കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപ കേസ്: ജാമ്യത്തിന് സ്റ്റേയില്ല, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ്

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവധിച്ച ദില്ലി ഹൈക്കോടതി നടപടി ശരിവെച്ച് സുപ്രീംകോടതി. അതേസമയം ജാമ്യവിധി മറ്റ് കോടതികള്‍ കീഴ് വഴക്കം ആക്കരുതെന്ന പ്രത്യേക നിര്‍ദേശവും സുപ്രീം കോടതി നല്‍കി. വിദ്യാര്‍ത്ഥി നേതാക്കളായ നടാഷ നര്‍വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്‍ക്ക് ജാമ്യം നല്‍കിയ ദില്ലി ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

കേസില്‍ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ദില്ലി പൊലിസീന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത ആവശ്യം. അമേരിക്കന്‍ പ്രസിഡന്‍റ് രാജ്യതലസ്ഥാനത്ത് ഉള്ളപ്പോഴായിരുന്നു കലാപം. അതിനാല്‍ തന്നെ അതീവ പ്രധാനമുള്ള കേസാണ് ഇതെന്ന് പൊലീസും സുപ്രീംകോടതിയില്‍ വാദിച്ചു.

supreme-court

Recommended Video

cmsvideo
ഡല്‍ഹി മാര്‍ക്കറ്റില്‍ വന്‍ തിരക്ക്; കോവിഡ് മുന്നറിയിപ്പുമായി ഹൈക്കോടതി

ഇവരെ ജാമ്യത്തിൽ വിടുന്നത് സംഘര്‍ഷങ്ങൾക്ക് വഴിവെക്കുമെന്നും വാദിച്ച ദില്ലി പൊലീസ് വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടന്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയാണ് നടന്നത്. യുഎപിഎ ചുമത്തിയ കേസിലെ നടപടി അന്വേഷണത്തെ ബാധിക്കും. അതുകൊണ്ട് തന്നെ അടിയന്തരമായി വിധി സ്റ്റേ ചെയ്ത് മൂന്ന് പേരുടേയും ജാമ്യം റദ്ദാക്കണമെന്നും തുഷാര്‍ മേത്ത വാദിച്ചു.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ജൂൺ 15നാണ് വിദ്യാർഥി പ്രക്ഷോഭകർക്ക് ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം അ​നു​വദിച്ചത്. പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശവും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നടത്തിയിരുന്നു. ജാമ്യം അനുവദിച്ചിട്ടും ഇവരെ മോചിപ്പിക്കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് വീണ്ടും ഹൈക്കോടതി ഇടപെല്‍ ഉണ്ടാവുകയും മൂവരും ഇന്നലെ രാത്രിയോടെ പുറത്തിറങ്ങുകയുമായിരുന്നു.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

English summary
Delhi riots case: No stay on bail, Supreme Court issues notice to three students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X