Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന; ഞങ്ങള്‍ക്ക് ഇടുങ്ങിയ മനസ്സില്ലെന്ന് ഉദ്ധവ്

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് കൂടുതല്‍ പാര്‍ട്ടികള്‍ ഭരണപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. ഇതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് ശിവസേനയുടെ പിന്തുണ തന്നെ മാറിയിരിക്കുകയാണ്. മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിക്കൊടുവില്‍ അധികാരം നഷ്ടമായെങ്കിലും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കേണ്ടെന്ന് ശിവസേന തീരുമാനിക്കുകയായിരുന്നു.

1

ഒരു ആദിവാസി സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയാവുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഉദ്ധവ് വ്യക്തമാക്കി. അതേസമയം ഉദ്ധവ് പിന്‍മാറിയത് പ്രതിപക്ഷത്തിനേറ്റ കനത്ത പ്രഹരമാണ്. പ്രതിപക്ഷം യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ ശിവസേന കൂടി പിന്‍വാങ്ങിയതോടെ വന്‍ തോല്‍വിയായിരിക്കും സിന്‍ഹ നേരിടുക. ജൂലായ് പതിനെട്ടിനാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

ശിവസേന എംപിമാര്‍ എന്നെ സമ്മര്‍ദത്തിലാക്കിയിട്ടില്ല. പകരം മുര്‍മുവിനെ പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച്, രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നുവെന്നും ഉദ്ധവ് വ്യക്തമാക്കി.

ശിവസേനയുടെ പതിനെട്ട് ലോക്‌സഭാ എംപിമാരില്‍ പതിമൂന്ന് പേരും ഉദ്ധവ് വിളിച്ച നിര്‍ണായക യോഗത്തിനെത്തിയിരുന്നു. ഈ എംപിമാരാണ് ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം രാജ്യസഭാ എംപി സഞ്ജയ് റാവത്ത് ശക്തമായി മുര്‍മുവിനെ എതിര്‍ത്തു. യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കണമെന്ന്് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ മുര്‍മുവിനുണ്ടായിരുന്നു. ശിവസേനയിലെ തന്നെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളും എംഎല്‍എമാരും മുര്‍മുവിനെ പിന്തുണച്ചാണ് സംസാരിച്ചത്. മുര്‍മുവിന്റെ ആദിവാസി പശ്ചാത്തലം പരിഗണിച്ച് എന്തായാലും ശിവസേന പിന്തുണയ്ക്കമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഞാനൊരിക്കലും ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമായിരുന്നില്ല. പക്ഷേ ഞങ്ങളൊരിക്കലും ഇടുങ്ങിയ ചിന്താഗതിയുള്ളവരല്ല. ശിവസേന എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന സമയത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചിട്ടുണ്ട്. പ്രതിഭ പാട്ടീല്‍, പ്രണബ് മുഖര്‍ജി എന്നിവരെ യുപിഎ കാലത്ത് പിന്തുണച്ചത് ഉദ്ധവ് ഓര്‍മപ്പെടുത്തി. അന്നും രാഷ്ട്രീയത്തിന് അതീതമായിട്ടാണ് ശിവസേന ചിന്തിച്ചത്. രാജ്യത്തിന് എന്താണോ നല്ലത് അതിനെയാണ് പിന്തുണച്ചതെന്നും ഉദ്ധവ് പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ എന്നോട്ട് പറഞ്ഞത് ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാനാണ്. അവരുടെ കാഴ്ച്ചപ്പാടുകളെ ശിവസേന പിന്തുണയ്ക്കുകയാണ്. അംശ്യ പദ്വി, നിര്‍മല ഗവിത്, ശിവാജിറാവു ധവാലത്ത്, എന്നിവര്‍ മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നത് ഒരിക്കലും ബിജെപിക്കുള്ള പിന്തുണയ്ക്കുന്നതല്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+