Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ കൈവിട്ടു; ദില്ലിയും ബിജെപിക്ക്?

ദില്ലി: തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ ദില്ലിയും കോണ്‍ഗ്രസിനെ കൈവിടുന്നുവെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം തലസ്ഥാനത്തെ ജനങ്ങള്‍ക്ക് മതിയായി എന്നാണ് സി എന്‍ എന്‍ - ഐ ബി എന്‍ ചാനലും ദി വീക്കും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

ബി ജെ പിക്കും ആം ആദ്മി പാര്‍ട്ടിക്കും പിന്നില്‍ മൂന്നാമതായി കോണ്‍ഗ്രസ് ഒതുങ്ങിപ്പോകും എന്നാണ് സര്‍വ്വേ ഫലം. 32 നും 42 നും ഇടയില്‍ സീറ്റുകളോടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കാനിടയുണ്ട്. നേരത്തെ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടന്ന സര്‍വ്വേ ഫലങ്ങള്‍ ദില്ലിയില്‍ തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്. 2008 ല്‍ 23 സീറ്റുകളാണ് ബി ജെ പിക്ക് ഉണ്ടായിരുന്നത്.

bjp

നരേന്ദ്രമോഡി പ്രഭാവവും ഹര്‍ഷവര്‍ദ്ധനന്റെ നേതൃത്വവുമാണ് ദില്ലിയില്‍ കാവിപ്പാര്‍ട്ടിക്ക് തുണയാകുന്നതെങ്കില്‍ അഴിമതിക്കും വിലക്കയറ്റത്തിനും എതിരായ ജനരോഷമാണ് ഷീല ദീക്ഷിതിന് വിനയാകുന്നതെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. 43 ല്‍ നിന്നും വെറും 9 - 17 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങിയേക്കും. അഴിമതിക്കെതിരായ ജനവികാരം കോണ്‍ഗ്രസിന് എതിരാകുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ഇതിന്റെ ഫലം കൊയ്യുന്ന കാഴ്ചയമുണ്ട്.

13 നും 23 നും ഇടയില്‍ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയേക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. നാല് സീറ്റുകള്‍ 2008 ല്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ നില മെച്ചപ്പെടുത്തി അഞ്ചാക്കും. നേരത്തെ നടന്ന സര്‍വ്വേ ഫലങ്ങള്‍ പ്രകാരം മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഭരണം നിലനിര്‍ത്തുന്ന ബി ജെ പി രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിക്കും. ത്രിപുരയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+