കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി എംഎല്‍എയ്ക്ക് ബിജെപിയുടെ 20 കോടി?

Google Oneindia Malayalam News

ദില്ലി: 20 കോടി രൂപ വാഗ്ദാനവുമായി ബി ജെ പി നേതാക്കള്‍ തന്നെ സമീപിച്ചതായി ആം ആദ്മി പാര്‍ട്ടി എം എല്‍ എ മദന്‍ ലാല്‍. ഡിസംബര്‍ ഏഴിനാണ് ബി ജെ പി നേതാക്കള്‍ തന്നെ സമീപിച്ചതെന്നും എന്നാല്‍ ഇതിന് തന്റെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ലെന്നും എം എല്‍ എ പറഞ്ഞു. തന്നോട് കാലുമാറാന്‍ ആവശ്യപ്പെട്ടവരില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി വരെയുണ്ട് എന്ന് മദന്‍ലാലിന്റെ ആരോപണം.

ഡിസംബര്‍ ഏഴിന് രാത്രിയിലാണ് തനിക്ക് ആദ്യമായി ബി ജെ പിയില്‍ നിന്നും ഫോണ്‍ വന്നത്. അജ്ഞാത ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ചയാള്‍ 'വലിയ ആര്‍ക്കോ' എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരും പറഞ്ഞു. എന്നാല്‍ ഞാന്‍ അയാളോട് ഫോണ്‍ വെച്ച് പോകാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

aap

ഏതാനും ദിവസം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആളുകളായ രണ്ട് പേര്‍ എന്നെ കാണാന്‍ വന്നു. ആരാണ് എന്ന് ചോദിച്ചപ്പോള്‍ നരേന്ദ്രമോഡിയുടെ ആളുകളാണ് എന്ന് അവര്‍ മറുപടി പറഞ്ഞു. എന്തിനാണ് നിങ്ങള്‍ വന്നത് എന്ന് ചോദിച്ചപ്പോള്‍ തന്നെ ബി ജെ പിയിലേക്ക് മാറ്റാനാണ് എന്ന് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഒമ്പത് എം എല്‍ എമാര്‍ പാര്‍ട്ടി പിളര്‍ത്തി ബി ജെ പിക്ക് പിന്തുണ നല്‍കണമെന്നും അവര്‍ എന്നോട് ആവശ്യപ്പെട്ടു.

ഒമ്പത് എം എല്‍ എമാരെയും കൊണ്ട് ബി ജെ പിക്ക് പിന്തുണ നല്‍കിയാല്‍ 20 കോടി തരാമെന്ന് അവര്‍ വാഗാദ്‌നം ചെയ്തു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന ഓരോ എം എല്‍ എാര്‍ക്കും 10 കോടിയായിരുന്നു വാഗ്ദാനം. എന്നെ കാണാന്‍ വന്നവരില്‍ ഒരാളുടെ പേര് സഞ്ജയ് സിംഗ് എന്നാണ്. മറ്റേ ആളെ എനിക്കറിയില്ല. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും തെളിവ് തരാന്‍ എന്നോട് പറയരുത്. എന്റെ പക്കല്‍ ഒന്നിനും തെളിവില്ല.

English summary
An AAP MLA alleged he had been approached by BJP leaders in an attempt to buy him off for Rs 20 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X