കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീസാന് വീട്ടില്‍ നിന്നുള്ള ഭക്ഷണം, മുടി വെട്ടേണ്ട, മരുന്നുകളുമെത്തും, അനുവദിച്ചത് ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

മുംബൈ: തുനിഷ ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷീസാന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടിയിരിക്കുകയാണ്. അതേസമയം താരത്തിന് അനുകൂലമായ ചില കാര്യങ്ങളും കോടതിയില്‍ നിന്നുണ്ടായി. താരത്തിന്റെ മുടി വെട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.

കസ്റ്റഡിയിലായത് കൊണ്ട് അദ്ദേഹത്തിന്റെ മുടി വെട്ടരുതെന്ന് നിര്‍ദേശിക്കണമെന്ന് കോടതിയോട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജനുവരി രണ്ട് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ല. ബാക്കയുള്ള കാര്യം ജയിലര്‍ പറയുന്നതിന് അനുസരിച്ചായിരിക്കുമെന്നും തുനിഷയുടെ അഭിഭാഷകന്‍ പറഞ്ഞു.

1

വസായിയിലെ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഷീസാനെ ഹാജരാക്കിയത്. ഇന്നാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചത്. ഇതേ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തു. ഷീസാന്‍ തന്റെ മുടി അത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്.

അതില്‍ നിന്ന് തന്നെ തുനിഷയുടെ കാര്യത്തില്‍ എത്രത്തോളം വീഴ്ച്ച അദ്ദേഹത്തില്‍ നിന്നുണ്ടായി എന്ന് വ്യക്തമാണെന്ന് തുനിഷയുടെ അഭിഭാഷകന്‍ തരുണ്‍ ശര്‍മ പറഞ്ഞു. ഇന്ന് പോലും ഷീസാന്‍ അവന്റെ മുടിയെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും, വേറൊന്നിനും പ്രാധാന്യം നല്‍കുന്നില്ലെന്നും തുനിഷയുടെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം ജയിലില്‍ ചില കാര്യങ്ങളില്‍ ഷീസാന് ഇളവുണ്ടാകും. വീട്ടില്‍ നിന്ന് ഭക്ഷണം പാചകം ചെയ്ത് കൊണ്ട് വന്ന് നല്‍കാന്‍ അനുമതിയുണ്ട്. ഷീസാന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് തീരുമാനം. മരുന്നുകളും ഷീസാന് അനുവദനീയമാണ്. വീട്ടില്‍ നിന്നുള്ള സന്ദര്‍ശകരെയും അനുവദിക്കും.

ഒപ്പം കസ്റ്റഡിയില്‍ അദ്ദേഹത്തിന് സുരക്ഷയുമുണ്ടാവും. ജയിലിനുള്ളില്‍ സുരക്ഷാ ഗാര്‍ഡുകളെ വേണമെന്ന് ഷീസാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മുംബൈ കോടതി വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും, മരുന്നുകളും ജയിലില്‍ കൊണ്ടുവന്ന് നല്‍കാമെന്ന അനുവാദം നല്‍കിയിട്ടുണ്ട്. തുനിഷയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചു.

ഷീസാനെ വേണമെങ്കില്‍ ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാം. കുടുംബാംഗങ്ങള്‍ക്കും, അഭിഭാഷകര്‍ക്കുമാണ് സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. ഇത് ജയില്‍ച്ചട്ടത്തില്‍ അനുവദനീയമാണ്. ജയിലില്‍ സുരക്ഷയും അദ്ദേഹത്തിന് ഒരുക്കണമെന്ന് കോടതി അറിയിച്ചു. ലവ് ജിഹാദ് എന്ന വാദം ഷീസാന്‍ തന്നെയാണ് കൊണ്ടുവന്നത്.

ഞങ്ങളാരും അത്തരമൊരു വാദം ഉന്നയിച്ചിട്ടില്ല. ഷീസാന്‍ തന്നെയാണ് അത്തരമൊരു കാര്യത്തില്‍ ഭയമുണ്ടെന്ന് പറഞ്ഞത്. ശ്രദ്ധ വാക്കര്‍ കേസ് ഷീസാന്‍ തന്നെയാണ് ഉന്നയിച്ചത്. എന്തിനെയാണ് ഷീസാന്‍ ഭയക്കുന്നതെന്ന്, അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും തുനിഷയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഷീസാന്‍ പൂര്‍ണമായും അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് പോലീസിന്റെ പരാതി. ഗൂഗിളിന്റെയും, മെയില്‍ ഐഡിയുടെയും പാസ്‌വേര്‍ഡുകള്‍ താരം നല്‍കുന്നില്ലെന്ന് പോലീസ് പറഞ്ഞു. താന്‍ പാസ്‌വേര്‍ഡുകള്‍ മറന്ന് പോയി എന്നാണ് അദ്ദേഹം പറയുന്നതെന്നും പോലീസ് പറഞ്ഞു.

അതേസമയം ഷീസാന്റെ ഫോണ്‍ ഇപ്പോള്‍ പോലീസിന്റെ പക്കലാണ്. അവര്‍ക്ക് വിദഗ്ധ സഹായത്താല്‍ മെയില്‍ തുറക്കാമെന്നും താരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ഷീസാന്റെ ലീഗല്‍ ടീം മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും കോടതിയില്‍ നിര്‍ദേശിച്ചിട്ടുണഅട്.

English summary
sheezan will get homely cooked food in jail, medicines and visit from family also allowed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X