കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേദിയെ കുത്തി സിംഗ്‌വിയും കോണ്‍ഗ്രസും പണി വാങ്ങിച്ചു

Google Oneindia Malayalam News

90 കഴിഞ്ഞ ഗൗരിയമ്മയെ നോക്കി ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ബോധവും പൊക്കാണവും പോയ സ്ത്രീ എന്നാണ് പറഞ്ഞത്. ഇത് കേട്ട്, ഗൗരിയമ്മയ്ക്കല്ല ഈ പറഞ്ഞ രണ്ട് സാധനങ്ങളും പി സി ജോര്‍ജിനാണ് ഇല്ലാത്തത് എന്ന് ആളുകള്‍ അടക്കം പറഞ്ഞു. ഏതാണ്ടിതേ സ്ഥിതിയിലാണ് പാര്‍ട്ടി മുത്തശ്ശിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ തല മൂത്ത ചില നേതാക്കന്മാരുടെ കാര്യവും‍.

inc

പോലീസ് കമ്മീഷണറാകാന്‍ പോലും പറ്റാത്ത അവരാണോ ദില്ലി മുഖ്യമന്ത്രിയാകുന്നത് എന്നാണ് കിരണ്‍ ബേദിയെ നോക്കി കോണ്‍ഗ്രസ് വക്താവും സീനിയര്‍ നേതാവുമായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞത്. രാജ്യത്തെ ആദ്യ വനിതാ ഐ പി എസ് ഓഫീസറായിരുന്ന കിരണ്‍ ബേദിയെക്കുറിച്ചാണ് സിംഗ്‌വിയുടെ ഈ കളിയാക്കല്‍.

kiran-bedi

ഐ പി എസ് ഓഫീസറാകുക എന്നത് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടില്‍ കഴിവ് കുറവാണ് എന്ന് വേണം കരുതാന്‍. നെഹ്‌റു കുടുംബത്തില്‍ ജനിച്ചിരുന്നെങ്കില്‍ എല്ലാം തികഞ്ഞേനെ. കിരണ്‍ ബേദി ബി ജെ പിയില്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. എന്തായാലും ബി ജെ പി മാത്രമല്ല, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പോലും കോണ്‍ഗ്രസിനും സിംഗ്‌വിക്കും എതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

abhishek-singhvi.

ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ നടത്തി പണി വാങ്ങിച്ചുകൂട്ടുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല സിംഗ്‌വി. കോണ്‍ഗ്രസ് സമ്മേളനത്തില്‍ നരേന്ദ്ര മോദിയെ ചായ വില്‍ക്കാന്‍ ക്ഷണിച്ച മണിശങ്കര്‍ അയ്യരെ ഈ അവസരത്തില്‍ ഓര്‍ക്കാതെ വിടുന്നത് ശരിയല്ല. ബി ജെ പി അവസരം മുതലാക്കി നമോ ചായ ട്രെന്‍ഡാക്കി, ജയിച്ചു. മോദി പ്രധാനമന്ത്രിയുമായി. പാവം അയ്യര്‍ മുസ്ലിം തീവ്രവാദത്തിന് പിന്തുണയുമായി വീട്ടിലിരിക്കുകയാണ്. ദിഗ് വിജയ് സിംഗാണ് അനവസരത്തില്‍ പ്രസ്താവനകളിറക്കി പണി ചോദിച്ചുവാങ്ങുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ്.

mani-shankar
English summary
Congress is defencsive after Abhishek Manu Singhvi's personal attack on Bharatiya Janata Party (BJP) leader and former IPS officer Kiran Bedi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X