26 എംഎല്‍എമാര്‍ ഗുജറാത്തില്‍, മുഖ്യമന്ത്രി സ്ഥാനം ഒഴിയാമെന്ന് ഉദ്ധവ്, ഷിന്‍ഡെയ്ക്ക് ഓഫര്‍!!

മുംബൈ: മഹാരാഷ്ട്രയില്‍ എംഎല്‍സി തിരഞ്ഞെടുപ്പിന് ശേഷം വലിയ ട്വിസ്റ്റ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുപോലെ സംഭവിച്ചിരിക്കുകയാണ്. കൂടുതല്‍ എംഎല്‍എമാരും നേതാക്കളും വിമത ക്യാമ്പിനൊപ്പം ചേരുകയാണ്. ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിമത നീക്കത്തെ പിന്നണിയിലിരുന്ന് ബിജെപിയാണ് സഹായിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.

പക്ഷേ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളികളുണ്ട്. 37 എംഎല്‍എമാരെങ്കിലും ഒപ്പം വേണം. എങ്കില്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയെ മറികടക്കാന്‍ സാധിക്കൂ. നിലവില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഉദ്ധവ് താക്കറെ തന്നെ താല്‍പര്യമെടുത്തിരിക്കുകയാണ്. ശിവസേന എംഎല്‍എമാരുമായുള്ള അടച്ചിട്ട ചര്‍ച്ചയില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാമെന്നാണ് ഉദ്ധവ് മുന്നോട്ട് വെച്ച നിര്‍ദേശം. പകരം ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാക്കാമെന്നും ഉദ്ധവ് അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ശസ്ത്രക്രിയയും കഴിഞ്ഞ് ഉദ്ധവ് വിശ്രമത്തിലാണ്. അതുകൊണ്ട് ഭരണത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. ഷിന്‍ഡെയെ തിരിച്ചുകൊണ്ടുവരാന്‍ ഇത് ഏറ്റവും നല്ല മാര്‍ഗമായി മാറുമെന്നാണ് സൂചന. പക്ഷേ ശിവസേന വിചാരിക്കുന്നത് പോലെ അത് എളുപ്പവുമല്ല. കൂടുതല്‍ പേര്‍ വിമത പക്ഷത്തേക്ക് മാറുകയാണ്.

2

അതേസമയം ബിജെപിയും എംഎല്‍എമാര്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ് കുട്ടെ സൂറത്തിലെ മെറിഡിയന്‍ ഹോട്ടലിലെത്തിയിട്ടുണ്ട്. ഇവിടെയാണ് ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പ് ചെയ്യുന്നത്. എല്ലാ വിമത എംഎല്‍എമാരോടും അഹമ്മദാബാദിലേക്ക് മാറാന്‍ ബിജെപി അഭ്യര്‍ത്ഥിക്കുമെന്നാണ് സൂചന. ഇതിനിടെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായിരുന്ന ഷിന്‍ഡെയെ ആ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. പ്രതിസന്ധി കനത്തതോടെ കോണ്‍ഗ്രസ് സീനിയര്‍ നേതാവ് കമല്‍നാഥിനെ മഹാരാഷ്ട്രയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാനാണ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്.

3

മഹാരാഷ്ട്രയിലെ 26 എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളത്. ഇവരെല്ലാം ശിവസേനയുടെ എംഎല്‍എമാര്‍ തന്നെയാണ്. ഇവരെ വിളിച്ചാല്‍ പോലും കിട്ടുന്നില്ല. താനാജി സാവന്ത്, ബാലാജി കല്യാണ്‍കര്‍, പ്രകാശ് ആനന്ദ് റാവു അബിത്കര്‍, അബ്ദുള്‍ സത്ത് അബ്ദുള്‍ നവി, ഏക്‌നാഥ് സമ്പാജി ഷിന്‍ഡെ, സഞ്ജയ് ഭാസ്‌കര്‍ റാവു റായ്മുല്‍ക്കര്‍, വിശ്വനാഥ് ആത്മാറാം ബൂയിര്‍, സന്ദീപന്‍ റാവു ഭുംറെ, ശാന്താറാം തുക്കാറം മോറെ, രമേശ് നാനാസാഹേബ് ബോര്‍നാരെ, അനില്‍ ബാബര്‍, ചിന്‍മന്‍ റാവു രോപ്ചന്ദ് പാട്ടീല്‍, ശംഭുരാജ് ശിവാജി ദേശായ്, സഹാജി ബാപു പാട്ടീല്‍, മഹേന്ദ്ര ഹരി ദദ്വി, ജാപ്രദീപ് ശിവനാരായണ്‍ ജെസ്വാള്‍, മഹേന്ദ്ര സദാശിവ് തോര്‍വെ, കിഷോര്‍ അപ്പാ പാട്ടീല്‍, ഭാരത്‌ഷെട്ട് മാരുതി ഗോഗവാലെ, ഗ്യാന്‍രാജ് ബോണ്ഡിറാം ചൗഗുലെ, ബാലാജി പ്രഹ്ലാദ് കിഡ്‌നിക്കര്‍, സുഹാസ് ദ്വാരക്‌നാഥ് കാന്‍ഡെ, സഞ്ജയ് ഗെയ്ക്വാദ് എന്നിവരാണ് ക്യാമ്പ് ചെയ്യുന്ന എംഎല്‍എമാര്‍.

4

കൂടുതല്‍ പ്രതിസന്ധി ശിവസേന നേരിടേണ്ടി വരുമെന്നാണ് സൂചന. കൂടുതല്‍ എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴോളം എംഎല്‍എമാര്‍ സൂറത്തിലെ ഹോട്ടലില്‍ എത്തിയിട്ടുണ്ട്. നേരത്തെ ഉദ്ധവിനെ കണ്ട ഏഴ് എംഎല്‍എമാരാണ് ഇപ്പോള്‍ ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരെയും ഈ ഘട്ടത്തില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയിലാണ്. ഇവര്‍ എവിടെയാണെന്നും അറിയില്ല. മഹാവികാസ് അഗാഡി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് ഇതെന്ന് ശരത് പവാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഇതേ ആരോപണമാണ് ഉന്നയിക്കുന്നത്.

5

ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ ശിവസേനയുടെ 33 എംഎല്‍എമാരാണ് പങ്കെടുത്തത്. ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം നില്‍ക്കുന്ന വിമത എംഎല്‍എമാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി. എംഎല്‍എമാരെ നിര്‍ബന്ധപൂര്‍വം പിടിച്ച് കൊണ്ടുപോയതാണെന്ന് റാവത്ത് ആരോപിച്ചു. ഗുജറാത്ത് പോലീസ് ഞങ്ങളുടെ എംഎല്‍എമാരെ കൊണ്ടുപോയിരിക്കുകയാണ്. ഒരവസരം കിട്ടിയാല്‍ അവരെ തിരിച്ച് കൊണ്ടുവരുമെന്നും റാവത്ത് പറഞ്ഞു. പലരും ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. ഷിന്‍ഡെയ്‌ക്കൊപ്പമുള്ള മന്ത്രിമാര്‍ക്കെതിരെ നടപടിയുണ്ടാവും. 18 എംഎല്‍എമാരോളം ഷിന്‍ഡെയ്‌ക്കൊപ്പമുണ്ട്. അതേസമയം ശിവസേനയുടെ എംഎല്‍എമാരായ മിലിന്ദ് നവരേക്കര്‍, രവീന്ദ്ര പഥക് എന്നിവര്‍ വിമതരെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഗുജറാത്ത് പോലീസ് തടഞ്ഞു. ഇവരെ ഹോട്ടലിലേക്ക് കയറാന്‍ അനുവദിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+