Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്കി കൊല്ലപ്പെട്ട നിലയില്‍, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ദില്ലി: സ്വന്തം ഫഌറ്റിനുള്ളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലസ്ഥാന നഗരമായ ദില്ലിയിലെ പോഷ് അപ്പാര്‍ട്ട്‌മെന്റുകളിലൊന്നായ ദ്വാരകയിലാണ് ടെക്കിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അടിയന്തിര ഫോണ്‍ സന്ദേശം ലഭിച്ച പോലീസ് സ്ഥലത്തെത്തി ഫഌറ്റ് തുറന്നപ്പോഴാണ് അമിത് ബച്ചന്‍ എന്ന 32 കാരനെ കഴുത്തില്‍ കേബിള്‍ ചുറ്റി വരിഞ്ഞ അവസ്ഥയില്‍ കണ്ടെത്തിയത്.

നോയിഡയിലെ ബഹുരാഷ്ട്ര കമ്പനിയിലാണ് അമിത് ബച്ചന്‍ ജോലി ചെയ്യുന്നത്. ഭാര്യ ശിവാനി, അമ്മ ചന്ദ്രകാന്ത എന്നിവര്‍ക്കൊപ്പമാണ് അമിത് ഈ ഫഌറ്റില്‍ കഴിയുന്നത്. ഫഌറ്റില്‍ തിരച്ചില്‍ നടത്തിയ പോലീസ് സംഘം മുറിയില്‍ പൂട്ടിയിട്ട നിലയില്‍ അമിതിന്റെ ഭാര്യ ശിവാനെയും കണ്ടെത്തി. വയറ്റിലും മറ്റ് ശരീര ഭാഗങ്ങളിലും കുത്തേറ്റ നിലയിലായിരുന്നു ശിവാനി. ഇവരുടെ തലയിലും പരിക്കുണ്ട്.

murder-crime

ഭാര്യയെ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ട ശേഷം അമിത് ബച്ചന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘം കരുതുന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട അമിതും ശിവാനിയും കഴിഞ്ഞ വര്‍ഷം നവംബര്‍ 14 നാണ് വിവാഹിതരായത്. അടുത്തിടെയാണ് വിവാഹിതരായതെങ്കിലും അമിതും ശിവാനിയും മിക്കവാറും ദിവസങ്ങളില്‍ വഴക്ക് കൂടുമായിരുന്നു എന്ന് അയല്‍വാസികള്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി വൈകി പാര്‍ട്ടി കഴിഞ്ഞെത്തിയ അമിത് ശിവാനിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. ശിവാനിയെ കഴുത്തിലും മറ്റും മുറിവേല്‍പിച്ച ശേഷം അമിത് സീലിംഗ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. മുറിയില്‍ കയറി അകത്തുനിന്നും പൂട്ടിയ ശിവാനി ജനലിലൂടെ പൂച്ചെട്ടിയും മറ്റും താഴേക്കെറിഞ്ഞ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നത്രെ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവാനി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+