളത്. നേരത്തെ കെനിയയില്‍ നിന്ന് വന്ന ഒരു യുവതിക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒപ്പം ഒരു കുടുംബത്തിലെ ഒന്‍പത് അംഗങ്ങള്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കെല്ലാം രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയിരുന്നു.

രാഹുല്‍ 2022ല്‍ എത്തും, ബ്ലോക് തലം മുതല്‍ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മാറ്റം ഉറപ്പ്രാഹുല്‍ 2022ല്‍ എത്തും, ബ്ലോക് തലം മുതല്‍ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മാറ്റം ഉറപ്പ്

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

English summary
new year celebration resticts in mumbai, no party allowed amid omicron scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X