കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളമില്ല: സ്ത്രീസമരക്കാര്‍ ആപ്പ് എംഎല്‍എയെ തല്ലി

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരത്തിലെ മുഴുവന്‍ ആളുകള്‍ക്കും 700 ലിറ്റര്‍ വെളളം സൗജന്യമായി നല്‍കും എന്ന വാഗ്ദാനവുമായ അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് എ എ പി. മാസം ഒന്ന് കഴിഞ്ഞതേയുള്ളൂ, എവിടെയാണ് കുടിക്കാന്‍ വെള്ളം എന്ന് ചോദിച്ച് തങ്ങള്‍ തിരഞ്ഞെടുത്ത എം എല്‍ എമാരുടെ മേല്‍ സ്ത്രീകള്‍ കൈവച്ചു തുടങ്ങി.

ആം ആദ്മി പാര്‍ട്ടി എം എല്‍ എ ദിനേശ് മൊഹാനിയയ്ക്കാണ് ദില്ലിയില്‍ അടി കിട്ടിയത്. ഞായറാഴ്ച വൈകിട്ടാണ് കുടിവെള്ള പ്രശ്‌നം ഉയര്‍ത്തിക്കാട്ടി വനിതാ സമരക്കാര്‍ ആപ്പ് എം എല്‍ എയെ തല്ലിയത്. ദില്ലി സംഗം വീര്‍ മണ്ഡലത്തിലെ എം എല്‍ എയാണ് ദിനേശ് മൊഹാനിയ. മണ്ഡലത്തിലെ ജനങ്ങളെ സന്ദര്‍ശിക്കാനായി പോയതായിരുന്നു എം എല്‍ എ.

dinesh-mohaniya

വാട്ടര്‍ മീറ്റര്‍ ഉള്ളവര്‍ക്ക് 700 ലിറ്റര്‍ വെളളം സൗജന്യമായി നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദില്ലിയില്‍ വാട്ടര്‍ മീറ്റര്‍ സ്വന്തമായില്ലാത്തവരാണ് കൂടുതല്‍ എന്നും ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കാട്ടുന്നില്ല എന്നും നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവിലാണ് സ്വന്തം മണ്ഡലത്തില്‍ നിന്നും ആം ആദ്മി എം എല്‍ എയ്ക്ക് സ്ത്രീകളുടെ കയ്യില്‍ നിന്നും അടി കിട്ടിയത്.

എന്നാല്‍ തന്നെ മര്‍ദ്ദിച്ചത് കുടിവെള്ള മാഫിയയുടെ ആള്‍ക്കാരാണ് എന്നും ഇത് തെളിയിക്കുന്ന വീഡിയോ തന്റെ പക്കല്‍ ഉണ്ട് എന്നും ദിനേശ് മൊഹാനിയ എം എല്‍ എ പറഞ്ഞു. തന്നെ തല്ലിയത് ഒരു സാധാരണക്കാരിയല്ല എന്നും എം എല്‍ എ ആരോപിച്ചു. ദില്ലിയിലെ സംഗം വിഹാര്‍ മണ്ഡലത്തില്‍ നിന്നും 777 വോട്ടിനാണ് ദിനേശ് മൊഹാനിയ ജയിച്ചത്.

English summary
Aam Aadmi Party MLA Dinesh Mohaniya slapped by woman over water supply problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X