• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ കത്തയച്ചവര്‍ 2 തട്ടില്‍, തരൂരും പ്രസാദയുമില്ല, സീനിയേഴ്‌സിനെ ഒറ്റപ്പെടുത്തി രാഹുല്‍!!

ദില്ലി: സോണിയാ ഗാന്ധിക്ക് കത്തയച്ചവരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒറ്റപ്പെടുത്തല്‍ ശക്തമായതോടെ ഇവരുടെ ഗ്രൂപ്പില്‍ തന്നെ വിള്ളല്‍ വീണിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. കപില്‍ സിബലും ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും പോരാട്ടവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇത്തരമൊരു നീക്കം നടന്നത്. വലിയ തിരിച്ചടിയാണ് സീനിയേഴ്‌സ് നേരിടുന്നത്. നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നാണ് ഇവര്‍ക്കിടയിലുള്ള ആവശ്യം.

രണ്ട് തട്ടില്‍ നേതാക്കള്‍

രണ്ട് തട്ടില്‍ നേതാക്കള്‍

രാഹുല്‍ ഗാന്ധി പ്രതീക്ഷിച്ചത് പോലെ നേതാക്കള്‍ രണ്ട് തട്ടിലാണ്. മുമ്പും ഇതേ രീതിയിലാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ രാഹുല്‍ പൊളിച്ചത്. അതിനായി സംസ്ഥാന സമിതിയില്‍ നേതാക്കളെ നിയമിച്ചതും മുന്‍കൂട്ടിയുള്ള പദ്ധതിയാണ്. സീനിയര്‍ നേതാക്കളില്‍ പലരും ഈ കത്ത് ചര്‍ച്ച ചെയ്യുന്നത് വരെ രാഹുലിനെ സമ്മര്‍ദത്തിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇല്ലെന്ന് പറയുന്ന ഒരു വിഭാഗവും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ പാര്‍ട്ടിയില്‍ വലിയ ഭാവി ഉള്ളവരാണ്. അതാണ് രാഹുലിനെ എതിര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

രാഹുലിന്റെ ഗെയിം

രാഹുലിന്റെ ഗെയിം

ജിതിന്‍ പ്രസാദയ്ക്കും ശശി തരൂരിനും സംസ്ഥാന സമിതികളില്‍ നിന്ന് രൂക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായത് രാഹുലിന്റെ തന്ത്രമാണ്. തരൂര്‍ ഒന്നടങ്കിയതോടെ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയതും രാഹുല്‍ ഗ്രൂപ്പിലുള്ള ഷാഫി പറമ്പിലും ശബരീനാഥനുമൊക്കെയാണ്. കൊടിക്കുന്നില്‍ സുരേഷ് മാപ്പുചോദിക്കുകയും ചെയ്തു. ജിതിന്‍ പ്രസാദ തന്റെ ബ്രാഹ്മണ വിഭാഗ പര്യടനം വരെ ഒന്ന് വൈകിപ്പിച്ചിരിക്കുകയാണ്. ഇതൊക്കെ പ്രശ്‌നം അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. രാഹുലിനോട് ഇവര്‍ ഫോണില്‍ സംസാരിച്ചെന്നാണ് സൂചന.

യോഗത്തിലും വിള്ളല്‍

യോഗത്തിലും വിള്ളല്‍

രാഹുലിന്റെ നേതൃത്വത്തിനെതിരെ വെല്ലുവിളി ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ട് ദിവസം മുമ്പ് കത്തെഴുതിയവര്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍ പകുതി പേര്‍ മാത്രമാണ് യോഗത്തില്‍ എത്തിയത്. എന്താണ് അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്വീകരിക്കേണ്ട നിലപാടെന്ന് ചര്‍ച്ച ചെയ്യാന്‍ കൂടിയായിരുന്നു ഈ യോഗം. സോണിയ കത്ത് ചര്‍ച്ച പോലും ചെയ്തില്ലെന്നാണ് ഇവരുടെ പരാതി. ഇക്കാര്യം ഇനിയും ഉന്നയിക്കുമെന്ന് യോഗത്തിനെത്തിയവര്‍ പറഞ്ഞു. എന്നാല്‍ വിട്ടുനില്‍ക്കുന്നവര്‍ ശരിക്കും സീനിയേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഇവര്‍ രാഹുലിനൊപ്പം

ഇവര്‍ രാഹുലിനൊപ്പം

ശശി തരൂരും ജിതിന്‍ പ്രസാദയും പ്രശ്‌നങ്ങളുമായി മുമ്പോട്ടില്ലെന്ന് രാഹുലിനെ അറിയിച്ചു. ഇവര്‍ രാഹുലിന്റെ ഗുഡ്ബുക്കിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. തരൂരിന് പാര്‍ലമെന്ററി കാര്യ നേതാവായി വരണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ലോക്‌സഭയിലെ അദ്ദേഹത്തിന്റെ പ്രകടനവും ഗംഭീരമായിരുന്നു. തരൂര്‍ പാര്‍ലമെന്റില്‍ 44 ചര്‍ച്ചകളുടെ ഭാഗമായിരുന്നു. 95 ചോദ്യങ്ങള്‍ ഉന്നയിച്ചു. നാല് സ്വകാര്യ ബില്ലുകളും അവതരിപ്പിച്ചു. 98 ശതമാനം ഹാജരും അദ്ദേഹത്തിന് പാര്‍ലമെന്റിലുണ്ട്. നഷ്ടമായ പദവി തിരിച്ചുപിടിക്കാന്‍ തരൂര്‍ ശ്രമിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ്.

cmsvideo
  Congess won't win anything with Rahul Gandhi as President, says another congress leader
  വാസ്‌നിക്കിനെ മുന്നില്‍ നിര്‍ത്തി

  വാസ്‌നിക്കിനെ മുന്നില്‍ നിര്‍ത്തി

  കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ പിന്‍സീറ്റ് ഡ്രൈവിംഗാണ് സീനിയര്‍ നേതാക്കള്‍ ലക്ഷ്യമിടുന്നത്. പുതിയ അധ്യക്ഷന്‍ വന്നാലും ഇത് തുടരും. അതേസമയം മുകുള്‍ വാസ്‌നിക്കിനെ മുന്നില്‍ നിര്‍ത്തിയാണ് ആനന്ദ് ശര്‍മ നീക്കങ്ങളെല്ലാം നടത്തിയത്. രാഹുലിന് പകരം വാസ്‌നിക്ക് എന്ന ഓപ്ഷനായിരുന്നു ഇത്. സോണിയക്കൊപ്പം കാലങ്ങളായി നിന്ന് വാസ്‌നിക്കിന് അധ്യക്ഷ സ്ഥാനത്തെത്താന്‍ മോഹമുണ്ട്. എന്നാല്‍ ഇവരുടെ യോഗത്തിലെ നിര്‍ണായക വിവരങ്ങള്‍ രാഹുല്‍ നേരത്തെ അറിഞ്ഞിരുന്നു. നേരത്തെ വാസ്‌നിക്കിനെ മത്സരിപ്പിക്കാന്‍ ഇതേ ടീം ശ്രമിച്ചിരുന്നു. അന്നും രാഹുലാണ് അത് തടഞ്ഞത്.

  ഇവര്‍ ഒറ്റപ്പെടും

  ഇവര്‍ ഒറ്റപ്പെടും

  ഗുലാം നബി ആസാദ്, കപില്‍ സിബല്‍, പൃഥ്വിരാജ് ചവാന്‍, ആനന്ദ് ശര്‍മ എന്നിവരെല്ലാം രാഹുലിനെതിരായ കത്തുമായി മുന്നോട്ട് പോകും. മനീഷ് തിവാരിയും ഇവരോടൊപ്പമുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഇവര്‍ ഒറ്റപ്പെടുമെന്ന് നേതാക്കള്‍ പറയുന്നു. ഇവരുടെ ഏറ്റവും വലിയ ശക്തിയായിരുന്നു അഹമ്മദ് പട്ടേല്‍ ഇപ്പോള്‍ ഇവരെ പിന്തുണയ്ക്കുന്നില്ല. രാഹുല്‍ അടുത്ത വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇവരെ ഒഴിവാക്കും. പകരം തന്റെ ടീമിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തും. അതോടെ എതിര്‍പ്പുകളൊന്നുമില്ലാതെ യോഗം മുന്നോട്ട് പോകും.

  പിഴച്ചത് ഇക്കാര്യത്തില്‍

  പിഴച്ചത് ഇക്കാര്യത്തില്‍

  രാഹുലിനെ മാറ്റണമെന്ന വാദം ബിജെപി ഉയര്‍ത്തുന്ന അതേ രീതിയിലാണ് ഇവര്‍ ഉന്നയിച്ചത്. നേതൃമാറ്റം എന്ന ആശയമായിരുന്നു മുമ്പിലുണ്ടായിരുന്നത്. പക്ഷേ രാഹുല്‍ ഈ വിഷയത്തോടെ കരുത്തനായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ എല്ലാ തീരുമാനങ്ങളും രാഹുലാണ് എടുക്കുന്നത്. ബീഹാറില്‍ നിന്നുള്ള അഖിലേഷ് പ്രസാദ് സിംഗ് പോലും കത്തെഴുതിയതില്‍ നിന്ന് പിന്‍മാറി. ഇനിയൊരു ചര്‍ച്ചയില്ലെന്നും സിംഗ് പ്രഖ്യാപിച്ചു. രാഹുലിന് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പിന്തുണയും കത്തെഴുതിയതോടെ വര്‍ധിച്ചു. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് സീറ്റില്ലെന്ന രാഹുല്‍ ഫോര്‍മുല ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം തന്നെ കോണ്‍ഗ്രസ് നടപ്പാക്കുകയും ചെയ്യും. അതോടെ ഈ നേതാക്കളുടെ കരിയറിനും അന്ത്യമാകും.

  English summary
  congress letter writers divided over leadership issue, shashi tharoor backing off from team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X