Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ആപ്പിന് 10 സീറ്റുകള്‍ നഷ്ടമാകും: സര്‍വ്വേ

ദില്ലി: തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് തലസ്ഥാന നഗരമായ ദില്ലി. കഴിഞ്ഞ തവണത്തെ അത്ഭുത വിജയം ആവര്‍ത്തിക്കാമെന്ന് ആം ആദ്മി പാര്‍ട്ടിയും കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത് വെറുതെയാകുമെന്ന് അഭിപ്രായ സര്‍വ്വേ പറയുന്നു. ഭരണം കിട്ടില്ല എന്ന് മാത്രമല്ല ഇപ്പോള്‍ കയ്യിലുള്ളതില്‍ നിന്നും 10 സീറ്റുകള്‍ ആപ്പിന് കൈവിട്ടുപോകും എന്നാണ് സര്‍വ്വേ ഫലം.

എ ബി പി ന്യൂസ് - നീല്‍സണ്‍ അഭിപ്രായ സര്‍വ്വേയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി പ്രവചിക്കുന്നത്. ആപ്പ് അല്ലെങ്കില്‍ ദില്ലി പിന്നെ ആര് ഭരിക്കും എന്നാണ് ചോദ്യമെങ്കില്‍ അതിനും എ ബി പി ന്യൂസ് - നീല്‍സണ്‍ സര്‍വ്വേ ഉത്തരം പറയും, ബി ജെ പി. 46 സീറ്റുകളോടെയായിരിക്കും 70 അംഗ ദില്ലി നിയമസഭ ബി ജെ പി കീഴടക്കുക എന്നാണ് സര്‍വ്വേ ഫലം പറയുന്നത്.

aap

കോണ്‍ഗ്രസിന്റെ കാര്യമാണ് ഇതിലും കഷ്ടം. 15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസ് 2013 ലെ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ ഒതുങ്ങിയിരുന്നു. ഇതിലും മോശമൊന്നും ഇനി വരാനില്ല എന്ന് കോണ്‍ഗ്രസ് ആരാധകര്‍ ആശ്വസിക്കുന്നെങ്കില്‍ അതും തെറ്റി. വെറും അഞ്ച് സീറ്റുകളാണ് ഒരു കാലത്ത് തങ്ങളുടെ കുത്തകയായിരുന്ന ഇന്ദ്രപ്രസ്ഥത്തില്‍ പാര്‍ട്ടി മുത്തശ്ശിക്ക് കിട്ടാന്‍ പോകുന്നത് എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ബി ജെ പി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും എന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. ആപ്പിന് കെജ്രിവാള്‍ അല്ലാതെ മറ്റൊരു നേതാവില്ല എന്ന കാര്യം പരസ്യമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ശതമാനം പേരും കെജ്രിവാളിന്റെ 49 ദിവസത്തെ ഭരണത്തില്‍ തൃപ്തകരാണ്. ദില്ലി തിരഞ്ഞെടുപ്പുമായി ബന്ധമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തലസ്ഥാനം ആഗ്രഹിക്കുന്ന നേതാവ്. 63 ശതമാനം പേര്‍ മോദിയെ പിന്തുണക്കുമ്പോള്‍ 25 ശതമാനം പേര്‍ കെജ്രിവാളിനെയും 12 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിക്കും പിന്തുണ അറിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+